ന്യൂഡല്‍ഹി: ക്രൈസ്തവര്‍ക്കzതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നതോടെ ബജ്റംഗ്ദളിനെയും ഹിന്ദു രക്ഷാ സേനയെയും നിരോധിക്കണമെന്ന ആവശ്യം ശക്തം. നിരപരാധികളായ വൈദികരെയും വിശ്വാസികളെയും ഈ സംഘടനകളിലെ അംഗങ്ങള്‍ ആക്രമിക്കുന്നുവെന്നാണ് പരാതി. ഛത്തീസ്ഗഢിലും യു.പിയിലുമാണ് ആക്രമണങ്ങള്‍ വര്‍ധിച്ചു വരുന്നത്.
കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ഹിന്ദു രക്ഷാ ദളിന്റെ പ്രവര്‍ത്തകര്‍ വീടുകളില്‍ ആയുധം വിതരണം ചെയ്തിരുന്നു. ഇതോടെയാണ് ഈ സംഘടനകളെ നിരോധിക്കണമെന്ന ആവശ്യം ശക്തമായത്. വാള്‍ , മഴു തുടങ്ങിയ മാരകായുധങ്ങളാണ് മുദ്രാവാക്യം മുഴക്കികൊണ്ട് വിതരണം ചെയ്തത് . ഇവരില്‍ പത്ത് പേരെ യുപി പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും സംഘടനയെ നിരോധിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ മുഖവിലക്കെടുക്കുന്നില്ല.
മഹാരാഷ്ട്രയില്‍ മലയാളി വൈദികന്‍ ഉള്‍പ്പെടെയുള്ളവര്‍ ബജ്റംഗദളിന്റെ അക്രമണത്തിനാണ് ഇരയായത്. മധ്യപ്രദേശിലെ ജംബുവയില്‍ ആയുധങ്ങളുമായി ബജ്റംഗദള്‍ പള്ളിയിലേക്ക് പ്രകടനം നടത്തിയിരുന്നു.
സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഭ്യന്തര മന്ത്രി അമിത് ഷായും പ്രതികരിച്ചിട്ടില്ല.