Connect with us

Culture

വേര്‍തിരിവുകള്‍ സിനിമയില്‍ മാത്രമല്ല, നിങ്ങള്‍ക്കിടയിലുമില്ലേ? – വിനായകന്‍

Published

on

സ്വന്തം ലേഖകന്‍

കൊച്ചി: അവാര്‍ഡുകള്‍ തന്റെ ലക്ഷ്യമല്ലെന്ന് ഏറ്റവും മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ നടന്‍ വിനായകന്‍. എറണാകുളം പ്രസ്‌ക്ലബ്ബില്‍ നടന്ന മീറ്റ് ദ പ്രസില്‍ ദേശീയ അവാര്‍ഡ് പ്രതീക്ഷയുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായാണ് താരം ഇങ്ങനെ പറഞ്ഞത്. സംസ്ഥാന അവാര്‍ഡ് കിട്ടുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടുപോലുമില്ലായിരുന്നു. കമ്മട്ടിപ്പാടം സിനിമ ഇറങ്ങിയപ്പോള്‍ തന്നെ തനിക്കു വേണ്ടി വലിയൊരു ജനക്കൂട്ടം രൂപപ്പെട്ടു. അതെങ്ങനെയുണ്ടായെന്ന് അറിയില്ല, തനിക്ക് അവാര്‍ഡ് നല്‍കണമെന്ന് ഒരു പ്രതിഷേധം പോലെയാണ് ജനം ആവശ്യപ്പെട്ടത്. അവാര്‍ഡ് എന്നതിലുപരി നിലവിലെ വ്യവസ്ഥിതിയോടുള്ള പ്രതിഷേധമാവാം ഇതെന്നും വിനായകന്‍ പറഞ്ഞു.

അവാര്‍ഡ് കിട്ടിയപ്പോള്‍ പത്തു മിനുട്ട് മാത്രമായിരുന്നു സന്തോഷം. പിന്നീടത് മാറി. ഇപ്പോഴും അവാര്‍ഡ് വാര്‍ത്ത പൂര്‍ണമായി ഉള്‍കൊള്ളാന്‍ കഴിഞ്ഞിട്ടില്ല. ആള്‍ക്കാരുടെ ആരവം കാണുമ്പോള്‍ ഈ അവാര്‍ഡ് വലിയ കാര്യമാണെന്ന് തോന്നുന്നുണ്ട്. സന്തോഷം അറിഞ്ഞു വരുന്നതേയുള്ളു. അവാര്‍ഡ് പ്രതികരണം കൃത്രിമമാവരുതെന്ന് ആഗ്രഹമുണ്ടായിരുന്നു, ഞാനെന്നും വിനായകനാണ്. കമ്മട്ടിപ്പാടം എന്ന ചിത്രത്തിന് ശേഷവും സംസ്ഥാന അവാര്‍ഡിന് ശേഷവും സിനിമയില്‍ നിലവിലുള്ള വ്യവസ്ഥകളില്‍ മാറ്റം വരുന്നുണ്ട്. മാറ്റം വന്നേ പറ്റൂവിനായകന്‍ പറഞ്ഞു.

കമ്മട്ടിപ്പാടത്തിലെ ഗംഗയാവാന്‍ ചില ഒരുക്കങ്ങള്‍ നടത്തിയിരുന്നു. വയറു വെയ്ക്കാന്‍ തീറ്റയും മദ്യപാനവും കൂട്ടി. സിനിമ കഴിഞ്ഞു 40 ദിവസം കൊണ്ട് തിരിച്ച് 62 കിലോയിലെത്തി. ഇതിനായി രാത്രി ഓടാന്‍ തുടങ്ങി, രാവിലെ സൈക്ലിങ് ശീലമാക്കി. ഭക്ഷണം നിയന്ത്രിക്കുകയും ചെയ്തു.

ബുദ്ധിമുട്ടായിരുന്നെങ്കിലും ആസ്വദിച്ചാണ് ഇതൊക്കെ ചെയ്തത്. സ്വന്തം ഇടത്തിന്റെ കഥയായതിനാല്‍ ഗംഗയാവാന്‍ അധിക സമയം വേണ്ടി വന്നില്ല. ഇത്രയും കാലം മാധ്യമങ്ങള്‍ക്കും സമൂഹത്തിനും മുന്നില്‍ വരാത്തതെന്തേ എന്ന ചോദ്യത്തിന് എനിക്ക് ഉത്തരമുണ്ട്. നടനെന്ന നിലയില്‍ ആധികാരികമായി ജനത്തിന് മുന്നില്‍ നില്‍ക്കാനുള്ള അംഗീകാരം തനിക്ക് ലഭിച്ചിട്ടില്ലെന്ന സ്വയം തോന്നല്‍ കൊണ്ടായിരുന്നു അത്. അംഗീകാരത്തിന് ശേഷം മുഖ്യധാരയിലെത്താന്‍ തീരുമാനിച്ചു. 20 വര്‍ഷമായി അഭിനയ രംഗത്തുണ്ടെങ്കിലും അഞ്ചു വര്‍ഷം മുമ്പാണ് കാര്യമായ പടങ്ങള്‍ ചെയ്തു തുടങ്ങിയത്. വേഷപകര്‍ച്ചയെ കുറിച്ച് ആലോചിച്ചിട്ടില്ല, വില്ലന്‍ വേഷങ്ങളില്‍ കൂടുതല്‍ സ്വാതന്ത്ര്യം ലഭിക്കുന്നുണ്ട്. എളുപ്പത്തില്‍ ചെയ്യാനും കഴിയുന്നു. അന്യഭാഷ ചിത്രങ്ങള്‍ ചിലതൊക്കെ ഒഴിവാക്കുകയാണ്. തെലുങ്കിലൊക്കെ ആറു ദിവസം വരെ കെട്ടിതൂങ്ങി അടികൊള്ളണംവിനായകന്‍ ചെറു ചിരിയോടെ പറഞ്ഞു.

കൊറിയോഗ്രഫിയിലും സംഗീതത്തിലും ഇനിയും സജീവമായുണ്ടാകും. കൂടുതല്‍ സിനിമകളില്‍ പാട്ട് ചെയ്യാനുള്ള അവസരം വന്നിട്ടുണ്ട്. സംഗീതം, സിനിമ, നൃത്തം ഇതാണെന്റെ ജീവിതം. ഇനി സെലക്ടീവാവുമോയെന്ന ചോദ്യത്തിന് സെലക്ടീവ് ആവാന്‍ മാത്രം പടമില്ലെന്നായിരുന്നു മറുപടി. സിനിമയിലെ ജാതി വേര്‍തിരിവുകളെ കുറിച്ചുള്ള ചോദ്യത്തിന് വേര്‍തിരിവുകള്‍ സിനിമയിലെന്നല്ല, ലോകത്തെല്ലായിടത്തുമുണ്ടെന്നും നിങ്ങള്‍ക്കിടയിലും ഇല്ലെന്ന് പറയാന്‍ പറ്റില്ലല്ലോ എന്നുമായിരുന്നു മറുപടി. ലോകം പ്രണയത്തിലാണ് നിലനില്‍ക്കുന്നതെന്നും പ്രണയിക്കാന്‍ പാടില്ലെന്ന് പറയാന്‍ ആര്‍ക്കെന്തധികാരമാണുള്ളതെന്നും ഒരു ചോദ്യത്തിന് മറുപടിയായി വിനായകന്‍ ചോദിച്ചു.

അതിനിടെ, വിനായകന്‍ വിവാഹിതനാണെന്നറിയാതെ വിവാഹം ഉടനുണ്ടാകുമോ എന്ന ചോദ്യം മാധ്യമപ്രവര്‍ത്തകരില്‍ നിന്നുയര്‍ന്നപ്പോള്‍ സംസ്ഥാന പുരസ്‌കാര ജേതാവിന്റെ മറുപടി രസകരമായിരുന്നു: ‘ഇനിയും കെട്ടിയാല്‍ ഭാര്യ തല്ലും.’ അന്യഭാഷകളില്‍ വില്ലന്‍ വേഷങ്ങള്‍ ചെയ്യുമ്പോള്‍ കെട്ടിത്തൂങ്ങി അടിവാങ്ങണം എന്നുള്ളതു കൊണ്ടാണ് അവിടങ്ങളില്‍ നിന്നുള്ള ഓഫറുകള്‍ നിരസിക്കുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു.

kerala

ശബരിമല സ്വര്‍ണക്കൊള്ള സിപിഎമ്മിന്റെ അറിവോടെ, ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെയെന്ന് വി.ഡി സതീശന്‍

ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

Published

on

ശബരിമല സ്വര്‍ണക്കൊള്ളയില്‍ സി.പി.എം നേതാവും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും എം.എല്‍.എയുമായിരുന്ന പത്മകുമാറിന്റെ അറസ്റ്റോടെ കേരളം അമ്പരന്നു നില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ള നടന്നത് സിപിഎമ്മിന്റെ അറിവോടെയാണെന്നെന്നും സതീശന്‍ പറഞ്ഞു. കടകംപള്ളി സുരേന്ദ്രനെയാണ് ഇനി ചോദ്യം ചെയ്യേണ്ടതെന്നും മന്ത്രി വാസവനും അറിവുണ്ടെന്നും വി.ഡി സതീശന്‍ പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്തുകൊണ്ട് മൗനം പാലിക്കുന്നു. സ്വന്തം നേതാക്കള്‍ ജയിലിലേക്ക് പോകുമ്പോള്‍ പാര്‍ട്ടിക്ക് ഒരു കുഴപ്പവുമില്ലെന്ന് പറയാന്‍ എം.വി ഗോവിന്ദന് മാത്രമേ കഴിയൂവെന്നും വി.ഡി സതീശന്‍ പരിഹസിച്ചു. എന്തുകൊണ്ട് ദേവസ്വം ബോര്‍ഡ് പോറ്റിക്കെതിരെ പരാതി നല്‍കിയില്ലെന്നും പോറ്റി കുടുങ്ങിയാല്‍ പലരും കുടുങ്ങും എന്ന് സിപിഎമ്മിന് അറിയാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Film

‘ഹനുമാനെ വിശ്വസിക്കുന്നില്ല’; രാജമൗലിയുടെ പ്രസ്താവനയില്‍ പരാതി

ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്

Published

on

വാരണസി: ചലച്ചിത്ര സംവിധായകന്‍ എസ്.എസ്. രാജമൗലി നടത്തിയ പ്രസ്താവന വിവാദത്തില്‍. വരാനിരിക്കുന്ന ‘വാരണസി’ എന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് ചടങ്ങില്‍’ എനിക്ക് ദൈവമായ ഹനുമാനില്‍ വിശ്വാസമില്ല’ എന്ന രാജമൗലിയുടെ വാക്കുകളാണ് വിവാദത്തിന് ഇടയായത്. ഈ പ്രസ്താവന ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്. ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ നവംബര്‍ 15ന് നടന്ന ‘ Globe Trotter ‘ എന്നാണ് ഇവന്റ്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത വന്‍ വേദിയില്‍ ചിത്രത്തിന്റെ ടീസറും ‘കുംബ’ എന്ന ടൈറ്റിലും പുറത്തിറക്കിയിരുന്നു. സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിട്ട സമയത്താണ് രാജമൗലി വിവാദമായി മാറിയ പ്രസ്താവന നടത്തിയതെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ‘സംവിധായകന്‍ രാജമൗലി ഹിന്ദു മതവികാരങ്ങളെ വൃണപ്പെടുത്തി എന്നാരോപിച്ച് പരാതി ലഭിച്ചിട്ടുണ്ട്. ഇതുവരെ കേസായി രജിസ്റ്റര്‍ ചെയ്തിട്ടില്ല.

സംഭവത്തിന്റെ നിജസ്ഥിതി പരിശോധിച്ചു വരുന്നു’ എന്ന് വാരണസി പൊലീസിന്റെ വക്താവ് അറിയിച്ചു. ചടങ്ങില്‍ പ്രധാന താരങ്ങള്‍ ആയിരുന്ന മഹേഷ് ബാബു, പൃഥ്വിരാജ് സുകുമാരന്‍, പ്രിയങ്ക ചോപ്ര എന്നിവരുടെ സാന്നിധ്യം ഇവന്റിനെ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയമാക്കി. ചിത്രത്തില്‍ പ്രിയങ്ക ചോപ്ര മന്ദാകിനിയായി, പൃഥ്വിരാജ് സുകുമാരന്‍ കുംബയായി പ്രത്യക്ഷപ്പെടും. 2027ലെ സങ്ക്രാന്തി റിലീസിനായി ‘വാരണസി’ ഒരുക്കപ്പെടുന്നുണ്ട്. എന്നാല്‍ ചിത്രത്തെക്കാള്‍ വലിയ ചര്‍ച്ചയാകുന്നത് സംവിധായകന്റെ പ്രസ്താവനയും അതിനുശേഷം ഉയര്‍ന്ന പ്രതിഷേധങ്ങളുമാണ്.

Continue Reading

Film

മമ്മൂട്ടി-വിനായകന്‍ ചിത്രം ‘കളങ്കാവല്‍’: വിനായകന്‍ ചെയ്ത വേഷം ആദ്യം പൃഥ്വിരാജിനായി കരുതിയതെന്ന് സംവിധായകന്‍

ണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല.

Published

on

മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘കളങ്കാവല്‍’യെ കുറിച്ച് സംവിധായകന്‍ ജിതിന്‍ കെ. ജോസ് രസകരമായ വിവരങ്ങള്‍ പങ്കുവെച്ചു. സംവിധായകന്റെ പറയുന്നതനുസരിച്ച്, ഇപ്പോള്‍ വിനായകന്‍ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രം ആദ്യം പൃഥ്വിരാജിനെക്കായിരുന്നാണ് പദ്ധതിയിട്ടിരുന്നത്. രണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല. തുടര്‍ന്ന് മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരം കഥാപാത്രം വിനായകനായി മാറി. വേഷനിര്‍ണ്ണയത്തിനെക്കുറിച്ചും സംവിധായകന്‍ പറഞ്ഞു. ഒരുകഥാപാത്രത്തിന് മമ്മൂട്ടി ഏറ്റവും അനുയോജ്യനാണെന്ന് തോന്നിയതിനാല്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിവേക് ദാമോദരന്‍ വഴിയാണ് മമ്മൂട്ടിയെ സമീപിച്ചത്. ഇതിനകം തന്നെ തങ്ങള്‍ക്ക് മനസ്സിലുണ്ടായിരുന്നതുപോലെ തന്നെയാണ് പൃഥ്വിരാജും ആ വേഷം മമ്മൂക്ക ചെയ്യണം എന്ന് നിര്‍ദേശിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. ജിതിന്‍ കെ. ജോസ് പറഞ്ഞു പോലെ, വിനായകന്‍ അവതരിപ്പിച്ച വേഷം തന്നെയാണ് ആദ്യം പൃഥ്വിരാജിന് പരിഗണിച്ചത്. മമ്മൂട്ടി കമ്പനി നിര്‍മിച്ച ‘കളങ്കാവല്‍’ നവംബര്‍ 27ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും.

Continue Reading

Trending