Connect with us

kerala

ആലുവയില്‍ ഫ്‌ളാറ്റില്‍ നിന്ന് ചാടി വയോധിക ജീവനൊടുക്കി

ശാന്ത മണിയമ്മയാണ് (71) മരിച്ചത്

Published

on

ആലുവയില്‍ വയോധിക ഫ്‌ളാറ്റില്‍നിന്ന് ചാടി ജീവനൊടുക്കി. ശാന്ത മണിയമ്മയാണ് (71) മരിച്ചത്. ആലുവ ബാങ്ക് കവലയിലെ ഫ്‌ളാറ്റിന്റെ ഏഴാം നിലയില്‍ നിന്ന് വയോധിക ചാടുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് ഇവരുടെ ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയതായും കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ലെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മുസ്ലിം ലീഗ് നേതാവ് പി.സി ഹംസഹാജി അന്തരിച്ചു

പ്രശസ്ത വ്യാപാരിയും പാലക്കാട്ടെ നൂര്‍ജഹാന്‍ ഹോട്ടലുടമയുമായിരുന്നു അദ്ദേഹം.

Published

on

മുസ്ലിം ലീഗ് സുല്‍ത്താന്‍ പേട്ട മേഖലാ പ്രസിഡന്റ് പി.സി ഹംസഹാജി അന്തരിച്ചു. പ്രശസ്ത വ്യാപാരിയും പാലക്കാട്ടെ നൂര്‍ജഹാന്‍ ഹോട്ടലുടമയുമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന് 87 വയസ്സായിരുന്നു.

Continue Reading

kerala

രണ്ടുദിവസത്തെ പഴക്കം; കാലില്‍ വൈദ്യൂതി വയര്‍ ചുറ്റിയ നിലയില്‍; ദമ്പതികളെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

സുധാകരന്‍, ജിജി സുധാകരന്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

Published

on

എറണാകുളത്ത് ദമ്പതികളെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സുധാകരന്‍, ജിജി സുധാകരന്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ ചെയ്തതാണെന്ന് സംശയം. സുധാകരന്റെ കാലില്‍ വൈദ്യൂതി വയര്‍ ചുറ്റിയ നിലയിലാണ്. മരണം നടന്നത് രണ്ടുദിവസം മുമ്പെന്ന് ആണ് പ്രാദമിക നിഗമനം.

Continue Reading

kerala

തൃശൂരില്‍ ഗര്‍ഭിണി ആത്മഹത്യ ചെയ്ത സംഭവം; ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റില്‍

ഗാര്‍ഹിക പീഡനം, ആത്മഹത്യ പ്രേരണ വകുപ്പുകള്‍ ചുമത്തി ഇരിങ്ങാലക്കുട കരുമാത്ര സ്വദേശി നൗഫല്‍ മാതാവ് റംലത്ത് എന്നിവരാണ് അറസ്റ്റിലായത്.

Published

on

തൃശൂരില്‍ ഗര്‍ഭിണി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റില്‍. ഗാര്‍ഹിക പീഡനം, ആത്മഹത്യ പ്രേരണ വകുപ്പുകള്‍ ചുമത്തി ഇരിങ്ങാലക്കുട കരുമാത്ര സ്വദേശി നൗഫല്‍ മാതാവ് റംലത്ത് എന്നിവരാണ് അറസ്റ്റിലായത്. പീഡനം സ്ഥിരീകരിക്കുന്ന ഫസീലയുടെ വാട്‌സ്ആപ്പ് സന്ദേശം പുറത്ത് വന്നിരുന്നു.

ഇരിങ്ങാലക്കുടയിലെ ഭര്‍തൃവീട്ടിലാണ് ഫസീല ആത്മഹത്യ ചെയ്തത്. ജീവനൊടുക്കുന്നതിന് മുമ്പ് ഫസീല സ്വന്തം മാതാവിന് അയച്ച വാട്‌സാപ്പ് സന്ദേശങ്ങളാണ് പുറത്തുവന്നത്. ‘ഉമ്മാ, ഞാന്‍ മരിക്കുകയാണ്,ഇല്ലെങ്കില്‍ അവരെന്നെ കൊല്ലുമെന്നാണ് ഫസീല അയച്ച സന്ദേശത്തില്‍ പറയുന്നത്.

‘ഗര്‍ഭിണിയെന്ന് അറിഞ്ഞിട്ടും വയറ്റില്‍ ചവിട്ടി. താന്‍ മരിക്കാന്‍ പോകുകയാണ്. മരിച്ചാല്‍ പോസ്റ്റുമോര്‍ട്ടം ചെയ്യരുത്. അത് മാത്രമാണ് തന്റെ അപേക്ഷ’- ഫസീല രാവിലെ 6.49 ന് അയച്ച വാട്‌സാപ്പ് മെസേജില്‍ പറയുന്നു. ഫസീല രണ്ടാമത് ഗര്‍ഭിണിയാണെന്ന് അറിഞ്ഞത് ഇന്നലെയാണ്. ഇതിന് പിന്നാലെയാണ് കഠിനമായ പീഡനം.

Continue Reading

Trending