india
ഇതുവരെ എണ്ണിയത് ഒരു കോടി വോട്ട്; അന്തിമ ഫലം വൈകും- തെരഞ്ഞെടുപ്പ് കമ്മിഷന്
എന്‍ഡിഎ സഖ്യത്തിന്റെ ലീഡ് 121 ആയി കുറഞ്ഞു. മഹാസഖ്യം 113 സീറ്റിലേക്ക് ഉയരുകയും ചെയ്തു.

ന്യൂഡല്‍ഹി: ബിഹാര്‍ തെരഞ്ഞെടുപ്പിലെ അന്തിമ ഫലം വൈകുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്. കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ചാണ് വോട്ടെണ്ണുന്നത് എന്നും കമ്മിഷന് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
സംസ്ഥാനത്ത് 63 ശതമാനം പോളിങ് ബൂത്തുകള്‍ കോവിഡ് മൂലം വര്‍ധിച്ചിട്ടുണ്ട്. ഓരോ ബൂത്തിലൂം 1000-1500 വോട്ടര്‍മാരേയുള്ളൂ. ഒരു കോടി വോട്ടാണ് ഇതുവരെ എണ്ണിയിട്ടുള്ളത്. ഇന്ന് അര്‍ദ്ധരാത്രിയോടെ മാത്രമേ അന്തിമ ഫലം ഉണ്ടാകൂ- കമ്മിഷന് വ്യക്തമാക്കി.
അതിനിടെ, എന്‍ഡിഎ സഖ്യത്തിന്റെ ലീഡ് 121 ആയി കുറഞ്ഞു. മഹാസഖ്യം 113 സീറ്റിലേക്ക് ഉയരുകയും ചെയ്തു. പാര്‍ട്ടികളില്‍ ബിജെപിയും ആര്‍ജെഡിയും ഇപ്പോള്‍ ഒപ്പത്തിനൊപ്പമാണ്. രണ്ടു കക്ഷികള്‍ക്കും 74 സീറ്റു വീതമാണ് ഉള്ളത്. ജെഡിയു 42 ഇടത്തും കോണ്‍ഗ്രസ് 23 ഇടത്തും മുമ്പിട്ടു നില്ക്കുന്നു. എല്‍ജെപി രണ്ടു സീറ്റിലേക്ക് ഒതുങ്ങി.
india
ജാര്‍ഖണ്ഡിലെ സ്കൂള്‍ ഹോസ്റ്റലില്‍ തീപിടുത്തം; രക്ഷപ്പെട്ടത് 25 വിദ്യാര്‍ത്ഥികള്‍
ജാര്‍ഖണ്ഡിലെ ലത്തേഹാര്‍ ജില്ലയിലെ റെസിഡന്‍ഷ്യല്‍ സ്കൂളിന്റെ ഹോസ്ററല് മുറിയില്‍ തിങ്കളാഴ്ച രാവിലെ നടന്ന തീപിടിത്തത്തില്‍ 25 പെണ്‍കുട്ടികള്‍ രക്ഷപ്പെട്ടു.

ജാര്‍ഖണ്ഡിലെ ലത്തേഹാര്‍ ജില്ലയിലെ റെസിഡന്‍ഷ്യല്‍ സ്കൂളിന്റെ ഹോസ്ററല് മുറിയില്‍ തിങ്കളാഴ്ച രാവിലെ നടന്ന തീപിടിത്തത്തില്‍ 25 പെണ്‍കുട്ടികള്‍ രക്ഷപ്പെട്ടു. ബരിയാട്ടുവിലെ കസ്തൂര്‍ബ ഗാന്ധി ബാലിക വിദ്യാലയത്തിലെ ഹോസ്റ്റലിലാണ് തീപിടിത്തം നടന്നത്. വിദ്യാര്‍ത്ഥികളുടെ കിടക്കകളും പഠനോപകരണവും പൂര്‍ണമായും കത്തിനശിച്ചു.
രാവിലെ 6 മണിയോടെയാണ് സംഭവം നടന്നതെന്ന് ഹോസ്റ്റല്‍ വാര്ഡന് പൊലീസിനോട് പറഞ്ഞു. അന്ധിരക്ഷാസേനയുടെ കൃത്യമായ ഇടപെടലിനെ തുടര്‍ന്ന് ഒരു മണിക്കൂറിനകം തീ പൂര്‍ണമായി നിയന്ത്രണ വിധേയമാക്കി. നാട്ടുകാരും വിദ്യാര്‍ഥികളും അഗ്നിശമന സേനാംഗങ്ങളെ സഹായിച്ചു. വിദ്യാര്‍ത്ഥികള്‍ ശാരീരിക പരിശീലനത്തിനായി ഗ്രൗണ്ടില്‍ ഉണ്ടായിരുന്നപ്പോഴാണ് സംഭവം നടന്നത്.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തില്‍ ലഭിച്ചതായി ബരിയാട്ടു പൊലീസ് സ്റ്റേഷന് ഇന്‍-ചാര്‍ജ് രഞ്ജന്‍ കുമാര്‍ പാസ്വാന് മാധ്യമങ്ങളോട് പറഞ്ഞു.
തീപിടിത്തത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്തണമെന്നും ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ ഇനി ഉണ്ടാവാതിരിക്കാന്‍ കെട്ടിടത്തിലെ വൈദ്യുതി കണക്ഷനുകള്‍ വിശദമായി പരിശോധിക്കണമെന്നും ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ (ഡി.ഇ.ഒ) പ്രിന്‍സ് കുമാര്‍ പറഞ്ഞു.
ഹോസ്റ്റലില്‍ ആകെ 221 വിദ്യാര്‍ഥികളാണ് താമസിക്കുന്നതെന്ന് സ്കൂള്‍ അധികൃതര്‍ അറിയിച്ചു.
india
പോളിങ് ബൂത്തില്‍ സിസിടിവി സ്ഥാപിച്ചപ്പോള്‍ സത്രീകളോട് അനുവാദം ചോദിച്ചിരുന്നോ?’; തെരഞ്ഞെടുപ്പ് കമ്മീഷനോട് നടന് പ്രകാശ് രാജ്
വോട്ടര്‍ പട്ടികളിലെ വന്‍ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടിയ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ മറുപടി നല്‍കാനായി തെരഞ്ഞെടുപ്പ് കമ്മീഷന് വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്തിരുന്നു.

പോളിങ് ബൂത്തില്‍ സിസിടിവി സ്ഥാപിച്ചപ്പോള്‍ സത്രീകളോട് അനുവാദം ചോദിച്ചിരുന്നോയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ വിമര്‍ശിച്ച് നടന് പ്രകാശ് രാജ്.
‘പോളിങ് ബൂത്തില്‍ സി.സി.ടി.വി സ്ഥാപിക്കുന്നതിന് മുമ്പ് നിങ്ങള്‍ സ്ത്രീകളുടെ അനുവാദം വാങ്ങിയിരുന്നോ? പോളിങ് ബൂത്ത് വസ്ത്രം മാറാനുള്ള ഡ്രസിങ് റൂമല്ല. നിങ്ങളുടെ തൊടുന്യായങ്ങള്‍ കേള്‍ക്കാന്‍ ഞങ്ങള്‍ക്ക് താല്പര്യമില്ല. ഞങ്ങള്‍ക്ക് സുതാര്യതയാണ് വേണ്ടത്’ -‘എക്സി’ല്‍ പ്രകാശ് രാജ് എഴുതി. ഗ്യാനേഷ് കുമാറിന്റെ വാര്‍ത്താസമ്മേളന വിഡിയോ പങ്കുവെച്ചാണ് നടന് ചോദ്യമുന്നയിച്ചത്.
വോട്ടര്‍ പട്ടികളിലെ വന്‍ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടിയ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ മറുപടി നല്‍കാനായി തെരഞ്ഞെടുപ്പ് കമ്മീഷന് വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്തിരുന്നു. എന്നാല്‍ കൃത്യമായ മറുപടി നല്കാന് തെരഞ്ഞെടുപ്പ് കമ്മീഷന് കഴിഞ്ഞിട്ടില്ല.
വീട്ടുനമ്പറിന്റെ സ്ഥാനത്ത് ‘പൂജ്യം’ എന്നെഴുതിയത് ഇന്ത്യയില്‍ കോടിക്കണക്കിന് ആളുകള്‍ക്ക് വീടില്ലാത്തതുകൊണ്ടാണെന്നായിരുന്നു ഗ്യാനേഷ് കുമാറിന്റെ മറുപടി. വോട്ടര്‍ പട്ടികയിലെ ക്രമക്കേട് മാധ്യമങ്ങള്‍ക്കുമുമ്പാകെ രാഹുല്‍ ഗാന്ധി അക്കമിട്ട് നിരത്തിയതിനെ വോട്ടര്‍മാരുടെ ചിത്രങ്ങള്‍ അവരുടെ അനുവാദമില്ലാതെ പരസ്യപ്പെടുത്തി എന്നായിരുന്നു കമ്മീഷന് കുറ്റപ്പെടുത്തിയത്.
india
കാമുകിയുടെ സഹായത്തോടെ ഭാര്യയെ കൊലപ്പെടുത്തിയ ബിജെപി നേതാവ് അറസ്റ്റില്‍
ആഗസ്ത് 10 നാണ് സംഭവം നടന്നത്.

രാജസ്ഥാനിലെ അജ്മീറില്‍ കാമുകിയുടെ സഹായത്തോടെ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ബിജെപി നേതാവ് രോഹിത് സെയ്നിയെ അറസ്റ്റ് ചെയ്തു. ആഗസ്ത് 10 നാണ് സംഭവം നടന്നത്.
ഭാര്യ സഞ്ജുവിനെ കൊലപ്പെടുത്തിയ ശേഷം മോഷണശ്രമത്തിനിടെ നടന്ന കൊലപാതകമാണെന്ന് വരുത്തിത്തീര്‍ക്കാനാണ് പ്രതി ശ്രമിച്ചത്. കേസില്‍ സെയ്നിയും കാമുകി റിതുവും അറസ്റ്റ് ചെയ്തിട്ടുണ്ട്.
റൂറല്‍ അഡീഷണല്‍ എസ്.പി. ദീപക് കുമാര്‍ അറസ്റ്റിനെ സ്ഥിരീകരിച്ച്, 24 മണിക്കൂറിനുള്ളില്‍ കേസ് തെളിഞ്ഞതായി അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് സഞ്ജുവിനെ സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യം, അജ്ഞാതര്‍ ഭാര്യയെ കൊലപ്പെടുത്തി വിലപിടിപ്പുള്ള വസ്തുക്കളുമായി രക്ഷപ്പെട്ടുവെന്നായിരുന്നു രോഹിത് പൊലീസിനോട് പറഞ്ഞത്. എന്നാല്‍ ചോദ്യം ചെയ്യലിനിടെ ഇയാളുടെ മൊഴികളില്‍ വൈരുദ്ധ്യം കണ്ടെത്തിയതോടെ പൊലീസ് സംശയിച്ചു.
തുടര്‍ന്നുള്ള വിശദമായ ചോദ്യം ചെയ്യലില്‍ രോഹിത് കുറ്റം സമ്മതിക്കുകയും കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചന വെളിപ്പെടുത്തുകയും ചെയ്തു. റിതുവുമായുള്ള ദീര്‍ഘകാല പ്രണയബന്ധവും, റിതുവിന്റെ സമ്മര്‍ദവും കാരണം തന്നെയാണ് സഞ്ജുവിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു.
-
crime3 days ago
ക്ഷേത്രത്തില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ വയോധികയെ പീഡിപ്പിച്ചു; പ്രതി പിടിയില്‍
-
kerala3 days ago
‘കൊടും കുറ്റവാളികൾക്ക് സംരക്ഷണം കിട്ടുന്നു’; സിപിഐ പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ സർക്കാരിന് വിമർശനം
-
Health3 days ago
കോഴിക്കോട് നാലാം ക്ലാസുകാരി മരിച്ച സംഭവം; മരണകാരണം മസ്തിഷ്ക ജ്വരം
-
Film3 days ago
അടുക്കളയിലെന്നപോലെ അണിയറയിലും മികവ് കാട്ടുന്ന വനിതകള്‍
-
kerala2 days ago
സൗദി കെ.എം.സി.സി സെൻ്റർ ശിലാസ്ഥാപനം നാളെ
-
More3 days ago
കുവൈത്ത് വ്യാജമദ്യ ദുരന്തം; മരണം 23 ആയി
-
crime2 days ago
കോഴിക്കോട് 237 ഗ്രാം എംഡിഎംഎ പിടിക്കൂടി
-
india1 day ago
എസ്.ഐ.ആറില്‍ നിന്ന് പിന്മാറില്ല; ആരോപണങ്ങളില്‍ അന്വേഷണമില്ല -തെരഞ്ഞെടുപ്പ് കമ്മീഷന്