കെയ്‌റോ: ലോകാത്ഭുതങ്ങളില്‍ ഒന്നായ ഈജിപ്തിലെ പിരമിഡിന്റെ മുകളില്‍ കയറി വിദേശ ദമ്പതികള്‍ നഗ്നരായി ആലിംഗനം രാജ്യാന്തര തലത്തില്‍ വിവാദമാവുന്നു. ഈജിപ്തിലെ ഗ്രേറ്റ് ഖുഫു പിരമിഡ് ഓഫ് ഗിസയുടെ മുകളില്‍ കയറിയ ഡാനിഷുകാരായ ദമ്പതികളാണ് നഗ്നത പ്രദര്‍ശനത്തിനും തങ്ങളുടെ അശ്ലീല സിനിമാ ചിത്രീകരണത്തിന് മുതിര്‍ന്നത്. ദമ്പതികള്‍ പിരമിഡില്‍ അധികൃതമായി കയറുന്ന ദൃശ്യങ്ങളും അശ്ലീല ചിത്രീകരണവും സാമൂഹ്യ മാധ്യമങ്ങളിള്‍ പ്രചരിച്ചതോടെ വിദേശ ദമ്പതികള്‍ക്കെതിരെ ഈജിപ്ത് അന്വേഷണം ആരംഭിച്ചു.

ഡാനിഷ് പൗരന്മാരുടെ അതിരുവിട്ട പ്രവര്‍ത്തനം രാജ്യവ്യാപകമായ പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്. വിളക്കുകള്‍ തെളിഞ്ഞ കെയ്‌റോ നഗരത്തെ പശ്ചാത്തലമായി ദമ്പതികള്‍ പിരമിഡിന്റെ മുകളില്‍ നില്‍ക്കുന്ന ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്. പിരമിഡിന്റെ മുകള്‍ ഭാഗത്ത് എത്തിയ ശേഷം ഇരുവരും അശ്ലീല ചിത്രീകരണം നടത്തുകയുമായിരുന്നു.

ഡാനിഷ് ഫോട്ടോഗ്രാഫറായ ആന്‍ഡ്രിയാസ് വിഡിന്റെ പേരിലാണ് വിവാദ ദൃശ്യങ്ങള്‍ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വിവാദ നടപടിക്കെതിരെ ഈജിപ്തിലെ പുരാവസ്തു മന്ത്രിയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. അറ്റോര്‍ണി ജനറല്‍ നേരിട്ട് അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പിരമിഡുകള്‍ക്ക് മുകളില്‍ കയറുന്നത് ത്‌ന്നെ ഈജിപ്തില്‍ കുറ്റകരമാണ്.