തിരുവനന്തപുരം: വനിതാ മതിലിനെതിരെ പരസ്യ വിമര്‍ശനവുമായി മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവ് വിഎസ് അച്യുതാനന്ദന്‍. ഹിന്ദുത്വവാദികളുടെ ആചാരങ്ങള്‍ പകര്‍ത്തലല്ല വര്‍ഗ്ഗസമരമെന്ന് വിഎസ് പറഞ്ഞു. ജാതിസംഘടനകളെ കൂടെ നിര്‍ത്തുന്നത് കമ്യൂണിസ്റ്റ് രീതിയല്ലെന്നും വിഎസ് പറഞ്ഞു. പാര്‍ട്ടി പരിപാടി സര്‍ക്കാര്‍ ചെലവില്‍ നടത്തരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചിരുന്നു.