ഇന്ത്യ-പാക്കിസ്താന്‍ ചാമ്പ്യന്‍സ്‌ട്രോഫി ക്രിക്കറ്റ് മത്സരം കാണാന്‍ കോടികള്‍ മുക്കി മുങ്ങിയ മദ്യവ്യവസായി വിജയ് മല്യയും സ്റ്റേഡിയത്തില്‍ . ഇന്നലെ നടന്ന മത്സരം കാണാന്‍ ബര്‍മിങ്ഹാമിലെ എഡ്ഗ്ബാസ്റ്റണ്‍ സ്‌റ്റേഡിയത്തിലാണ് മല്യ എത്തിയത്. വി.ഐ.പി ഗാലറിയില്‍ പതിവുപോലെ തന്നെ കൂളിങ് ഗ്ലാസ് ധരിച്ചാണ് മല്യയുടെ ഇരിപ്പ്. മുന്‍ ക്രിക്കറ്റ് താരം സുനില്‍ഗവാസ്‌ക്കര്‍ക്കൊപ്പം മല്യ സംസാരിക്കുന്ന ചിത്രങ്ങളും റിപ്പബ്ലിക് ടി.വി പുറത്തുവിട്ടിരുന്നു.

southlive%2f2017-06%2f56fdcabe-addb-405f-9c48-6f65281d1301%2fvijay-mallya-gavaskar

ഏഴായിരം കോടി രൂപയുടെ വായ്പ തിരിച്ചടക്കാതെ കഴിഞ്ഞ വര്‍ഷമാണ് മല്യ ലണ്ടനിലേക്ക് നാടുവിട്ടത്. നേരത്തേയും ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷ്ണര്‍ സംഘടിപ്പിച്ച ഒരു പുസ്തകപ്രകാശനച്ചടങ്ങില്‍ മല്യ പങ്കെടുത്തത് വിവാദമായിരുന്നു. സദസ്സില്‍ മല്യയെ കണ്ട ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി നീരസം പ്രകടിപ്പിച്ചുകൊണ്ട് സദസ്സില്‍ നിന്നിറങ്ങിപ്പോവുകയായിരുന്നു.

കിംങ്ഫിഷര്‍ എയര്‍ലൈന്‍സിന് വേണ്ടിയാണ് ഭീമന്‍ തുക വിജയ്മല്യ 17 ബാങ്കുകളില്‍ നിന്നായി കടമെടുത്തത്. പിന്നീട് കിംങ്ഫിഷര്‍ നഷ്ടത്തിലായതോടെ വായ്പ്പ തിരിച്ചടക്കാനാകാതെ മല്യ നാടുവിടുകയായിരുന്നു.