Connect with us

More

താങ്കളുടെയും ശശികലയുടെയും മ്യൂച്വല്‍ ഫ്രണ്ട്‌സായ സംഘികള്‍ക്കുള്ള ബ്ലോഗിന് കാത്തിരിക്കുന്നു; മോഹന്‍ലാലിനെ പരിഹസിച്ച് വിടി ബല്‍റാം

Published

on

തിരുവനന്തപുരം: എം.ടി വാസുദേവന്‍നായരുടെ രണ്ടാമൂഴമെന്ന ഗ്രന്ഥം മഹാഭാരതം എന്ന പേരില്‍ സിനിമയാക്കുന്നത് സംബന്ധിച്ച വിവാദത്തില്‍ പ്രതികരിച്ച് വി.ടി ബല്‍റാം എംഎല്‍എ. സംഭവത്തില്‍ നടന്‍ മോഹന്‍ലാലിന്റെ അഭിപ്രായം ആരാഞ്ഞ ബല്‍റാം ലാലിന്റെയും ശശികലയുടെയും മ്യൂച്വല്‍ ഫ്രണ്ട്‌സായ സംഘികള്‍ക്കുള്ള ബ്ലോഗിന് കാത്തിരിക്കുന്നതായി പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് ബല്‍റാമിന്റെ പരിഹാസം. ചിത്രത്തിനു മഹാഭാരതമെന്നു പേരിട്ടാല്‍ അത് തിയറ്ററില്‍ കാണില്ലെന്ന കെ.പി ശശികലയുടെയും ഹിന്ദു ഐക്യവേദിയുടെയും പ്രസ്താവനയിലാണ് ബല്‍റാമിന്റെ പ്രതികരണം. സംഭവത്തില്‍ മോഹന്‍ലാല്‍ പ്രതികരിക്കാത്തതിന്റെ അമര്‍ഷവും എംഎല്‍എ രേഖപ്പെടുത്തി. മഹാഭാരതമെന്നാല്‍ അങ്ങനെ ഒരു വ്യാസന്‍ മാത്രം എഴുതിയ മോണോലിത്തിക് ടെക്‌സ്റ്റ് അല്ലെന്നും സഹസ്രാബ്ദങ്ങളിലൂടെ വാമൊഴിയായി പകര്‍ന്ന് എത്രയോ അധികം പ്രാദേശിക പാഠഭേദങ്ങളിലൂടെ വളര്‍ന്ന് വികസിച്ച് ആഴത്തിലും പരപ്പിലും അതിവിശാലമായി നിലകൊള്ളുന്ന ഒരു കാവ്യപ്രപഞ്ചമാണെന്നതും അതൊരു കേവല മതഗ്രന്ഥമല്ലെന്നും ബല്‍റാം ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. അതിനാല്‍ മഹാഭാരതത്തിന്റെ കുത്തകാവകാശം ഏതെങ്കിലുമൊരു വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ വിശ്വാസ വിഭാഗങ്ങള്‍ക്കോ തീറെഴുതി കൊടുക്കാവുന്നതല്ലെന്നും താങ്കളുടെയും ശശികലയുടെയും മ്യൂച്വല്‍ ഫ്രണ്ട്‌സ് ആയ പല സംഘികള്‍ക്കും മനസ്സിലാക്കി കൊടുക്കാന്‍ വേണ്ടിയുള്ള ആ മനോഹരമായ ബ്ലോഗ് പോസ്റ്റിന് കാത്തിരിക്കുന്നുവെന്നും ബല്‍റാം കുറിച്ചു.
വി.ടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ബഹുമാനപ്പെട്ട ശ്രീ. മോഹന്‍ലാല്‍,
ഡോ. സുനില്‍ പി ഇളയിടത്തിന്റെ ‘മഹാഭാരതം: സാംസ്‌കാരിക ചരിത്രം’ എന്ന പ്രഭാഷണ പരമ്പര യൂട്യൂബിലൂടെ താങ്കള്‍ കേട്ടിട്ടുണ്ടെന്ന് വിശ്വസിക്കുന്നു. ഇനി അഥവാ തിരക്കുകള്‍ക്കിടയില്‍ താങ്കള്‍ക്കത് കേള്‍ക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ലെങ്കില്‍ ഇനിയെങ്കിലും അതിന് സമയം കണ്ടെത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
രണ്ട് രീതിയിലായിരിക്കും അത് താങ്കള്‍ക്ക് പ്രയോജനപ്പെടുക:
ഒന്ന്) രണ്ടാമൂഴത്തെ അധികരിച്ച് നിര്‍മ്മിക്കപ്പെടുന്ന ചലച്ചിത്രത്തില്‍ താങ്കളവതരിപ്പിക്കാന്‍ പോകുന്ന ഭീമന്റെ കഥാപാത്രത്തെ കൂടുതല്‍ ആഴത്തിലുള്‍ക്കൊള്ളാന്‍ മഹാഭാരതത്തെ അതിന്റെ സാമൂഹികവും സാംസ്‌ക്കാരികവും ചരിത്രപരവുമായ വിശാലതയില്‍ അറിയുന്നത് ഗുണകരമായിരിക്കും. അതിലൂടെ അസാമാന്യ അഭിനയ പ്രതിഭയായ താങ്കളുടെ എക്കാലത്തേയും മികച്ച കഥാപാത്രമായി എംടിയുടെ ഭീമന്‍ മാറുമെന്ന് പ്രതീക്ഷിക്കുന്നു.
രണ്ട്) താങ്കളുടെ സിനിമക്ക് രണ്ടാമൂഴമെന്ന് വേണമെങ്കില്‍ പേരിട്ടോട്ടെ, മഹാഭാരതമെന്ന് പേരിട്ടാല്‍ അത് തീയേറ്റര്‍ കാണില്ല എന്ന് ആക്രോശിച്ച് വെല്ലുവിളിക്കുന്ന കെ.പി. ശശികലക്കും ഹിന്ദു ഐക്യവേദിക്കും (അതേ, നമ്മുടെ സ്വാമി പാതിലിംഗ സ്വയം ഛേദാനന്ദയുടെ സംഘടന തന്നെ) താങ്കള്‍ ബ്ലോഗിലൂടെയോ മറ്റോ മറുപടി നല്‍കാനുദ്ദേശിക്കുന്നുണ്ടെങ്കില്‍ അതിനും ആ പ്രഭാഷണം ഉപകരിക്കും.
മഹാഭാരതമെന്നാല്‍ അങ്ങനെ ഒരു വ്യാസന്‍ മാത്രം എഴുതിയ മോണോലിത്തിക്ക് ടെക്സ്റ്റ് അല്ലെന്നും സഹസ്രാബ്ദങ്ങളിലൂടെ വാമൊഴിയായി പകര്‍ന്ന് എത്രയോ അധികം പ്രാദേശിക പാഠഭേദങ്ങളിലൂടെ വളര്‍ന്ന് വികസിച്ച് ആഴത്തിലും പരപ്പിലും അതിവിശാലമായി നിലകൊള്ളുന്ന ഒരു കാവ്യപ്രപഞ്ചമാണെന്നതും അതൊരു കേവല മതഗ്രന്ഥമല്ലെന്നും അതുകൊണ്ടുതന്നെ മഹാഭാരതത്തിന്റെ കുത്തകാവകാശം ഏതെങ്കിലും വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ വിശ്വാസി വിഭാഗങ്ങള്‍ക്കോ തീറെഴുതിക്കൊടുക്കാവുന്നതല്ലെന്നും
താങ്കളുടെയും ശശികലയുടേയും മ്യൂച്വല്‍ ഫ്രണ്ട്‌സ് ആയ പല സംഘികള്‍ക്കും മനസ്സിലാക്കിക്കൊടുക്കാന്‍ വേണ്ടിയുള്ള ആ മനോഹരമായ ബ്ലോഗ് പോസ്റ്റിന് വേണ്ടി ഞങ്ങള്‍ കാത്തിരിക്കുന്നു.

GULF

പി.എം.എ.സലാമിന് മസ്‌കറ്റ് കെ.എം.സി.സി അല്‍ ഖൂദ് ഏരിയ കമ്മിറ്റിയുടെ സ്വീകരണം

കമ്മിറ്റിയുടെ സ്‌നേഹോപഹാരം പ്രസിഡന്റ് ഫൈസല്‍ മുണ്ടൂര്‍ സമ്മാനിച്ചു

Published

on

മസ്‌കറ്റ് : മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാമിന് മസ്‌കറ്റ് കെ.എം.സി.സി അല്‍ ഖൂദ് ഏരിയ കമ്മിറ്റി സ്വീകരണം നല്‍കി. കമ്മിറ്റിയുടെ സ്‌നേഹോപഹാരം പ്രസിഡന്റ് ഫൈസല്‍ മുണ്ടൂര്‍ സമ്മാനിച്ചു.

ടി.പി.മുനീര്‍, കെ.കെ ഷാജഹാന്‍, ഹമീദ് കുറ്റിയാടി, ഷാഹുല്‍ ഹമീദ് കോട്ടയം, സി.വി.എം.ബാവ വേങ്ങര, അബ്ദുല്‍ ഹകീം പാവറട്ടി, എന്‍.എ.എം ഫാറൂഖ്, ഡോ. സയ്യിദ് സൈനുല്‍ ആബിദ്, ജാബിര്‍ മയ്യില്‍, വി.എം.അബ്ദുസ്സമദ്, ഷദാബ് തളിപ്പറമ്പ്, ഇജാസ് അഹമ്മദ്, ഫസല്‍ റഹ്മാന്‍, ഫൈസല്‍ ആലുവ, അഷ്‌റഫ് ആണ്ടാ ണ്ടിയില്‍ എന്നിവര്‍ സംബന്ധിച്ചു.

 

Continue Reading

kerala

മലപ്പുറത്ത്‌ ഓട്ടോയിൽ നിന്ന് തെറിച്ചുവീണു അഞ്ചുവയസ്സുകാരൻ മരണപ്പെട്ടു

ഓടികൊണ്ടിരുന്ന ഗുഡ്‌സ് ഓട്ടോയിൽ നിന്ന് അബദ്ധത്തിൽ ഡോർ തുറന്ന് പുറത്തേക്ക് തെറിച്ചു തലയടിച്ചു വീണതാണ് മരണ കാരണം എന്ന് നാട്ടുകാരിൽ നിന്നും ലഭിക്കുന്ന വിവരം

Published

on

കോട്ടക്കൽ ഒതുക്കുങ്ങലിൽ ഗുഡ്സ് ഓട്ടോയിൽ നിന്ന് തെറിച്ചുവീണു അഞ്ചുവയസ്സുകാരൻ മരണപ്പെട്ടു. ഇന്നലെ വൈകുന്നേരം ആണ് സംഭവം. മാവേലി കുണ്ട് സ്വദേശി തട്ടാരതൊടി അബ്ദുൽ റഷീദിന്റെ മകൻ റയ്യാൻ റാഫി (5)ആണ് മരണപ്പെട്ടത്.

ഓടികൊണ്ടിരുന്ന ഗുഡ്‌സ് ഓട്ടോയിൽ നിന്ന് അബദ്ധത്തിൽ ഡോർ തുറന്ന് പുറത്തേക്ക് തെറിച്ചു തലയടിച്ചു വീണതാണ് മരണ കാരണം എന്ന് നാട്ടുകാരിൽ നിന്നും ലഭിക്കുന്ന വിവരം.

Continue Reading

kerala

വയനാട്ടില്‍ നരഭോജി കടുവയ്ക്കായി വ്യാപക തെരച്ചില്‍; വനംവകുപ്പ് കൂടുതല്‍ ക്യാമറ ട്രാപ്പുകള്‍ സ്ഥാപിച്ചു

വനംവകുപ്പ് ജീവനക്കാർക്കെതിരെ വ്യാപക പ്രതിഷേധം ഉള്ളതിനാൽ, പൊലീസ് സംരക്ഷണയിലാകും തെരച്ചിൽ

Published

on

വയനാട്: സുൽത്താൻ ബത്തേരി വാകേരി കൂടല്ലൂരിൽ യുവാവിനെ ആക്രമിച്ച് കൊന്ന കടുവയ്ക്കായി വനംവകുപ്പ് തെരച്ചിൽ ഇന്നും തുടരും. ഏത് കടുവയാണ് പ്രദേശത്തുള്ളതെന്ന് കണ്ടെത്താൻ വനംവകുപ്പ് കൂടുതൽ ക്യാമറ ട്രാപ്പുകൾ വച്ചിട്ടുണ്ട്. 11 ക്യാമറകളാണ് കടുവയെ തിരിച്ചറിയാനായി പലയിടത്ത് സ്ഥാപിച്ചിട്ടുള്ളത്. ഇത് പരിശോധിച്ചും കാൽപ്പാടുകൾ പിന്തുടർന്നുമാകും ഇന്നത്തെ തെരച്ചിൽ.

വനംവകുപ്പ് ജീവനക്കാർക്കെതിരെ വ്യാപക പ്രതിഷേധം ഉള്ളതിനാൽ, പൊലീസ് സംരക്ഷണയിലാകും തെരച്ചിൽ. കടുവയെ പിടികൂടാനുള്ള ഉത്തരവ് ഇന്നലെ ഉച്ചയോടെ ചീഫ് വൈൽഡ് ലൈഫ് വാഡൻ ഇറക്കിയിരുന്നു. കടുവയെ മയക്കുവെടി വച്ചു പിടികൂടാനുള്ള ശ്രമം വിജയിച്ചില്ലെങ്കിൽ വെടിവച്ചു കൊല്ലാമെന്നും ഉത്തരവിലുണ്ട്.

 

Continue Reading

Trending