കല്‍പ്പറ്റ : വയനാട് ജില്ലാ പഞ്ചായത്ത് ഭരണം യുഡിഎഫ് നേടി. നറുക്കെടുപ്പിലൂടെയാണ് വയനാട്ടില്‍ യുഡിഎഫ് ഭരണം നേടിയത്. യുഡിഎഫിലെ ഷംസാദ് മരയ്ക്കാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.

യൂത്ത് കോണ്‍ഗ്രസ് നേതാവാണ് ഷംസാദ് മരയ്ക്കാര്‍. ജില്ലാ പഞ്ചായത്തില്‍ യുഡിഎഫിനും എല്‍ഡിഎഫിനും എട്ടു വീതം അംഗങ്ങളാണ് ഉള്ളത്. വോട്ടെടുപ്പിലും തുല്യനില പാലിച്ചതിനെ തുടര്‍ന്ന് നറുക്കെടുപ്പിലൂടെ തീരുമാനിക്കുകയായിരുന്നു.

തിരുവനന്തപുരത്തെ വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത്, ആലപ്പുഴ ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത്, മലപ്പുറം ജില്ലയിലെ ഏലംകുളം, വെളിയങ്കോട് ഗ്രാമപഞ്ചായത്ത് ഭരണവും യുഡിഎഫ് നറുക്കെടുപ്പിലൂടെ നേടി. എല്‍ഡിഎഫ് വിമതന്റെ പിന്തുണയോടെ ആര്യങ്കാവ് പഞ്ചായത്തും യുഡിഎഫ് നേടി.