വേങ്ങര ഉപതെരെഞ്ഞെടുപ്പില്‍ വിമത സ്ഥാനാര്‍ത്ഥി അഡ്വ: ഹംസ കരുമണ്ണിലിനേക്കാള്‍ വോട്ട് നേടി നോട്ട. യു.ഡി.എഫിനെ വെല്ലുവിളിച്ചുകൊണ്ടായിരുന്നു ഹംസ മത്സരത്തിനിറങ്ങിയതെങ്കിലും പേരിന് പോലും ഓളങ്ങളുണ്ടാക്കാന്‍ ഹംസക്ക് സാധിച്ചില്ലെന്നാണ് ഫലം പുറത്തു വരുമ്പോള്‍ വ്യക്തമാകുന്നത്. ആരെയും പിന്തുണക്കുന്നില്ല എന്ന് അടയാളപ്പെടുത്തുന്ന നോട്ടയേക്കാള്‍ കുറഞ്ഞ വോട്ടുകള്‍ മാത്രമേ ഹംസക്ക് നേടാന്‍ സാധിച്ചുള്ളൂ.

ഹംസക്ക് 442 ഉം സ്വാഭിമാന്‍ പാര്‍ട്ടിക്ക് വേണ്ടി മത്സരിച്ച ശ്രീനിവാസിന് 159 ഉം വോട്ടുകള്‍ കിട്ടി. എന്നാല്‍ നോട്ടക്ക് 502 വോട്ട് ലഓഭിച്ചു. ഇത്തവണ 72.12 ശതമാനമായിരുന്നു വോട്ടിംഗ്.