Video Stories
ഇടതുഭരണത്തില്‍ വയനാട്ടില്‍ കര്‍ഷക ആത്മഹത്യ തുടര്‍കഥ
കല്‍പ്പറ്റ: വയനാട്ടില്‍ കര്‍ഷക ആത്മഹത്യകള്‍ തുടര്‍ക്കഥകളാവുന്നു. കഴിഞ്ഞ ആയിരം ദിവസത്തിനിടെ ജില്ലയില്‍ ആത്മഹത്യ ചെയ്തത് പത്തിലധികം കര്‍ഷകരാണ്. തൃശ്ശിലേരി കാട്ടിക്കുളം ആനപ്പാറ പുളിയങ്കണ്ടി വി.വി കൃഷ്ണകുമാറിന്റെ(55) ആത്മഹത്യ ഇതില്‍ അവസാനത്തേതാണ്. വ്യാഴാഴ്ച രാവിലെ എട്ട്മണിയോടെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുനെല്ലി തൃശ്ശിലേരി സഹകരണ ബാങ്കില്‍ നാല് ലക്ഷം രൂപയും, സ്വകാര്യ പണമിട പാടുകാര്‍ക്കായി നാല് ലക്ഷം രൂപയുമടക്കം ആകെ എട്ട് ലക്ഷം രൂപയുടെ കടബാധ്യതയുള്ളതായി ബന്ധുക്കള്‍ പറഞ്ഞു.
മാനന്തവാടി കാട്ടിക്കുളം തെറ്റ് റോഡില്‍ വനത്തിനകത്തായിരുന്നു കൃഷ്ണ കുമാറും കുടുംബവും താമസിച്ചിരുന്നത്. കാട്ടാന ശല്യം രൂക്ഷമായതോടെ ഇവിടെ നിന്ന് പത്ത് വര്‍ഷം മുമ്പാണ് തൃശ്ശിലേരി ആനപ്പാറയിലേക്ക് താമസം മാറിയത്. ഇവിടെ രണ്ടര ഏക്കര്‍ സ്ഥലത്ത് കൃഷി ചെയ്ത് താമസിച്ച് പുതിയ വീടും നിര്‍മ്മിച്ചിരുന്നു. ഈ ആവശ്യങ്ങള്‍ക്കെല്ലാമായി എടുത്ത വായ്പ കൃഷി നശിച്ചതോടെ തിരിച്ചടക്കാനായില്ല. കഴിഞ്ഞ കുറേ ദിവസങ്ങളായി കൃഷ്ണകുമാര്‍ വലിയ മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്ന് സഹോദരന് സുന്ദരന്‍ പറയുന്നു. വയനാട്ടില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ നടക്കുന്ന പതിമൂന്നാമത്തെ ആത്മഹത്യയാണിത്. നാല് ലക്ഷത്തോളം രൂപയുടെ കടബാധ്യതയെ തുടര്‍ന്ന് മൂപ്പൈനാട് അപ്പാളത്ത് വീട്ടിയോട് രാമകൃഷ്ണന് (42), പുല്‍പ്പള്ളി അമരക്കുനി വട്ടമല രാഘവന് (62), പുല്‍പ്പള്ളി കാപ്പിസെറ്റ് കൊടക്കപ്പള്ളി അജിത്കുമാര്‍ (53), പുല്‍പ്പള്ളി ആലൂര്‍ക്കുന്ന് കുറിച്ചിപ്പറ്റ മാനിക്കാട്ട് രാമദാസ് (57) എന്നിവരും കടബാധ്യത മൂലം ആത്മഹത്യ ചെയ്ത കര്‍ഷകരില്‍ ഉള്‍പ്പെടുന്നു. രാഘവന് 12 ലക്ഷം രൂപയും, രാമകൃഷ്ണന് അഞ്ച് ലക്ഷം രൂപയുടെയും കടബാധ്യതയുണ്ട്. ബാങ്ക് വായ്പയെടുത്ത് കുടിശികയായി 60 ലക്ഷം രൂപയായതോടെയാണ് ഇരുളം അങ്ങാടിശേരി ചാത്തമംഗലം പന്നിമറ്റത്തില് ദിവാകരന് (63) ആത്മഹത്യ ചെയ്തത്. ഒമ്പത് ലക്ഷം രൂപയായിരുന്നു പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും, കെ എസ് എഫ് ഇയില്‍ നിന്നുമായി ദിവാകരന് വായ്പയെടുത്തത്.
ദിവാകരന്റെ ഭൂമിയുടെ ഒരു ഭാഗം വനംവകുപ്പ് കണ്ടുകെട്ടിയിരുന്നു. ചീരാല്‍ കൊമ്മാട് മുട്ടുകൊല്ലി ബാലകൃഷ്ണന് (47) ആണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്ത മറ്റൊരു കര്‍ഷകര്‍. ഏഴ് ലക്ഷത്തോളം രൂപയുടെ കടബാധ്യതയാണ് ബാലകൃഷ്ണനെ ആത്മഹത്യയിലേക്ക് നയിച്ചത്. നൂല്‍പ്പുഴയില്‍ കല്ലൂര്‍ കല്ലുമുക്കില്‍ കരടിമാട് വാസു(ഭാസ്ക്കരന്‍ 58) വിഷം കഴിച്ച് മരിച്ചതും കടബാധ്യത മൂലമായിരുന്നു. ഗ്രാമീണ്‍ ബാങ്കിന്റെ കല്ലൂര്‍ ശാഖയില്‍ നിന്നും ജപ്തിനോട്ടീസ് വന്നതാണ് വാസുവിനെ മരണത്തിലേക്ക് തള്ളിയിട്ടത്.
മൂന്ന് ലക്ഷത്തിലേറെ രൂപയുടെ കടബാധ്യതയെ തുടര്‍ന്നാണ് ആദിവാസി കര്‍ഷകനായ എടവക പൂളക്കുഴിയില്‍ രാമചന്ദ്രന് (45) ജീവനൊടുക്കിയത്. വരള്‍ച്ചയെ തുടര്‍ന്ന് രാമചന്ദ്രന്റെ നെല്ല്, വാഴകൃഷികള്‍ നശിച്ചിരുന്നു. കര്‍ഷകനായ തവിഞ്ഞാല്‍ വിമലനഗറിലെ മച്ചാട്ട് സ്റ്റീഫന്റെ (ബേബി 56) ആത്മഹത്യയും കടബാധ്യത മൂലമായിരുന്നു.
പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നതിനായി വാങ്ങിയ ലക്ഷകണക്കിന് രൂപയുടെ കടബാധ്യതയാണ് മരണത്തിനിടയാക്കിയത്.
10 ലക്ഷത്തോളം കടബാധ്യതയുണ്ടായിരുന്ന യുവകര്‍ഷകനായ മാനന്തവാടി കമ്മന കുണ്ടാല പാറേമറ്റത്തില്‍ ഷിബു (44) ആത്മഹത്യ ചെയ്തിട്ടും അധികമായിട്ടില്ല.
വയനാട്ടില്‍ കര്‍ഷക ആത്മഹത്യകള്‍ തുടര്‍കഥയായിട്ടും സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല.
india
രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു
സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി
ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
-
world3 days agoയു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
-
News2 days agoഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
-
kerala3 days ago‘ഓരോ ഹിന്ദു സഖാവും ഇത് ഉറക്കെ ചോദിക്കണം’; പാലത്തായി കേസിൽ വർഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് കെ.പി ശശികല
-
kerala2 days agoശബരിമലയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വാ..; സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്പെന്ഷന്
-
Health3 days agoബിഹാറിലെ അമ്മമാരുടെ മുലപ്പാലിൽ യുറേനിയം; ശിശുക്കൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പഠനം
-
kerala2 days agoവന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു
-
kerala2 days agoമോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ചു; രണ്ട് പേര് പിടിയില്‍
-
gulf2 days agoസൗദിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു.

