Connect with us

kerala

തെരുവ് നായയുടെ കടിയേറ്റ വിദ്യാര്‍ഥിനിക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കണം: മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

വീഴ്ചകള്‍ മനസിലാക്കി അവ പരിഹരിക്കാനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

Published

on

തിരുവനന്തപുരം: തെരുവുനായയുടെ കടിയേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന പത്തനതിട്ട സ്വദേശിയായ 12 വയസുകാരിക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ഇടപെടണമെന്നും ചികിത്സാ ചെലവ് സര്‍ക്കാര്‍ പൂര്‍ണമായും ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി.

സംസ്ഥാനത്ത് തെരുവ് നായ്ക്കളുടെ കടിയേല്‍ക്കുന്നവരുടെ എണ്ണം രണ്ടു വര്‍ഷമായി വര്‍ധിക്കുകയാണ്. നേരത്തെ വാക്‌സിന്‍ ഫലപ്രദമായിരുന്നതിനാല്‍ മരിക്കുന്നവരുടെ എണ്ണവും കുറവായിരുന്നു. 2020 മുതലാണ് കടിയേല്‍ക്കുന്നവര്‍ മരിച്ച സംഭവങ്ങള്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയത്. ഇക്കാര്യങ്ങള്‍ ഓഗസ്റ്റ് 30ന് നല്‍കിയ അടിയന്തിര പ്രമേയ നോട്ടീസിലൂടെ നിയമസഭയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടുണ്ട്.

സംസ്ഥാനത്ത് വിതരണം ചെയ്യുന്ന പേവിഷ വാക്‌സിന്റെ ഗുണനിലവാരം സംബന്ധിച്ച് പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പ്രതിപക്ഷത്തിന് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. ഇക്കാര്യത്തില്‍ തുടര്‍ നടപടി സ്വീകരിച്ചിട്ടില്ലെങ്കില്‍, അടിയന്തിര ഇടപെടല്‍ ഉണ്ടാകണമെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ രണ്ട് വര്‍ഷമായി നായ്ക്കളെ സ്‌റ്റെര്‍ലൈസ് ചെയ്യുന്നില്ല. എബിസി പദ്ധതിയും സംസ്ഥാനത്ത് നടക്കുന്നില്ല. തദ്ദേശ സ്ഥാപനങ്ങള്‍ തനത് ഫണ്ടെടുത്ത് ഇതൊന്നും ചെയ്യാനാകില്ല. വീഴ്ചകള്‍ മനസിലാക്കി അവ പരിഹരിക്കാനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് കൗമാരക്കാരില്‍ എച്ച്‌ഐവി ഉയരുന്നു

2022 മുതല്‍ 2024 വരെയുള്ള കണക്ക് പരിശോധിക്കുമ്പോള്‍, യഥാക്രമം 9 ശതമാനം, 12 ശതമാനം, 14.2 ശതമാനം എന്ന നിരക്കിലാണ് യുവാക്കളില്‍ എച്ച്‌ഐവി ബാധ വര്‍ധിച്ചിരിക്കുന്നത്.

Published

on

പാലക്കാട്: സംസ്ഥാനത്ത് എച്ച്‌ഐവി ബാധിതരില്‍ കൗമാരക്കാരുടെ എണ്ണം വര്‍ഷേന ഉയരുന്നുവെന്ന് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. 15 മുതല്‍ 24 വയസ്സ് വരെയുള്ള പ്രായവിഭാഗത്തിലാണ് ഏറ്റവും കൂടുതല്‍ വര്‍ധന രേഖപ്പെടുത്തിയത്. 2022 മുതല്‍ 2024 വരെയുള്ള കണക്ക് പരിശോധിക്കുമ്പോള്‍, യഥാക്രമം 9 ശതമാനം, 12 ശതമാനം, 14.2 ശതമാനം എന്ന നിരക്കിലാണ് യുവാക്കളില്‍ എച്ച്‌ഐവി ബാധ വര്‍ധിച്ചിരിക്കുന്നത്.

ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവ് മാത്രം എടുത്താലും, അണുബാധ നിരക്ക് 15.4 ശതമാനമായിട്ടുണ്ട്. കൗമാരക്കാരുടെയും യുവാക്കളുടെയും ഇടയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി പദ്ധതികള്‍ തയ്യാറാക്കുകയാണ്. അതേസമയം, ഗര്‍ഭിണികളിലെ എച്ച്‌ഐവി ബാധയില്‍ ചെറിയ തോതില്‍ കുറവ് രേഖപ്പെടുത്തി. 2017ല്‍ 26 ശതമാനമായിരുന്ന നിരക്ക് കഴിഞ്ഞ വര്‍ഷം 16 ശതമാനമായി കുറഞ്ഞു. മൂന്ന് വര്‍ഷത്തെ കണക്ക് പരിശോധിക്കുമ്പോള്‍, സംസ്ഥാനത്തെ എച്ച്‌ഐവി അണുബാധയുടെ പ്രധാന കാരണം ഒന്നിലധികം പങ്കാളികളുമായി സുരക്ഷിതമല്ലാത്ത ലൈംഗികബന്ധമാണ് 62.6 ശതമാനം. സ്വവര്‍ഗരതി 24.6 ശതമാനം, മയക്കുമരുന്ന് സൂചി ഉപയോഗം 8.1 ശതമാനം, ഗര്‍ഭിണിയില്‍ നിന്ന് ശിശുവിലേക്കുള്ള കൈമാറ്റം 0.9 ശതമാനം എന്നിങ്ങനെയാണ് മറ്റ് കണക്കുകള്‍.

Continue Reading

kerala

എറണാകുളത്ത്‌ എൽഡിഎഫ് വിമത സ്ഥാനാർഥിയെ കുത്തി പരിക്കേൽപ്പിച്ചു

Published

on

പറവൂർ: എറണാകുളം പറവൂരിൽ സ്ഥാനാർഥിയെ കുത്തി പരിക്കേൽപ്പിച്ചു. ചേന്ദമംഗലം പഞ്ചായത്ത് പത്താം വാർഡിൽ സ്ഥാനാർത്ഥിയായ ഫസൽ റഹ്മാനെയാണ് കുത്തി പരിക്കേൽപ്പിച്ചത്. എൽഡിഎഫ് വിമത സ്ഥാനാർഥിയായാണ് ഫസൽ മത്സരിക്കുന്നത്.

വടക്കേക്കര സ്വദേശി മനോജ് വലിയപുരക്കലാണ് ആക്രമിച്ചത്. യൂട്യൂബിൽ വീഡിയോ പോസ്റ്റ് ചെയ്തുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.

Continue Reading

kerala

പറമ്പില്‍ കോഴി കയറിയതിന് തര്‍ക്കം; വൃദ്ധ ദമ്പതികളെ മാരകമായി മര്‍ദിച്ച് അയല്‍വാസി

കമ്പളക്കാട് പൊലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള പള്ളിക്കുന്ന് ചുണ്ടക്കര തെക്കേപീടികയിലെ ടി. കെ. തോമസ് (58) ആണ് പിടിക്കപ്പെട്ടത്.

Published

on

കല്‍പ്പറ്റ: പറമ്പില്‍ കോഴി കയറിയത് തര്‍ക്കമായി വൃദ്ധ ദമ്പതികളുടെ മാരകമായി മര്‍ദിച്ച അയല്‍വാസി പൊലീസ് പിടിയില്‍. കൈകള്‍ ഇരുമ്പ് വടി ഉപയോഗിച്ച് തല്ലി ഒടിക്കുകയായിരുന്നു. കമ്പളക്കാട് പൊലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള പള്ളിക്കുന്ന് ചുണ്ടക്കര തെക്കേപീടികയിലെ ടി. കെ. തോമസ് (58) ആണ് പിടിക്കപ്പെട്ടത്. ഒരാളെ ഹെല്‍മറ്റ് കൊണ്ടടിച്ച് പരിക്കേല്‍പ്പിച്ച മറ്റൊരു കേസിലും ഇയാള്‍ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.

സംഭവത്തിന് ശേഷം ഒളിവില്‍ കഴിയുകയായിരുന്ന തോമസിനെ വെള്ളിയാഴ്ച രാവിലെ കല്‍പ്പറ്റയില്‍ നിന്നാണ് പിടികൂടിയത്. കഴിഞ്ഞ 24ാം തീയതി ലാന്‍സി തോമസിന്റെയും ഭാര്യ അമ്മിണിയുടെയും വീട്ടില്‍ കയറി ഇയാള്‍ ഇരുമ്പ് വടി ഉപയോഗിച്ച് മാരകമായി ആക്രമിക്കുകയായിരുന്നു. ആദ്യം ലാന്‍സിയെയാണ് ആക്രമിച്ചത്. അടി കൈകൊണ്ട് തടഞ്ഞപ്പോള്‍ ലാന്‍സിയുടെ ഇരു കൈകളുടെയും എല്ലുകള്‍ പൊട്ടി. അമ്മിണിയെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെ വലതു കൈയിലെ എല്ലും പൊട്ടുകയായിരുന്നു. അമ്മിണിയുടെ തല, കൈ, കാല്‍ എന്നിവയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഇരുവരും ഇപ്പോഴും ചികിത്സയില്‍ തുടരുന്നു. പതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. എസ്എച്ച്ഒ എം. എ. സന്തോഷിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ ജിഷ്ണു, റോയ്, അസി. എസ്‌ഐമാരായ ഇബ്രാഹിം, ദീപ, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ശിഹാബ്, സിറാജ്, നിഷാദ്, കൃഷ്ണദാസ് എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.

Continue Reading

Trending