മലപ്പുറം: അഭിപ്രായം പറയുന്നവരെ അക്രമത്തിലൂടെ നേരിടുന്നതിനോടു യോജിക്കാന്‍ കഴിയില്ലെന്ന് എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി സാനു. മലപ്പുറത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.

വി.ടി. ബല്‍റാം എം.എല്‍.എയുടെ പരാമര്‍ശത്തിനു മറുപടിയായി അക്രമവും അധിക്ഷേപവും നടത്തുന്നതു ശരിയല്ല. ബല്‍റാം ചെയ്തതതിന് അതേരീതിയില്‍ മറുപടി കൊടുക്കുന്നതിനോടു യോജിപ്പില്ല. ആര്‍ക്കു വേണമെങ്കിലും ഏതു കാര്യങ്ങളിലും അഭിപ്രായ പ്രകടനം നടത്താം. പക്ഷേ, ആരും ആരെയും അധിക്ഷേപിക്കാന്‍ പാടില്ല. അങ്ങനെ ചെയ്താല്‍ വിമര്‍ശിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ ഇതിനെതിരെ അക്രമം അഴിച്ചുവിടുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.