ലോകത്തുതന്നെ ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്ലിക്കേഷന്‍ വാട്സ്ആപ്പില്‍ സ്ഥിരം മ്യൂട്ട് സംവിധാനവുമായി കമ്പനി. വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലെ ചാറ്റുകളിലെ മ്യൂട്ട് ഓപ്ഷനില്‍ സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തിയാണ് ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള കമ്പനി ആളുകള്‍ക്കായി പുതിയ സൗകര്യമൊരുക്കിയത്.

നേരത്തെ, ഒരാളുമായുള്ള പ്രൈവറ്റ് ചാറ്റ് അല്ലെങ്കില്‍ ഗ്രൂപ്പ് ചാറ്റ് എന്നിവ ഒരു വര്‍ഷം വരെ നിശബ്ദമാക്കാന്‍ വാട്ട്സ്ആപ്പ് ഉപഭോക്താക്കളെ അനുവദിച്ചിരുന്നു. എന്നാല്‍ ഈ മ്യൂട്ട് ഓപ്ഷന്‍ സംവിധാനം സ്ഥിരമാക്കുന്ന പുതിയ സവിശേഷതയാണ് കൂടിയാണ് വെള്ളിയാഴ്ച കമ്പനി പ്രഖ്യാപിച്ചത്.

https://twitter.com/WhatsApp/status/1319461499354509313

ഒരാളുമായോ ഗ്രൂപ്പിലോ ഉള്ള ചാറ്റ് നോട്ടിഫിക്കേഷന്‍ നിശബ്ദമാക്കാന്‍, മൂന്ന് ഓപ്ഷനുകളാണ് വാട്‌സ്ആപ്പ് നല്‍കുന്നത്- എട്ട് മണിക്കൂര്‍, ഒരാഴ്ച, ഒരു വര്‍ഷം എന്നിങ്ങനെ ആയിരുന്നിത്. എന്നാല്‍ ഒരു വര്‍ഷകാലം എന്നത് എല്ലായ്‌പ്പോഴുമാക്കി മാറ്റിയതാണ് പുതിയ സവിശേഷത. iOS, Android ഉപകരണങ്ങളിലും വാട്ട്സ്ആപ്പ് വെബിലും ഈ സൗകര്യം ലഭ്യമാണ്.