Connect with us

kerala

‘വ്‌ളോഗര്‍മാര്‍ക്ക് നേരിട്ട് നോട്ടീസയയ്ക്കും’; സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി

Published

on

കൊച്ചി: രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. നിയമ ലംഘകര്‍ക്കെതിരെ സര്‍ക്കാര്‍ ഒരു നടപടിയുമെടുത്തില്ലെന്നും ഹൈക്കോടതിയുടെ മുന്‍ ഉത്തരവുകള്‍ സര്‍ക്കാര്‍ നടപ്പാക്കിയില്ലെന്നും ഡിവിഷന്‍ ബെഞ്ച് വിലയിരുത്തി. മോട്ടോര്‍ വാഹന വകുപ്പിനെ ഭീഷണിപ്പെടുത്തുന്ന വ്‌ളോഗര്‍മാര്‍ക്ക് നോട്ടീസയയ്ക്കുമെന്നും ഹൈക്കോടതി പറഞ്ഞു. വ്‌ളോഗര്‍മാരുടെ വീഡിയോകള്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോടും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

രൂപമാറ്റം വരുത്തിയ വാഹനം ഉപയോഗിച്ച വ്‌ളോഗര്‍ സഞ്ജു ടെക്കിക്കെതിരെ സ്വമേധയാ സ്വീകരിച്ച ഹര്‍ജിയിലാണ് സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം. മാറ്റം വരുത്തിയ വാഹനങ്ങള്‍ ഉപയോഗിക്കുന്നതില്‍ എന്ത് നടപടിയെടുത്തുവെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ചോദിച്ചു. നിയമ ലംഘകരായ വ്‌ളോഗര്‍മാര്‍ക്കെതിരെ സര്‍ക്കാര്‍ ഒരു നടപടിയുമെടുത്തില്ല. കര്‍ശന നടപടി നിര്‍ദ്ദേശിച്ച മുന്‍ ഉത്തരവുകള്‍ സര്‍ക്കാര്‍ നടപ്പാക്കിയില്ല. ആഫ്റ്റര്‍ മാര്‍ക്കര്‍, എല്‍ഇഡി, നിയോണ്‍, ഫ്‌ളാഷ് ലൈറ്റുകള്‍, ഉച്ചത്തിലുള്ള ഹോണ്‍ എന്നിവ ഘടിപ്പിച്ച വാഹനങ്ങള്‍ അപകടത്തിന് കാരണമാകുന്നുണ്ട്. ഫ്‌ളാഷ് ലൈറ്റ് ഉപയോഗിച്ചാല്‍ എതിരേ വരുന്ന വാഹന ഡ്രൈവര്‍മാര്‍ക്ക് കണ്ണ് കാണില്ല. വലിയ ശബ്ദവും വെളിച്ചവുമായി നിയന്ത്രണങ്ങള്‍ പാലിക്കാതെയാണ് വനമേഖലയിലെ വാഹനങ്ങളുടെ രാത്രി യാത്ര. എതിരെ വരുന്ന വാഹനങ്ങളിലെ യാത്രികരുടെയും സഹയാത്രികരുടെയും സുരക്ഷയും റോഡ് സുരക്ഷയും പ്രധാനമാണ്. മാറ്റം വരുത്തിയ വാഹനങ്ങള്‍ നിയന്ത്രണമില്ലാതെ ഉപയോഗിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം. കാമ്പസുകളിലെ അപകടകരമായ മോട്ടോര്‍ ഷോയ്‌ക്കെതിരെയും സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.

പ്രകാശ് ആസ്ത്ര, ഓട്ടോഷോ കേരള തുടങ്ങിയ വ്‌ളോഗര്‍മാരുടെ യൂട്യൂബ് വീഡിയോകള്‍ ഡിവിഷന്‍ ബെഞ്ച് തുറന്ന കോടതിയില്‍ പരിശോധിച്ചു. മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടികളെ ഭീഷണിപ്പെടുത്തിയാല്‍ വ്‌ളോഗര്‍മാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. നിയമ വിരുദ്ധത ശ്രദ്ധയില്‍പ്പെട്ടാല്‍ വ്‌ളോഗര്‍മാര്‍ക്ക് ഹൈക്കോടതി നോട്ടീസയയ്ക്കുമെന്നും ഡിവിഷന്‍ ബെഞ്ച് മുന്നറിയിപ്പ് നല്‍കി. സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ഗതാഗത കമ്മിഷണര്‍ നേരിട്ട് ഹാജരായി വിശദീകരിക്കേണ്ടി വരുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. സാമൂഹിക മാധ്യമങ്ങളിലെ നിയമ വിരുദ്ധ വീഡിയോകള്‍ നീക്കം ചെയ്യുന്നതില്‍ സ്വീകരിച്ച നടപടി അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിനും ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശം നല്‍കി. സഞ്ജു ടെക്കി ഉള്‍പ്പടെ അഞ്ച് വ്‌ളോഗര്‍മാര്‍ക്കെതിരെ നടപടിയെടുത്തുവെന്ന് സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് ഹൈക്കോടതിയെ അറിയിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വര്‍ക്കലയില്‍ ട്രെയിനില്‍ നിന്ന് തള്ളിയിട്ട ശ്രീക്കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു

നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സയില്‍ തുടരുകയാണ് ശ്രീക്കുട്ടി.

Published

on

തിരുവനന്തപുരം: വര്‍ക്കലയില്‍ സഹയാത്രികന്‍ ട്രെയിനില്‍ നിന്ന് തള്ളിയിട്ട ശ്രീക്കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു. നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സയില്‍ തുടരുകയാണ് ശ്രീക്കുട്ടി. വീഴ്ചയുടെ ആഘാതത്തില്‍ തലച്ചോറില്‍ ആക്സോണല്‍ ഇന്‍ജ്വറിയുണ്ടായെന്നാണ് ഡോക്ടര്‍മാര്‍ വിലയിരുത്തുന്നത്. അതിനാല്‍ സാധാരണ നിലയിലേക്കെത്താന്‍ സമയം വേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. എന്നാല്‍ അബോധാവസ്ഥയില്‍ എത്രനാള്‍ തുടരുമെന്നും വ്യക്തമല്ല. അതേസമയം എല്ലുകള്‍ക്ക് വലിയ പൊട്ടലോ നെഞ്ചിലും വയറ്റിലും സാരമായ പ്രശ്‌നങ്ങളില്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

അതേസമയം സഹയാത്രികന്‍ തള്ളിയിട്ട ശ്രീക്കുട്ടിയുടെ സുഹൃത്തിനെ രക്ഷിച്ചയാളെ പൊലീസ് കണ്ടെത്താനുള്ള ശ്രമത്തിലാണ്. ഇയാള്‍ തന്നെയാണ് പ്രതിയായ സുരേഷിനെ കീഴ്‌പ്പെടുത്തുകയും പിന്നീട് റെയില്‍വെ പൊലീസിന് കൈമാറുകയും ചെയ്തത്. ഇയാളുടെ മൊഴി കേസില്‍ നിര്‍ണായകമാണ്.

പെണ്‍കുട്ടികളെ രക്ഷിച്ച ഇയാളുടെ ഫോട്ടോയും റെയില്‍വെ പൊലീസ് പുറത്ത് വിട്ടിരുന്നു. പെണ്‍കുട്ടികളെ അക്രമിക്കുന്നത് നേരിട്ട് കണ്ടയാള്‍ കൂടിയാണ് ഇയാളെന്നതും കേസില്‍ നിര്‍ണായകമാണ്.

Continue Reading

kerala

ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം ബോര്‍ഡിലെ ഉന്നതരുടെ പങ്കിനെക്കുറിച്ച് അന്വേഷണം ശക്തമാക്കി SIT

അറസ്റ്റിലായ തിരുവാഭരണം കമ്മീഷണര്‍ കെ.എസ് ബൈജുവിനെ ഇന്ന് റാന്നി കോടതിയില്‍ ഹാജരാക്കും.

Published

on

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ ദേവസ്വം ബോര്‍ഡിലെ ഉന്നതരുടെ പങ്കിനെക്കുറിച്ച് അന്വേഷണം ശക്തമാക്കി എസ്‌ഐടി. എ .പത്മകുമാറിനെയും എന്‍. വാസുവിനെയും വൈകാതെ ചോദ്യം ചെയ്‌തേക്കും. അറസ്റ്റിലായ തിരുവാഭരണം കമ്മീഷണര്‍ കെ.എസ് ബൈജുവിനെ ഇന്ന് റാന്നി കോടതിയില്‍ ഹാജരാക്കും.

സ്വര്‍ണം ചെമ്പാണെന്ന് രേഖപ്പെടുത്തിയതില്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ക്കും പങ്കുണ്ടെന്ന് ഉദ്യോഗര്‍ മൊഴി നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് എന്‍.വാസുവും എ. പത്മകുമാറിനെയും ചോദ്യം ചെയ്യുക. അതേസമയം വാസുവിനെ പ്രാഥമികമായി ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥര്‍ നല്‍കിയ രേഖകളില്‍ ഒപ്പിടുക മാത്രമാണ് താന്‍ ചെയ്‌തെന്ന് വാസുവും മൊഴി നല്‍കിയിരുന്നു. ഈ മൊഴി അന്വേഷണസംഘം പൂര്‍ണമായും വിശ്വാസത്തില്‍ എടുത്തിട്ടില്ല.

ദേവസ്വം ബോര്‍ഡിലെ രേഖകളടക്കം അന്വേഷണസംഘം വിശദമായി പരിശോധിക്കുകയാണ്. അതേസമയം ഉണ്ണികൃഷ്ണന്‍ പോറ്റിയെ പ്രത്യേക അന്വേഷണസംഘം ചോദ്യംചെയ്ത് വരികയാണ്. ഇന്ന് കോടതിയില്‍ ഹാജരാക്കുന്നകെ.എസ് ബൈജുവിനെയും വൈകാതെ കസ്റ്റഡിയില്‍ വാങ്ങും.

കട്ടിളപ്പാളി കേസില്‍ മുരാരി ബാബുവിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷയും ഇന്ന് റാന്നി കോടതി പരിഗണിക്കും.

Continue Reading

kerala

തെരുവുനായ ആക്രമണം; സുപ്രിം കോടതി സ്വമേധയ എടുത്ത കേസില്‍ ഇന്ന് ഇടക്കാല ഉത്തരവ്

സംസ്ഥാനങ്ങളുടെ മറുപടി പരിശോധിച്ചായിരിക്കും ജസ്റ്റിസ് വിക്രംനാഥന്റെ ബെഞ്ച് ഉത്തരവ് പറയുക.

Published

on

തെരുവുനായ ആക്രമണവുമായി ബന്ധപ്പെട്ട് സുപ്രിം കോടതി സ്വമേധയായെടുത്ത കേസില്‍ ഇന്ന് ഇടക്കാല ഉത്തരവ്. സംസ്ഥാനങ്ങളുടെ മറുപടി പരിശോധിച്ചായിരിക്കും ജസ്റ്റിസ് വിക്രംനാഥന്റെ ബെഞ്ച് ഉത്തരവ് പറയുക. നേരത്തെ സംസ്ഥാനങ്ങളുടെ മറുപടി ക്രോഡീകരിച്ച് സമര്‍പ്പിക്കാന്‍ അമിക്കസ് ക്യൂറിക്ക് നിര്‍ദേശം നല്‍കിയിരുന്നു.

ഇടക്കാല ഉത്തരവിനു ശേഷം വിശദമായി എല്ലാ കക്ഷികളുടെയും വാദം കേള്‍ക്കുമെന്ന് സുപ്രിംകോടതി അറിയിച്ചിരുന്നു. കേസില്‍ ദേശീയ മൃഗ ക്ഷേമ ബോര്‍ഡിനെയും കോടതി കക്ഷിയാക്കിയിട്ടുണ്ട്.

ഒക്ടോബര്‍ 27നാണ് തെരുവുനായ വിഷയം കോടതി പരിഗണിച്ചത്. പശ്ചിമ ബംഗാള്‍, തെലങ്കാന സംസ്ഥാനങ്ങളിലെ ഒഴികെ എല്ലാം സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ നേരിട്ട് നവംബര്‍ മൂന്നിന് സുപ്രിം കോടതിയില്‍ ഹാജരാകണമെന്ന് നിര്‍ദേശിച്ചിരുന്നു.ആഗസ്ത് 22ലെ ഉത്തരവില്‍ അനുബന്ധ സത്യവാങ് മൂലം സമര്‍പ്പിക്കാത്തത് വിശദീകരിക്കാനാണ് ചീഫ് സെക്രട്ടറിമാരോട് നേരിട്ട് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചത്.

തെരുവുനായ പ്രശ്‌നം ദേശീയ തലസ്ഥാന വിഷയം മാത്രമല്ലെന്ന് കാട്ടി രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും കക്ഷി ചേരണമെന്ന് കോടതി ഓഗസ്റ്റ് 22ന് നിര്‍ദ്ദേശിച്ചിരുന്നു.

Continue Reading

Trending