Connect with us

Education

കോവിഡാനന്തര കാലത്തെ ഉപരിപഠനം: നീലഗിരി കോളേജും ചന്ദ്രിക ദിനപത്രവും ചേര്‍ന്ന് വിര്‍ച്വല്‍ സമ്മിറ്റ് സംഘടിപ്പിച്ചു

ഓണ്‍ലൈനായി സൂമില്‍ നടന്ന പരിപാടിയില്‍ വിദ്യാഭ്യാസ രംഗത്ത് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും സാമൂഹിക പ്രവര്‍ത്തകരുമടങ്ങുന്ന ആയിരത്തിലധികം പ്രതിനിധികള്‍ പങ്കെടുത്തു

Published

on

കല്‍പ്പറ്റ: താളൂര്‍ നീലഗിരി കോളേജ് ചന്ദ്രിക ദിനപത്രവുമായി സഹകരിച്ച് സംഘടിപ്പിച്ച കോവിഡാനന്തര ഉപരിപഠനം വിര്‍ച്വല്‍ സമ്മിറ്റ് ശ്രദ്ധേയമായി. മുന്‍ വിദ്യാഭ്യാസ മന്ത്രി ഇ.ടി മുഹമ്മദ് ബഷീര്‍ എംപി ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ കേരള യൂണിവേഴ്‌സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സസ് വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ് മുഖ്യാതിഥി ആയിരുന്നു. ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്റര്‍ കമല്‍ വരദൂര്‍, നീലഗിരി കോളേജ് മാനേജിംഗ് ഡയറക്ടര്‍ റാഷിദ് ഗസ്സാലി, നീലഗിരി കോളേജ് അക്കാഡമിക് ഡീന്‍ പ്രൊഫ ടി മോഹന്‍ ബാബു എന്നിവര്‍ സംവദിച്ചു. ഓണ്‍ലൈനായി സൂമില്‍ നടന്ന പരിപാടിയില്‍ വിദ്യാഭ്യാസ രംഗത്ത് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും സാമൂഹിക പ്രവര്‍ത്തകരുമടങ്ങുന്ന ആയിരത്തിലധികം പ്രതിനിധികള്‍ പങ്കെടുത്തു.

ആധുനിക കാലത്തെ വിദ്യാഭ്യാസത്തെക്കുറിച്ച് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഇനിയും ബോധവാന്മാരാകേണ്ടതുണ്ട്, കാരണം കേവലം ഡിഗ്രിയും പിജിയും പഠിച്ച് പുറത്തിറങ്ങുന്നതിനപ്പുറം മാറുന്ന കാലത്തിന് അനുസൃതമായ സാങ്കേതിക വിദ്യകളിലും ഭാഷകളിലും നൈപുണ്യവും പ്രാഗത്ഭ്യവും തളിയിക്കുന്നവര്‍ക്കാണ് വരും കാലങ്ങളില്‍ സാധ്യതയുള്ളത്. ഈ ദിശയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളും അതില്‍ താല്‍പര്യപൂര്‍വം ഭാഗഭാക്കുകളാകുന്ന വിദ്യാര്‍ത്ഥികള്‍ക്കുമാണു ഉന്നത നേട്ടങ്ങള്‍ കൈവരിക്കാനാകുകയെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ എംപി അഭിപ്രായപ്പെട്ടു.

സാമൂഹിക ഘടനയില്‍ കോവിഡ് വരുത്തിയ വലിയ മാറ്റങ്ങളെ വിലയിരുത്തുകയായിരുന്നു ഡോ. സജി ഗോപിനാഥ്. വിദ്യാര്‍ത്ഥി കേന്ദ്രിതമായ പഠനരീതികളിലേക്ക് വിദ്യാഭ്യാസരംഗം സമൂലമായി മാറിയിരിക്കുന്നു. സാങ്കേതിക വിദ്യകള്‍ തുറക്കുന്ന നിരവധിയായ വാതായനങ്ങള്‍ ഉപയോഗിച്ചുകൊണ്ട് ആധുനിക തൊഴില്‍ശാലകള്‍ക്ക് ഇണങ്ങുന്ന രീതിയില്‍ വിദ്യാര്‍ത്ഥികളുടെ നിലവാരം ഉയര്‍ത്താന്‍ നമുക്ക് സാധിക്കണം. ഭാഷയും സാങ്കേതിക വിദ്യയും പ്രായോഗിക നൈപുണ്യവും ഉള്‍ചേര്‍ന്ന വിദ്യാഭ്യാസ രീതിയാണ് വരും കാലങ്ങളില്‍ കൂടുതല്‍ സാധ്യതകള്‍ സൃഷ്ടിക്കുക. അതിനായി ആഗോളാടിസ്ഥാനത്തില്‍ വരുന്ന മാറ്റങ്ങളിലേക്ക് വിദ്യാര്‍ത്ഥികളുടേയും രക്ഷിതാക്കളുടേയും ചിന്താഗതിയും മനോഭാവവും വളരുകയുമാണ് വേണ്ടത്. പുതിയ വിദ്യാഭ്യാസ നയം ഇന്ത്യയുടെ വിദ്യാഭ്യാസരീതിയെയും സംസ്‌കാരത്തെയും ഉടച്ച് വാര്‍ക്കുന്നതും പ്രതീക്ഷ നല്‍കുന്നതുമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉയര്‍ന്ന ചിന്തകളും മനോഭാവങ്ങളും ഉണ്ടാവാന്‍ അത്യന്താപേക്ഷിതമായത് ശരീരത്തിന്റെ ആരോഗ്യക്ഷമതയാണെന്നും വിദ്യാര്‍ഥികള്‍ പഠനത്തില്‍ കൊടുക്കുന്നത് പൊലെ തന്നെയുള്ള ശ്രദ്ധ ശാരീരിക ആരോഗ്യത്തിനും കൊടുക്കേണ്ടതുണ്ടെന്നും ചന്ദ്രിക ദിനപത്രത്തിന്റെ ചീഫ് ന്യൂസ് എഡിറ്റര്‍ കമാല്‍ വരദൂര്‍ ഓര്‍മിപ്പിച്ചു.
ഈ രംഗത്ത് നീലഗിരി കോളേജ് നടപ്പിലാക്കുന്ന നൂതന വിദ്യാഭ്യാസ പദ്ധതികള്‍ ഏറെ പ്രതീക്ഷനല്‍കുന്നതാണെന്നു അഥിതികള്‍ അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ ആദ്യ റോബോട്ടിക്‌സ് , ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് വല്‍കൃത ആര്‍ട്‌സ് & സയന്‍സ് കോളേജാണു നീലഗിരി കോളേജ്. ഹയര്‍ എഡ്യുക്കേഷന്‍ റിവ്യൂയില്‍ രാജ്യത്തെ മികച്ച പത്ത് പുതുമകള്‍ നടപ്പിലാക്കുന്ന ക്യാമ്പസുകളിലൊന്നായി റ്റെരഞ്ഞെടുക്കപ്പെട്ടിരുന്നു ആയിരത്തി അഞ്ഞൂറോളം വിദ്യാര്‍ത്ഥികള്‍ പഠനം നടത്തുന്നവയനാട് നീലഗിരി അതിര്‍ത്തിയിലുള്ള നീലഗിരി ക്യാമ്പസ്. പങ്കെടുത്തവര്‍ക്ക് ഇസര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Education

ഹൈദരാബാദ് ഇഫ്‌ളു യൂണിവേഴ്‌സിറ്റിയില്‍ എം.എസ്.എഫിന് ഉജ്ജ്വല വിജയം

മത്സരിച്ച എല്ലാ സീറ്റിലും വലിയ മാർജിനിൽ വിജയം കൈവരിക്കാൻ എം എസ് എഫിന്റെയും സഖ്യത്തിന്റെയും സ്ഥാനാർത്ഥികൾക്ക് സാധിച്ചു.

Published

on

ഹൈദരാബാദ് ഇംഗ്ലീഷ് ആന്റ് ഫോറിൻ ലാംഗ്വേജസ് യൂണിവേഴ്‌സിറ്റിയിൽ ഇന്നലെ നടന്ന യൂണിയൻ തെരഞ്ഞെടുപ്പിൽ എം എസ് എഫ് അടങ്ങുന്ന സഖ്യം ഇൻസാഫ് ( ഇൻക്ലൂസീവ് സ്റ്റുഡൻസ് അലൈഡ് ഫ്രന്റ് )ഉജ്ജ്വല വിജയം നേടി. മത്സരിച്ച എല്ലാ സീറ്റിലും വലിയ മാർജിനിൽ വിജയം കൈവരിക്കാൻ എം എസ് എഫിന്റെയും സഖ്യത്തിന്റെയും സ്ഥാനാർത്ഥികൾക്ക് സാധിച്ചു. കഴിഞ്ഞ നാല് അധ്യയന വർഷവും മുടങ്ങി കിടന്നിരുന്ന ഇഫ്‌ളു സ്റ്റുഡൻസ് യൂണിയൻ ഇലക്ഷൻ 2024 അധ്യയന വർഷത്തിന്റെ അവസാനത്തിലാണ് വീണ്ടും നടന്നത്.

തെരെഞ്ഞെടുപ്പ് പ്രക്രിയകൾക്ക് കേവലം ഒരാഴ്ച സമയം മാത്രമായിരുന്നു അനുവദിച്ചിരുന്നത്. വിദ്വേഷ രാഷ്ട്രീയം കളിക്കുന്ന എബിവിപിക്കെതിരെ ഒറ്റക്കെട്ടായി പോരാടുക എന്ന ലക്ഷ്യത്തോടെ നയപരമായ ഭിന്നതകൾ മാറ്റിവെച്ച് എം എസ് എഫ് , ഫ്രറ്റേണിറ്റി, എൻ എസ് യു ഐ , ടി എസ് എഫ് (തെലുങ്കാന സ്റ്റുഡൻസ് ഫെഡറേഷൻ) പ്രിസം, തുടങ്ങിയ തെലുങ്കാനയിലെ പ്രാദേശിക പാർട്ടികൾ ഉൾപ്പെടെ അടങ്ങുന്നതായിരുന്നു ഇൻസാഫ് സഖ്യം.

സഖ്യത്തിന്റെ ഭാഗത്തുനിന്നും മത്സരിച്ച എല്ലാ സ്ഥാനാർത്ഥികളും വൻ ഭൂരിപക്ഷത്തിൽ തന്നെ വിജയച്ചു. സീറ്റ് തർക്കത്തിന്റെ പേരിൽ സഖ്യത്തിൽ നിന്നും വിട്ടു നിന്ന എസ്എഫ്‌ഐക്കും തങ്ങളുടെ പ്രാതിനിധ്യം അടയാളപ്പെടുത്താനായില്ല. എബിവിപിയുടെ വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ വിദ്യാർത്ഥികൾക്കിടയിൽ നല്ലവണ്ണം ബോധവൽക്കരണങ്ങൾ നടത്തി ഫാസിസ്റ്റ് മുക്ത യൂണിയൻ എന്ന ലക്ഷ്യത്തോടെ ഒന്നിച്ച് പ്രവർത്തിച്ചാണ് ഇൻസാഫ് വിജയം കൈവരിച്ചത്.

എം എസ് എഫിന്റെ പാനലിൽ മത്സരിച്ച നാല് സ്ഥാനാർത്ഥികളും വലിയ ഭൂരിപക്ഷത്തിൽ മിന്നുന്ന പ്രകടനങ്ങൾ കാഴ്ചവെച്ചു. വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിച്ച നിതാ ഫാത്തിമയാണ് ഏറ്റവും കൂടുതൽ ഭൂരിപക്ഷത്തിൽ വിജയിച്ചത്. സ്‌കൂൾ കൗൺസിലർമാരിൽ ജാഫർ അലി, ഹിബാ ഫാത്തിമ, മുഹമ്മദ് ഫെബിൻ എന്നിവരും വിജയിച്ചു. എബിവിപിയുടെ ഗുണ്ടാ രാജിനുള്ള മറുപടി ആയിട്ടാണ് ഈ വിജയത്തെ കാണുന്നതെന്ന് വിദ്യാർത്ഥി യൂണിയൻ വിലയിരുത്തി. ഇഫ്‌ളു സ്റ്റുഡൻറ് യൂണിയൻ ഇനി റാത്തോഡ് രഘുവർദ്ധൻ, നിത ഫാത്തിമ, റെന ബഷീർ, ശ്വേത സാഹ, ഉത്തര, നിശാന്ത് എന്നിവരുടെ നേതൃത്വത്തിലുള്ള മുന്നണി നയിക്കും.

Continue Reading

Education

കാലിക്കറ്റ് സര്‍വകലാശാല അറിയിപ്പുകള്‍

മൂന്നാം സെമസ്റ്റർ എം.കോം. നവംബർ 2023 പരീക്ഷയുടെ സൂക്ഷ്മപരിശോധന / പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

Published

on

പരീക്ഷ

എസ്.ഡി.ഇ. ആറാം സെമസ്റ്റർ ബി.എസ് സി. പ്രിന്റിങ് ടെക്നോളജി (2014 പ്രവേശനം) ഏപ്രിൽ 2018 സപ്ലിമെന്ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾ ഏപ്രിൽ 17-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

സൂക്ഷ്മ പരിശോധന / പുനർമൂല്യനിർണയ ഫലം

എസ്.ഡി.ഇ. ഒന്നാം സെമസ്റ്റർ ജൂലൈ 2018, രണ്ടാം സെമസ്റ്റർ ജനുവരി 2019, മൂന്നാം സെമസ്റ്റർ ജൂലൈ 2019, നാലാം സെമസ്റ്റർ ജനുവരി 2019 പരീക്ഷകളുടെ സൂക്ഷ്മപരിശോധന / പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്റ്റർ എം.കോം. നവംബർ 2023 പരീക്ഷയുടെ സൂക്ഷ്മപരിശോധന / പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

പുനഃപ്രവേശന അപേക്ഷ

കാലിക്കറ്റ് സർവകലാശാലാ പ്രൈവറ്റ് രജിസ്‌ട്രേഷൻ വഴി 2020-ൽ ബി.എ. അഫ്സൽ-ഉൽ-ഉലമ, ബി.എ. പൊളിറ്റിക്കൽ സയൻസ്, ബി.കോം. & ബി.ബി.എ. (CBCSS) പ്രോഗ്രാമുകൾക്ക് പ്രവേശനം നേടി ഒന്നാം സെമസ്റ്റർ പരീക്ഷക്ക് രജിസ്റ്റർ ചെയ്തതിനു ശേഷം തുടർപഠനം മുടങ്ങിയവർക്ക് ആവശ്യമായ രേഖകൾ സഹിതം സി.ഡി.ഒ.ഇ. (മുൻ എസ്.ഡി.ഇ.) വിഭാഗത്തിൽ പ്രവർത്തിക്കുന്ന പ്രൈവറ്റ് രജിസ്‌ട്രേഷൻ വിങ്ങിൽ നേരിട്ടെത്തി രണ്ടാം സെമസ്റ്ററിലേക്ക് (CBCSS-2023) പുനഃപ്രവേശനം നേടാവുന്നതാണ്. പിഴ കൂടാതെ 30 വരെയും 100/- രൂപ പിഴയോടെ ഏപ്രിൽ നാല് വരെയും 500/- രൂപ അധിക പിഴയോടെ ഏപ്രിൽ ഒൻപത് വരെയും അപേക്ഷിക്കാം. ഫോൺ :- 0494 – 2400288, 0494 – 2407356.

Continue Reading

Education

ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷ ഇന്ന് അവസാനിക്കും

മൂല്യനിർണയം ഏപ്രിൽ 3ന് ആരംഭിക്കും.

Published

on

ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷ ഇന്ന് അവസാനിക്കും. മൂല്യനിർണയം ഏപ്രിൽ 3ന് ആരംഭിക്കും. മേയ് രണ്ടാംവാരം ഫലം പ്രസിദ്ധീകരിക്കുമെന്നാണു സൂചന.

മാർച്ച് 4നാണ് പരീക്ഷ ആരംഭിച്ചത്. 4,27,105 വിദ്യാർഥികളാണു റജിസ്റ്റർ ചെയ്തത്. കേരളത്തിൽ 2955, ഗൾഫ് മേഖലയിൽ 7, ലക്ഷദ്വീപിൽ 9 എന്നിങ്ങനെ 2971 പരീക്ഷാകേന്ദ്രങ്ങളാണ് ആകെ ഉണ്ടായിരുന്നത്.

ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷകൾ നാളെ അവസാനിക്കും. ഹയർ സെക്കൻഡറിയിൽ ഒന്നും രണ്ടും വർഷങ്ങളിലായി 8,55,372 പേരും വൊക്കേഷനൽ ഹയർ സെക്കൻഡറിയിൽ 57,107 പേരുമാണ് പരീക്ഷയ്ക്കു റജിസ്റ്റർ ചെയ്തിരുന്നത്. ഏപ്രിൽ 3ന് മൂല്യനിർണയം ആരംഭിക്കും.

Continue Reading

Trending