സുല്‍ത്താന്‍ ബത്തേരി: വയനാട് ജില്ലയില്‍ നാളെ (മെയ് 31) യു.ഡി.എഫ് ഹര്‍ത്താല്‍. ഇന്ന്(ബത്തേരിക്കടുന്നത്ത് പൊന്‍കുഴിയില്‍ പത്ത് വയസ്സുകാരനെ ചവിട്ടിക്കൊന്ന വടക്കനാട്ടെ കാട്ടുകൊമ്പനെ മയക്കുവെടിവെച്ച് പിടികൂടണമെന്നാവശ്യപ്പെട്ടാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് ജില്ലാ യു.ഡി.എഫ് ചെയര്‍മാന്‍ സി.പി വര്‍്ഗീസ്, കണ്‍വീനര്‍ പി.പി.എ കരീം എന്നിവര്‍ അറിയിച്ചു. രാവിലെ 6 മണി മുതല്‍ വൈകുന്നേരം 4 മണി വരെയാണ് ഹര്‍ത്താല്‍. നോമ്പുതുറ കണക്കിലെടുത്താണ് ഹര്‍ത്താല്‍ 4 മണി വരെയാക്കിയത്.