തിരുവനന്തപുരം: സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളെ പരിഹസിച്ച് എം വിജയരാഘവന്‍. ഇടിവെട്ടിയ തെങ്ങില്‍ നിന്ന് തേങ്ങയിടാനാവില്ല. അതുപോലെ കാലഹരണപ്പെട്ട ലിസ്റ്റില്‍ നിന്ന് ഉദ്യോഗാര്‍ഥികളെ നിയമിക്കാനാവില്ലെന്നുമായിരുന്നു വിജയരാഘവന്റെ പരിഹാസം.

അതേസമയം, സമരം തുടരുമെന്ന നിലപാടിലാണ് ഉദ്യോഗാര്‍ത്ഥികള്‍. സര്‍ക്കാര്‍ തീരുമാനം വൈകിപ്പിച്ചാല്‍ ശക്തമായ പ്രതിഷേധത്തിലേക്ക് കടക്കുമെന്നും ഉദ്യോഗാര്‍ത്ഥികള്‍ വ്യക്തമാക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്ന സമരവും തുടരുകയാണ്. സര്‍ക്കാരില്‍ നിന്ന് അനുകൂലമായ തീരുമാനം വന്ന ശേഷമെ സമരം അവസാനിപ്പിക്കു എന്ന നിലപാടിലാണ് നേതാക്കളുള്ളത്.