News
ഉപയോക്താക്കളുടെ സുരക്ഷ കൂട്ടാനൊരുങ്ങി വാട്‌സ്ആപ്പ്
അനാവശ്യമായി പ്രവേശിക്കുന്നത് തടയാന്‍ സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്
പുതിയ സുരക്ഷാ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി വാട്‌സ്ആപ്പ്. ഉപയോക്താവിന്റെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുന്നത് തടയുന്ന സ്‌ക്രീന്‍ ലോക്ക് സംവിധാനം ഒരുക്കുന്നതാണ് പുതിയ പദ്ധതി. ഇതിലൂടെ വാട്‌സ്ആപ്പ് ഉപയോഗിക്കുന്ന മൊബൈലില്‍ അനാവശ്യമായി പ്രവേശിക്കുന്നത് തടയാന്‍ സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
പാസ്‌വേര്‍ഡ് ഉപയോഗിച്ച് സ്‌ക്രീന്‍ലോക്ക് തുറന്ന് ആപ്പിലേക്ക് കടക്കുന്ന രീതിയിലായിരിക്കും പുതിയ സുരക്ഷാ ക്രമീകരണം. ഇത് ഉപയോക്താക്കള്‍ക്ക് ഇഷ്ടാനുസരണം തിരഞ്ഞെടുക്കാമെന്നും സ്വന്തം കമ്പ്യൂട്ടര്‍ മറ്റൊരാള്‍ക്ക് ഉപയോഗിക്കാന്‍ നല്‍കുമ്പോഴാണ് ഇത്തരം സുരക്ഷാ ക്രമീകരണം കുടുതലായി ഉപയോഗപ്പെടുന്നതെന്നും കമ്പനി അറിയിക്കുന്നു. പുതിയ അപ്‌ഡേഷന്‍ എന്ന് അവതരിപ്പിക്കുമെന്നതില്‍ കമ്പനി വ്യക്തത വരുത്തിയിട്ടില്ല.
kerala
അതിരപ്പിള്ളിയില്‍ കാര്‍ 40 അടി താഴ്ചയിലേക്ക് മറിഞ്ഞ് എട്ട് പേര്‍ക്ക് പരിക്ക്
കാര്‍ പാര്‍ക്ക് ചെയ്യുന്നതിനായി ഡ്രൈവര്‍ പിന്നോട്ട് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ടതോടെയാണ് താഴ്ചയിലേക്ക് മറിഞ്ഞത്.
അതിരപ്പിള്ളി: അതിരപ്പിള്ളിയിലുണ്ടായ ഗുരുതര വാഹനാപകടത്തില്‍ വിനോദസഞ്ചാരികളുമായി സഞ്ചരിച്ച കാര്‍ 40 അടി താഴ്ചയിലേക്ക് മറിഞ്ഞ് എട്ട് പേര്‍ക്ക് പരിക്കേറ്റു. രണ്ടാമത്തെ ചപ്പാത്തിക്ക് സമീപത്താണ് തിങ്കളാഴ്ച ഉച്ചയ്ക്ക് ഏകദേശം 1.45 ഓടെ അപകടം സംഭവിച്ചത്.
കാര്‍ പാര്‍ക്ക് ചെയ്യുന്നതിനായി ഡ്രൈവര്‍ പിന്നോട്ട് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ടതോടെയാണ് താഴ്ചയിലേക്ക് മറിഞ്ഞത്. കൊണ്ടോട്ടി രജിസ്ട്രേഷന്‍ നമ്പറിലുള്ള കാറാണ് അപകടത്തില്‍ പെട്ടത്. സംഭവം നടന്ന ഉടന്‍ വിവരം പുറത്തറിഞ്ഞിട്ടില്ല; കുറച്ച് സമയത്തിന് ശേഷമാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് വിവരം ലഭിച്ചത്. കാറിലുണ്ടായിരുന്ന രണ്ട് സ്ത്രീകള്‍ക്ക് ഗുരുതരമായ പരിക്കുകളാണ് സംഭവിച്ചതെന്ന് ലഭ്യമായ വിവരങ്ങള്‍ വ്യക്തമാക്കുന്നു.
kerala
കേരളത്തില്‍ ശക്തമായ മഴ: ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ബംഗാള്‍ ഉള്‍ക്കടലിനും ശ്രീലങ്കക്കും മുകളിലായി നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കന്‍, മധ്യ കേരള മേഖലകളിലാണ് കൂടുതല്‍ മഴയ്ക്കുള്ള സാധ്യത.
ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളും ബുധനാഴ്ച കോട്ടയം, ഇടുക്കി ജില്ലകളും യെല്ലോ അലര്‍ട്ടില്‍ തുടരും.
ശബരിമല മകരവിളക്ക് തീര്‍ത്ഥാടനം പുരോഗമിക്കുന്ന സാഹചര്യത്തില്‍ സന്നിധാനം, പമ്പ, നിലക്കല്‍ പ്രദേശങ്ങളില്‍ ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യതയെ കുറിച്ച് കാലാവസ്ഥ വകുപ്പ് പ്രത്യേക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
തീര്‍ത്ഥാടകര്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
gulf
മദീനയിലെ ഉംറ തീര്‍ത്ഥാടകരുടെ ബസ് അപകടം: മരണം 45 ആയി
ബസിലുണ്ടായിരുന്ന 46 പേര്‍ ഒരാള്‍ഹൈദരാബാദ് സ്വദേശി 24 കാരന്‍ മുഹമ്മദ് അബ്ദുല്‍ ശുഐബ്മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.
മദീനയ്ക്കടുക്കെ ഇന്ത്യന്‍ ഉംറ തീര്‍ത്ഥാടകര്‍ യാത്ര ചെയ്ത ബസ് ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ മരണസംഖ്യ 45 ആയി ഉയര്‍ന്നു. ബസിലുണ്ടായിരുന്ന 46 പേര്‍ ഒരാള്‍ഹൈദരാബാദ് സ്വദേശി 24 കാരന്‍ മുഹമ്മദ് അബ്ദുല്‍ ശുഐബ്മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. അദ്ദേഹം ഇപ്പോള്‍ സൗദി ജര്‍മ്മന്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
തെലങ്കാനയിലെ ഹൈദരാബാദില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് അധികവും അപകടത്തില്‍പ്പെട്ടത്. മക്കയില്‍ ഉംറ പൂര്‍ത്തിയാക്കിയ സംഘം മദീനയിലേക്ക് മടങ്ങുകയായിരുന്നപ്പോഴാണ് ഞായറാഴ്ച രാത്രി 11 മണിയോടെ (ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30) മദീനയില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ മുഫ്രിഹത്ത് പ്രദേശത്ത് അപകടം നടന്നത്.
നവംബര്‍ 9ന് ഹൈദരാബാദില്‍ നിന്ന് പുറപ്പെട്ട 54 അംഗ സംഘത്തില്‍ 46 പേര്‍ ബസില്‍ സഞ്ചരിക്കുമ്പോഴായിരുന്നു ദുരന്തം. മരിച്ചവരില്‍ കുറഞ്ഞത് 16 പേര്‍ ഹൈദരാബാദിലെ മല്ലേപ്പള്ളി-ബസാര്‍ഘട്ട് മേഖലയില്‍ നിന്നുള്ളവരാണെന്ന് തെലങ്കാന ഐ.ടി മന്ത്രി ഡി. ശ്രീധര്‍ ബാബു വ്യക്തമാക്കി. മരിച്ചവരുടെ പേരുകളുടെ പട്ടിക സര്‍ക്കാര്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടുണ്ട്.
-
GULF9 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര്‍ മരിച്ചു
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala2 days agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
Video Stories21 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
-
News2 days agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം

