പ്രേക്ഷകര്‍ ഏറെ കാത്തിരുന്ന ചിത്രമായ വൈശാഖ് സംവിധാനം ചെയ്ത ‘പുലിമുരുകന്‍’ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. പ്രതീക്ഷയോടെ കാത്തിരുന്ന പോലെതന്നെ ചിത്രം ഏറെ പ്രേക്ഷകപ്രീതിയും നേടിക്കഴിഞ്ഞിരിക്കുകയാണ്. പുലിമുരുകന്റെ വിജയത്തില്‍ പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകന്‍ വൈശാഖ്. ഫേസ്ബുക്കിലാണ് നന്ദി പറഞ്ഞുകൊണ്ടുള്ള പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നന്ദി രേഖപ്പെടുത്തിയിട്ടുള്ള പോസ്റ്റ് ഇങ്ങനെയാണ്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

പ്രിയരേ…
പുലിമുരുകന്‍ എന്ന സ്വപ്‌നം…
കഴിഞ്ഞ 2 വര്‍ഷമായി അതൊരു ശീലമായിരുന്നു. യാത്രയില്‍ കൂട്ടുവന്ന ഒരുപാട് പേരുടെ നിസ്വാര്‍ത്ഥമായ സേവനവും സഹകരണവും നന്ദിയോടെ ഓര്‍ക്കുന്നു…
പക്ഷേ ഇന്ന്…
പുലിമുരുകനെ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തി നിങ്ങള്‍ നല്‍കുന്ന ആവേശവും സ്‌നേഹവും കാണുമ്പോള്‍ മനസ്സ് നിറയുന്നുണ്ട്. ഒരു കലാകാരന്‍ എന്ന നിലയില്‍ അതെനിക്ക് കൂടുതല്‍ കരുത്ത് നല്‍കുന്നുമുണ്ട്. അഭിനന്ദനങ്ങള്‍ വിളിച്ചറിയച്ചവര്‍ക്കും മെസ്സേജുകള്‍ എഴുതിയറിയിച്ചവര്‍ക്കും ഒരായിരം നന്ദി…
നിങ്ങളുടെയെല്ലാം സ്‌നേഹത്തിനും പ്രോത്സാഹനത്തിനും മുന്‍പില്‍ ശിരസ്സ് നമിക്കുന്നു.
.
.
ഹൃദയപൂര്‍വം,
വൈശാഖ്