തിരുവനന്തപുരം: മുസ്‌ലിംലീഗിനെ വിമര്‍ശിക്കുന്ന കാര്യത്തില്‍ വൃന്ദാ കാരാട്ടിനും യോഗി ആദിത്യനാഥിനും ഒരേ ഭാഷയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലീഗ് മതേതര പാര്‍ട്ടിയല്ലന്ന പ്രസ്താവന പിന്‍വലിച്ച് വൃന്ദാകാരാട്ട് മാപ്പ് പറയണം. മതേതര ജനാധിപത്യ പാര്‍ട്ടിയായ മുസ്‌ലിംലീഗിന് വൃന്ദാകാരാട്ടിന്റെയും യോഗി ആദിത്യനാഥിന്റെയും സര്‍ട്ടിഫിക്കറ്റ് വേണ്ട. കടുത്ത ഹിന്ദുത്വ വാദിയായ യോദി ആദിത്യ ഭാഷയില്‍ ഒരു ഇടതു നേതാവ് സംസാരിക്കുന്നത് ഞെട്ടിപ്പിക്കുന്നതാണ്. അരനൂറ്റാണ്ടായി പാര്‍ലമെന്റില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് ലീഗെന്നും രമേശ് ചെന്നിത്തല പറഞ്ഞു.