അങ്കമാലി: നടി ആക്രമിക്കപ്പെട്ട ഗൂഢാലോചന കേസില്‍ നടന്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ഇന്നു വിധി പറയും. കുറ്റപത്രത്തിലെ വിവരങ്ങള്‍ പുറത്തായതിനെതിരെയാണ് ദിലീപ് കോടതിയെ സമീപിച്ചത്. പൊലീസാണ് കുറ്റപത്രം ചോര്‍ത്തിയതെന്നും ഇതു ദുരുദ്ദേശപരമാണെന്നും പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്നുമാണ് ദിലീപിന്റെ ഹര്‍ജിയിലെ ആവശ്യം. എന്നാല്‍ ദിലീപ് കുറ്റപത്രത്തിലെ വിവരങ്ങള്‍ ചേര്‍ത്തിയെന്ന നിലപാടിലാണ് പൊലീസ്.