ന്യൂഡല്‍ഹി: യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് വി.ടി ബല്‍റാം അടക്കം കേരളത്തില്‍ നിന്ന് നാലുപേര്‍ പരിഗണനയില്‍. ബല്‍റാമിനെക്കൂടാതെ റോജി എം ജോണ്‍, ഹൈബി ഈഡന്‍, ഷാഫി പറമ്പില്‍ എന്നിവരാണ് പട്ടികയിലുള്ളത്. ഇവരോട് വെള്ളി, ശനി ദിവസങ്ങളില്‍ ദേശീയ നേതൃത്വം നടത്തുന്ന സംവാദത്തിലും അഭിമുഖത്തിലും പങ്കെടുക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.

ദേശീയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിനായി വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ഇരുപതോളം പേരെയാണ് അഭിമുഖത്തിന് ക്ഷണിച്ചിട്ടുള്ളത്. കോണ്‍ഗ്രസ്സിന്റെ യുവജനസംഘടനകളില്‍ അഖിലേന്ത്യാ, സംസ്ഥാന തലങ്ങളില്‍ കഴിവ് തെളിയിച്ചവരെയാണ് അഭിമുഖ പരീക്ഷക്ക് ക്ഷണിച്ചിട്ടുള്ളത്.