Connect with us

Article

കാലം കലണ്ടര്‍ മാറ്റുമ്പോള്‍

കാലത്തിന്റെ അടിസ്ഥാന പ്രകൃതം മനുഷ്യനെ വഴി തെറ്റിക്കുന്നതാണ് എന്നും ശ്രദ്ധിച്ചില്ലെങ്കില്‍ അതിന്റെ ചുഴിയില്‍പെട്ട് മനുഷ്യന്‍ പരാജിതനായേക്കാം എന്നും തുടര്‍ന്ന് പറയുമ്പോള്‍ കാലത്തിന്റെ തത്വ ശാസ്ത്രം അവതരിപ്പിക്കുകയാണ് ഖുര്‍ആന്‍. ഈ അപചയങ്ങളെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍കൂടി പറഞ്ഞുവെക്കുന്നതിലൂടെ ആ ആശയം പൂര്‍ണമാവുന്നു.

Published

on

ടി.എച്ച് ദാരിമി

വീണ്ടും കലണ്ടര്‍ മാറ്റുകയാണ്. മനുഷ്യ ജീവിതത്തിന്റെ അനിവാര്യതയാണ് കാലം. കാലം എന്ന ക്യാന്‍വാസിലാണ് ജീവിതം എന്ന സംഭവങ്ങള്‍ പതിയുന്നതും തെളിയുന്നതും. മനുഷ്യന്‍ ജീവിതത്തിലുടനീളം അനുഭവിച്ചുകൊണ്ടിരിക്കുന്ന യാഥാര്‍ത്ഥ്യമാണത്. കാലം എന്ന ചേരുവ ചേര്‍ക്കാതെ മനുഷ്യന്റെ ക്രയവിക്രയങ്ങളൊന്നും ഉണ്ടാവുകയേയില്ല. സമയമെന്ന ഒന്നില്ലാത്ത ജീവിതത്തെക്കുറിച്ച് സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല. ഈ വസ്തുതകളെല്ലാം ചേര്‍ത്തുവെക്കുമ്പോള്‍ കാലം എന്നാല്‍ ജീവിതം തന്നെയാണ് എന്ന് പറയേണ്ടിവരും. ഇക്കാരണത്താല്‍ തന്നെയാണ് ഇസ്‌ലാം, മതങ്ങളുടെ കൂട്ടത്തില്‍ അനിതരവും സവിശേഷവും പ്രത്യേകവുമായ പരിഗണന കാലത്തിന് കല്‍പ്പിച്ചിരിക്കുന്നത്. ആ പരിഗണനകളില്‍ ഒന്നാണ് വിശുദ്ധ ഖുര്‍ആനിലെ സൂറത്തുല്‍ അസ്വ്‌റ് എന്ന അധ്യായം. അതില്‍ അല്ലാഹു പറയുന്നു: കാലത്തെ തന്നെ സത്യം. നിശ്ചയമായും മനുഷ്യവര്‍ഗം നഷ്ടത്തില്‍ തന്നെയാണ്. സത്യ വിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ അനുഷ്ഠിക്കുകയും സത്യം കൊണ്ടും ക്ഷമ കൊണ്ടും അന്യോന്യം ഉപദേശിക്കുകയും ചെയ്തവരൊഴികെ (ഇവര്‍ നഷ്ടത്തില്‍ അല്ല). കാലം എന്നത് എത്രമേല്‍ ആശയ സമ്പന്നമാണ് എന്നത് ഇതിലെ ആണയിടലില്‍നിന്ന് ഗ്രഹിക്കാം.

It is time to change Calendars, let us know a bit more about them.

കാലത്തിന്റെ അടിസ്ഥാന പ്രകൃതം മനുഷ്യനെ വഴി തെറ്റിക്കുന്നതാണ് എന്നും ശ്രദ്ധിച്ചില്ലെങ്കില്‍ അതിന്റെ ചുഴിയില്‍പെട്ട് മനുഷ്യന്‍ പരാജിതനായേക്കാം എന്നും തുടര്‍ന്ന് പറയുമ്പോള്‍ കാലത്തിന്റെ തത്വ ശാസ്ത്രം അവതരിപ്പിക്കുകയാണ് ഖുര്‍ആന്‍. ഈ അപചയങ്ങളെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍കൂടി പറഞ്ഞുവെക്കുന്നതിലൂടെ ആ ആശയം പൂര്‍ണമാവുന്നു. കാലത്തെകുറിച്ച് പറയേണ്ടതെല്ലാം ഹ്രസ്വമായി പറഞ്ഞുവെച്ച കൊച്ചു അധ്യായം പ്രവാചക യുഗത്തില്‍തന്നെ ഏറ്റവും വലിയ വികാരവും ചിന്തയുമായി സ്വഹാബിമാര്‍ ഏറ്റെടുത്തിരുന്നു എന്നാണ്. അവര്‍ രണ്ട് പേര്‍ തമ്മില്‍ കണ്ടുമുട്ടിയാല്‍, ഒരാള്‍ മറ്റൊരാളെ ഈ സൂറത്ത് ആദ്യന്തം ഓതി കേള്‍പ്പിക്കാതെ പിരിഞ്ഞു പോകാറുണ്ടായിരുന്നില്ല. ഈ സൂറത്തല്ലാതെ മറ്റൊന്നും അവതരിച്ചിട്ടില്ലായിരുന്നുവെങ്കില്‍ പോലും അവര്‍ക്ക് ഇത് മതിയാകുമായിരുന്നു എന്ന് ഇമാം ശാഫി (റ).

പ്രത്യേക പരിഗണനയുടെ രണ്ടാമത്തെ ദൃശ്യമാണ് കാലത്തെ ചുറ്റിപ്പറ്റിയുള്ള കളികള്‍ ശക്തമായ ഭാഷയില്‍ വിശുദ്ധ ഖുര്‍ആന്‍ നിരോധിക്കുകയും നിരൂപണം ചെയ്യുകയും ചെയ്തത്. ജാഹിലിയ്യ കാലത്ത് അറബികള്‍ക്കിടയില്‍ അത്തരമൊരു സമ്പ്രദായം ഉണ്ടായിരുന്നു. അവരുടെ സൗകര്യങ്ങള്‍ക്ക് അനുസരിച്ച് ചില മാസങ്ങളെ അങ്ങോട്ടുമിങ്ങോട്ടും വെക്കുന്ന പതിവ് ഉണ്ടായിരുന്നു. ഇതിനെ നസീഅ് എന്നാണ് പറയുന്നത്. ഇത് വിശുദ്ധ ഖുര്‍ആന്‍ ശക്തമായി നിരൂപിക്കുകയുണ്ടായി. അള്ളാഹു പറയുന്നു: മാസങ്ങളുടെ വിശുദ്ധി പിന്നോട്ടുമാറ്റുന്നത് വര്‍ധിത സത്യനിഷേധം മാത്രമാണ്. തദ്വാരാ ദുര്‍മാര്‍ഗത്തിലേക്ക് കൂപ്പുകുത്തുകയാണു നിഷേധികള്‍. അവരത് ഒരു വര്‍ഷം അനുവദനീയവും മറ്റൊന്നില്‍ നിഷിദ്ധവുമാക്കുകയാണ്. അല്ലാഹു വിലക്കിയ മാസങ്ങളുടെ എണ്ണമൊപ്പിക്കാനും അവന്‍ നിഷിദ്ധമാക്കിയത് അനുവദനീയമാക്കാനുമാണ് അവരങ്ങനെ ചെയ്യുന്നത്. തങ്ങളുടെ ദുഷ്‌ചെയ്തികള്‍ അവര്‍ക്ക് അലംകൃതമാക്കപ്പെടുകയാണ്. സത്യനിഷേധികളെ അല്ലാഹു നേര്‍വഴിയിലാക്കുന്നതല്ല (തൗബ: 37).

What is the Gregorian Calendar? (with pictures)

പ്രത്യേക പരിഗണനയുടെ മൂന്നാമത്തെ രംഗം കാലത്തെ വിശുദ്ധ ഖുര്‍ആന്‍ ദൃഷ്ടാന്തമായി അവതരിപ്പിക്കുന്നു എന്നതാണ്. അല്ലാഹു പറയുന്നു: ആകാശഭൂമികളുടെ സൃഷ്ടിപ്പിലും രാപ്പകലുകള്‍ മാറി മാറി വരുന്നതിലും ബുദ്ധിയുള്ളവര്‍ക്കു ധാരാളം അത്ഭുത ദൃഷ്ടാന്തങ്ങളുണ്ട്. (ആലു ഇംറാന്‍: 190) കാലം വലിയ ചിന്തയാണ് എന്ന് ഈ സൂക്തം പറയുന്നു. ഈ ആയത്തിന്റെ പശ്ചാത്തലത്തില്‍ നബി തിരുമേനി (സ) ഇങ്ങനെ പറയുകയുമുണ്ടായി, ഈ ആയത്തിന്റെ ആശയത്തെ ചിന്തക്ക് വിധേയമാക്കാതെ വെറുതെ വായയിലിട്ട് ചവച്ചരക്കുന്നവന് മഹാനഷ്ടമാണ് വരാനിരിക്കുന്നത് എന്ന്. സഞ്ചാരത്തിനിടെ കാലം കണ്ടുമുട്ടുന്ന കാര്യങ്ങളെല്ലാം ചിന്തിക്കാനുള്ള വിഷയങ്ങള്‍ തന്നെ. എന്നാല്‍ കാലം എന്നത് തന്നെ മനുഷ്യചിന്തയെ ഉദ്ദീപിപ്പിക്കാന്‍ പോന്ന വലിയ വിഷയമാണ്.

24 മണിക്കൂര്‍ അഥവാ ഒരു ദിവസം കൃത്യമായി ലഭിക്കുന്നത് ഭൂമി അതിന്റെ അച്ചുതണ്ടില്‍ കൃത്യമായി ഒരു തവണ കറങ്ങുന്നത് കൊണ്ടാണ്. അതായത്, ഭൂമി അതിന്റെ ചെരുവില്‍ ഒരു തവണ തിരിയുന്ന സമയം. ഭൂമിയുടെ കറക്കം എന്നത് ഒരു ചെറിയ വേഗതയല്ല. ഭൂമി അപാരമായ വേഗതയിലാണ് കറങ്ങി കൊണ്ടിരിക്കുന്നത്. ഓരോ മണിക്കൂറിലും അത് 1,600 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. അതായത് നാം നില്‍ക്കുന്ന പ്രദേശം മണിക്കൂറില്‍ 1,600 കി മീ. വേഗത്തില്‍ തിരിഞ്ഞുകൊണ്ടിരിക്കുന്നുണ്ട്. ഓരോ സെക്കന്റിലും ഉദ്ദേശം അര കിലോമീറ്റര്‍ വേഗത്തില്‍ കറങ്ങിക്കൊണ്ടിരിക്കുന്നു. മാത്രമല്ല, ഭൂമി സൂര്യനെ ലക്ഷ്യംവെച്ച് സഞ്ചരിക്കുന്ന വേഗത എന്നത് മണിക്കൂറില്‍ 1,08000 കിലോമീറ്റര്‍ ആണ്. ഈ രണ്ട് ഭയാനകരമായ ചലനങ്ങള്‍ക്ക് നാം നില്‍ക്കുന്ന പ്രദേശം സദാ വിധേയമായിക്കൊണ്ടിരിക്കുകയാണ്. 1,08000 കി മീ. വേഗത്തില്‍ മുന്നോട്ടും 1,600 കി മീ. വേഗത്തില്‍ പിന്നോട്ടും തിരിഞ്ഞുകൊണ്ടിരിക്കുന്നുണ്ട് ഓരോ പ്രദേശവും. പക്ഷേ, എന്നിട്ടും ഈ ഭീമമായ കറക്കത്തിന്റെ നേര്‍ത്ത സ്പര്‍ശം പോലും അനുഭവപ്പെടുന്നില്ല എന്നത് പടച്ച റബ്ബിന്റെ കാരുണ്യം കൊണ്ട് മാത്രമാണ്. ഈ വേഗതക്ക് അനുസൃതമായ ഇളക്കവും കുലുക്കവും ഭൗമോപരിതലത്തില്‍ അനുഭവപ്പെടുന്നുണ്ട് എങ്കില്‍ മനുഷ്യന് സമാധാനപരമായ ജീവിതം തന്നെ സാധ്യമാകുമായിരുന്നില്ല. ഇത്രയും കൃത്യതയോടെയും ശാസ്ത്രീയമായുമാണ് അല്ലാഹു പ്രപഞ്ചത്തിന്റെ വ്യവസ്ഥയെ സ്ഥാപിച്ചിരിക്കുന്നത്. ഗുരുത്വാകര്‍ഷണ ബലം എന്നൊക്കെ അതിനെ ശാസ്ത്രീയമായി വിളിക്കുന്നു.

Premium Vector | The clocks moves forward one hour to daylightsaving time

ഓരോന്നിനും കൃത്യമായ വ്യവസ്ഥ അല്ലാഹു നിശ്ചയിച്ചിരിക്കുന്നു. ഒന്നും ഒരണുവിട തെറ്റുകയില്ല. ഒന്നും അതിന്റെ സ്ഥാനത്തുനിന്നും തെന്നിമാറുകയില്ല. അല്ലാഹു പറയുന്നു: ഓരോന്നും അതിന്റെ ഭ്രമണപഥത്തില്‍ കൃത്യമായി സഞ്ചരിച്ചുകൊണ്ടിരിക്കുന്നു (അല്‍ അമ്പിയാഅ്: 33), അദ്ദേഹം (മൂസാ) പറഞ്ഞു: ഓരോ വസ്തുവിനും അതിന്റെ പ്രകൃതം നല്‍കുകയും, എന്നിട്ട് (അതിന്) വഴി കാണിക്കുകയും ചെയ്തവനാരോ അവനത്രെ ഞങ്ങളുടെ രക്ഷിതാവ് (ത്വാഹാ: 50). കാലമടക്കമുള്ള പ്രപഞ്ചത്തിന്റെ ഓരോ ഘടകങ്ങളും ഇവ്വിധം ചിന്തയുടെ ഭണ്ഡാകാരങ്ങളാണ്.

കാലം മനുഷ്യ ജീവിതത്തിന്റെ ചാലക ശക്തിയാണ്. അതങ്ങനെയാണ് അങ്ങന ആകുന്നത് എന്ന് ആദ്യം ചിന്തിക്കാം. കാലം അതിന്റെ ഉത്ഭവത്തില്‍തന്നെ മൂന്നായി തരം തിരിയുന്നു. ഭൂതം, വര്‍ത്തമാനം, ഭാവി എന്നിങ്ങനെ. ഇത് സ്വാഭാവികതയാണ്. ആരും കാലത്തെ ഈ ഘട്ടങ്ങളിലക്ക് തിരിച്ചുവിടേണ്ടതില്ല. ഇങ്ങനെ മൂന്നാകുന്നതും അല്ലാഹുവിന്റെ മഹാ കാരുണ്യമാണ്. കാരണം, അപ്പോഴാണ് കാലം മനുഷ്യ ജീവിതത്തില്‍ ഇടപെടുന്നത്. മനുഷ്യന്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളും തൊട്ടുടനെ തന്നെ ഭൂതകാലമായിത്തീരുന്നു. തുടര്‍ന്ന് അത് ശരിയായിരുന്നുവോ എന്ന് പരിശോധിക്കാന്‍ മനുഷ്യന് വര്‍ത്തമാനകാലം അവസരമേകുന്നു. വര്‍ത്തമാനകാലത്തില്‍ ഭൂതകാലത്തെ വിലയിരുത്തി ലഭിക്കുന്ന ഫലം അനുകൂലമാണെങ്കിലും പ്രതികൂലമാണെങ്കിലും നടപ്പില്‍വരുത്താന്‍ ഭാവികാലം സഹായകമാകുന്നു. ഗതകാലത്തില്‍ സംഭവിച്ചത് തെറ്റായിരുന്നുവെങ്കില്‍ അത് തിരുത്താന്‍ അവസരം ലഭിക്കുന്നു. ശരിയായിരുന്നുവെങ്കില്‍ വീണ്ടും കൂടുതല്‍ ഉത്സാഹത്തോടെ അത് ചെയ്യാന്‍ പ്രചോദനമാകുന്നു. ഇത് കാലത്തിന് മൂന്ന് ഘട്ടങ്ങള്‍ ഉണ്ടായതുകൊണ്ട് ലഭ്യമാകുന്ന നേട്ടങ്ങളാണ്. ഈ ക്രമം തികച്ചും ദൈവീകമാണ് എന്ന് പറയുമ്പോള്‍ അങ്ങനെ ഒരു ക്രമം നിശ്ചയിച്ചതിന്റെ പിന്നിലുള്ള തത്വവും ലക്ഷ്യവും ഈ വിധത്തില്‍തന്നെ ഉള്ളതായിരിക്കും. അതായത് മനുഷ്യന്‍ കാലത്തോട് കാണിക്കേണ്ട മര്യാദ, ഭൂതകാലത്തില്‍ ചെയ്ത എല്ലാ കാര്യങ്ങളെയും വര്‍ത്തമാനകാലത്തില്‍ പരിശോധനക്ക് വിധേയമാക്കുകയും അതില്‍ നിന്ന് ലഭിക്കുന്ന ഫലം അനുസരിച്ച് ഭാവികാലത്തെ ഫലപ്രദമായി ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്നതാണ്. ഇതു പക്ഷേ, മനുഷ്യന്‍ എപ്പോഴും ചെയ്തുകൊള്ളണമെന്നില്ല. കാലത്തിന്റെ ഒഴുക്കില്‍ അവന്‍ അത്തരം പരിശോധനകള്‍ മറന്നുപോയേക്കാം. സത്യത്തില്‍, അത്തരം കാര്യങ്ങള്‍ മറക്കാതിരിക്കാന്‍ വേണ്ടി ഉണ്ടാകുന്നതാണ് കാലവുമായി ബന്ധപ്പെട്ട അടിയന്തരങ്ങള്‍. അത് ചിലപ്പോള്‍ പെരുന്നാള്‍ പോലെയും ഹജ്ജ് പോലെയും മതപരമായ ചടങ്ങുകളോ ആരാധനകളോ ആയിരിക്കാം. അല്ലെങ്കില്‍ മനുഷ്യര്‍ ഗണിച്ചുവരുന്ന കാലത്തിന്റെ അടിയന്തരങ്ങളുമായിരിക്കാം.

Remember to Fall Back This Weekend! | The Bolt

അത്തരത്തിലുള്ള അടിയന്തരങ്ങളില്‍ ഒന്നാണ് പുതുവര്‍ഷത്തിലേക്ക് കാലെടുത്തുവെക്കുന്ന സമയം. ഇവിടെ വെറുതെ കലണ്ടര്‍ മാറ്റുകയല്ല, ആത്മപരിശോധനയോടെ മാത്രം അത് എടുത്തുവെക്കുകയും അതിന്റെ ഫലം മനസ്സില്‍ തെളിഞ്ഞതിനുശേഷം മാത്രം പുതിയത് എടുക്കുകയും നിശ്ചയദാര്‍ഡ്യത്തോടെ മാത്രം സ്ഥാപിക്കുകയാണ് വേണ്ടത്. ഈ ആത്മ വിചാരണ ഇസ്‌ലാമിന്റെ അടിസ്ഥാന ആവശ്യമാണ്. അല്ലാഹു വിശ്വാസികളില്‍ നിന്ന് അത് ആവശ്യപ്പെടുന്നുണ്ട്. അള്ളാഹു പറയുന്നു: സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക. നാളേക്കുവേണ്ടി താന്‍ തയ്യാറാക്കിയത് എന്തെന്ന് ഓരോ മനുഷ്യനും ആലോചിക്കട്ടെ. അല്ലാഹുവോട് ഭക്തിയുള്ളവരാവുക. നിങ്ങള്‍ ചെയ്യുന്നതൊക്കെയും നന്നായി അറിയുന്നവനാണ് അല്ലാഹു (ഹശ്ര്:18). നബി(സ) പറഞ്ഞു: സ്വന്തത്തെ വിചാരണ ചെയ്ത് കീഴടക്കുകയും മരണാനന്തര (സൗഭാഗ്യ) ത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്തവനാണ് ബുദ്ധിമാന്‍. സ്വന്തത്തെ അതിന്റെ ഇച്ഛാനുസാരം ചലിപ്പിക്കുകയും അല്ലാഹുവിന്റെ പേരില്‍ വ്യാമോഹം വെച്ചുപുലര്‍ത്തുകയും ചെയ്തവനാണ് ദുര്‍ബലന്‍. (അഹ്മദ്). ഇസ്‌ലാമിക സംസ്‌കാരത്തിന്റെ ഒരു പ്രധാന ധ്വനിയാണിത്.

ഒരു വര്‍ഷം കൂടി കഴിയുകയാണ്. അതായത് ജീവിതത്തിന്റെ ഒരു ഇല കൂടി പൊഴിയുന്നു. കഴിയുന്നതും പൊഴിയുന്നതും ഒരു വിധേനയും തിരിച്ചുവരാത്ത, തിരിച്ചുപിടിക്കാന്‍ കഴിയാത്ത വിലപ്പെട്ട നീക്കിയിരിപ്പുകളാണ്. അതിനാല്‍ കലണ്ടര്‍ മാറ്റുമ്പോള്‍ നിസ്സംഗത പുലര്‍ത്തുക ക്ഷന്തവ്യമല്ല. അത് നീതീകരിക്കാനും കഴിയില്ല. കാരണം, കടന്നുപോകുന്നത് വിലപ്പെട്ടതാണ്. പിന്നീട് എപ്പോഴെങ്കിലും വെളിവ് തെളിയുമ്പോള്‍ പുലര്‍ വെട്ടത്തില്‍ കടല്‍ക്കരയില്‍ കാറ്റേറ്റിരുന്ന അയാളെ പോലെ സങ്കടപ്പെട്ടിട്ട് കാര്യമുണ്ടാവില്ല. അയാള്‍ വളരെ നേരത്തെ കടല്‍ക്കരയില്‍ വന്നതായിരുന്നു. മനസ്സ് നിറയെ ചിന്തകളുടെ ഭാരം ഉണ്ടായിരുന്നതിനാല്‍ കൂടിയാണ് അദ്ദേഹം ആ നേരത്ത് വന്നത് തന്നെ. മനസ്സ് ചിന്തകളിലൂടെ ഊളയിട്ട് നടക്കുമ്പോള്‍ അയാളുടെ കൈകള്‍ കടല്‍ മണലില്‍ പരതുന്നുണ്ടായിരുന്നു. കൈയില്‍ ഒരു സഞ്ചി തടഞ്ഞു. അറിയാതെ അത് തുറന്നു. കല്ലുകള്‍ പോലുള്ള അതിനുള്ളിലെ സാധനം കടലിലേക്ക് ഒന്നിന് പുറകെ ഒന്നായി എറിയുമ്പോള്‍ ഒരു രസം തോന്നി. സഞ്ചിയിലെ സാധനം ഒന്നൊഴികെ എല്ലാം എറിഞ്ഞു കഴിഞ്ഞപ്പോഴേക്കും നേരം നന്നായി വെളുത്തു. അവസാനം എറിയാന്‍ ഉള്ളതിലേക്ക് വെറുതെ നോക്കുമ്പോഴാണ് അതിന്റെ തിളക്കം കണ്ട് അയാളുടെ കണ്ണുകള്‍ മഞ്ഞളിച്ചത്. അത് അമൂല്യമായ രത്‌നം ആയിരുന്നു. കയ്യില്‍ വന്നതെല്ലാം എറിഞ്ഞു തുലച്ചതിലുള്ള നിരാശയോടെ എഴുന്നേല്‍ക്കുമ്പോള്‍ അയാള്‍ക്ക് പൊട്ടിക്കരയണമെന്ന് തോന്നി.

Article

പ്ലാസ്റ്റിക് സര്‍ജറി എന്നാല്‍ കോസ്മറ്റിക് സര്‍ജറി മാത്രമോ; അറിയാം പ്ലാസ്റ്റിക് സര്‍ജറിയെ കുറിച്ച്

Published

on

ജൂലൈ 15 ലോക പ്ലാസ്റ്റിക് സര്‍ജറി ദിനമാണല്ലോ. ആധുനിക വൈദ്യശാസ്ത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചികിത്സാ ശാഖകളിലൊന്നായ പ്ലാസ്റ്റിക് സര്‍ജറിയേ കുറിച്ച് നമുക്കൊന്ന് പരിശോധിക്കാം

എന്താണ് പ്ലാസ്റ്റിക് സര്‍ജറി

പ്ലാസ്റ്റിക് സര്‍ജറി എന്നാല്‍ കോസ്മറ്റിക് സര്‍ജറി എന്നും പ്ലാസ്റ്റിക്കുമായി ബന്ധപ്പെട്ട വസ്തുക്കള്‍ ഉപയോഗിച്ച് ചെയ്യുന്ന ശസ്ത്രക്രിയയാണ് എന്നുമൊക്കെയുള്ള ധാരണ പൊതുസമൂഹത്തില്‍ വ്യാപകമാണ്. യഥാര്‍ത്ഥത്തില്‍ നമ്മള്‍ ദൈനംദിന ജീവിതത്തില്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിനും പ്ലാസ്റ്റിക്ക് സര്‍ജറിക്കും തമ്മില്‍ യാതൊരു തരത്തിലുമുള്ള ബന്ധവുമില്ല. പ്ലാസ്റ്റിക്കോസ് എന്ന ഗ്രീക്ക് വാക്കില്‍ നിന്നുമാണ് പ്ലാസ്റ്റിക് സര്‍ജറി എന്ന പദം ഉരുത്തിരിഞ്ഞുവന്നത്. ‘രൂപാന്തരപ്പെടുത്തുക’ എന്നാണ് ഈ വാക്കിന്റെ അര്‍ത്ഥം.

മറ്റ് ചികിത്സാ ശാഖകളില്‍ നിന്ന് വ്യത്യസ്തമായി വിഭിന്നങ്ങളായ രീതിയിലാണ് പ്ലാസ്റ്റിക് സര്‍ജറി ജനങ്ങളുടെ ജീവിതത്തെ സ്വാധീനിക്കുന്നത്. ഇതില്‍ സൗന്ദര്യാത്മകമായ ചികിത്സ മുതല്‍ അതീവ ഗൗരവതരമായ സാഹചര്യങ്ങളില്‍ നിന്ന് ജീവന്‍ തിരിച്ച് പിടിക്കുന്ന ചികിത്സ വരെ ഉള്‍പ്പെടുന്നു എന്നതാണ് സവിശേഷത. അതായത് ജന്മനാലുള്ള വൈകല്യങ്ങളായ മുച്ചിറി, മുച്ചുണ്ട് പോലുള്ള വൈകല്യങ്ങള്‍, പ്രായാധിക്യം മൂലമുണ്ടാകുന്ന ചുളിവുകള്‍ ഉള്‍പ്പെടെയുള്ള ലക്ഷണങ്ങള്‍, മറ്റ് സൗന്ദര്യപരമായ പരിമിതികള്‍ മുതലായവയെ അതിജീവിക്കുന്നത് മുതല്‍ അപകടങ്ങളിലും മറ്റും സംഭവിക്കുന്ന അംഗഭംഗങ്ങള്‍, ചില കാന്‍സറുകള്‍, തീപ്പൊള്ളല്‍ തുടങ്ങിയവ ഭേദമാക്കുക എന്നിവ ഉള്‍പ്പെടെയുള്ള അതിവിശാലമായ ചികിത്സാ രീതികള്‍ ഉള്‍പ്പെടുന്നു എന്ന് സാരം

പ്ലാസ്റ്റിക് സര്‍ജറിയും സ്ത്രീകളും

സ്ത്രീകളുമായി ബന്ധപ്പെട്ടും സൗന്ദര്യ ചികിത്സ മുതല്‍ ജീവന്‍ രക്ഷാ ചികിത്സ വരെയുള്ള വിഭിന്നങ്ങളായ മേഖലകളില്‍ പ്ലാസ്റ്റിക് സര്‍ജറി പ്രയോജനപ്രദമാകുന്നുണ്ട്. അടുക്കളയില്‍ നിന്നും മറ്റും സംഭവിക്കുന്ന തീപ്പൊള്ളല്‍ ഉള്‍പ്പെടെയുള്ള അവസ്ഥകളെ കൂടുതലായും അഭിമുഖീകരിക്കേണ്ടി വരുന്നത് സ്ത്രീകളാണ്. സൗന്ദര്യ സംബന്ധമായ ചികിത്സാ പരിഗണനകളിലും പ്രധാന പരിഗണന ലഭിക്കേണ്ടി വരുന്നതും സ്ത്രീകള്‍ക്ക് തന്നെയാണ്. സ്ത്രീകളുടെ ആകാരഭംഗിയും ആത്മവിശ്വാസവും ഉയര്‍ത്തുന്നതില്‍ ഇത് നിര്‍ണ്ണായക പങ്ക് വഹിക്കുന്നു. ഇത്തരത്തില്‍ സ്ത്രീകളുമായി ബന്ധപ്പെട്ട പ്ലാസ്റ്റിക് സര്‍ജറിയുടെ പ്രധാന ചികിത്സാപരമായ ഇടപെടലുകള്‍ ഇനി പറയുന്നു.

1). ബ്രസ്റ്റ് റീ കണ്‍സ്ട്രക്ഷന്‍ ആന്റ് ഓഗ്മെന്റേഷന്‍

സ്ത്രീകളെ ബാധിക്കുന്ന രോഗാവസ്ഥകളില്‍ പ്രധാനപ്പെട്ടതാണ് സ്തനാര്‍ബുദം. പലപ്പോഴും മാസ്റ്റക്ടമി എന്നറിയപ്പെടുന്ന അസുഖബാധിതമായ സ്തനം നീക്കം ചെയ്യുന്ന ചികിത്സയാണ് പ്രതിവിധിയായി നിശ്ചയിക്കപ്പെടാറുള്ളത്. ഇത്തരം സാഹചര്യങ്ങളില്‍ രോഗം ഫലപ്രദമായി ഭേദമാക്കാന്‍ സാധിക്കുമെങ്കിലും നീക്കം ചെയ്യപ്പെടുന്ന സ്തനം സ്ത്രീകള്‍ക്ക് മാനസികമായും ശാരീരികമായും വലിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കാറുണ്ട്. ഈ സാഹചര്യത്തെ മിക്ച രീതിയില്‍ തരണം ചെയ്യുവാന്‍ സ്തന പുനര്‍നിര്‍മ്മാണത്തിലൂടെ സാധിക്കും. അതുപോലെ തന്നെ സ്തനവളര്‍ച്ചയുമായി ബന്ധപ്പെട്ടുള്ള ആശങ്കള്‍ പരിഹരിക്കുവാന്‍ ഓഗ്മെന്റേഷന്‍ എന്നറിയപ്പെടുന്ന സ്തനവളര്‍ച്ചയുമായി ബന്ധപ്പെട്ട ചികിത്ിസാ രീതിയും സഹായകരമാകുന്നു.

2) ഫേഷ്യല്‍ റിജുവനേഷന്‍

പ്രായം വര്‍ദ്ധിക്കുന്നതിനനുസരിച്ച് മുഖത്ത് സൃഷ്ടിക്കപ്പെടുന്ന ചുളിവുകള്‍ പലപ്പോഴും സ്ത്രീകളിലെ ആത്മവിശ്വാസത്തെ ദോഷകരമായി ബാധിക്കാറുണ്ട്. ഈ അവസ്ഥയ്ക്ക് പരിഹാരമാകുവാന്‍ ഫേസ് ലിഫ്റ്റ്, ബോട്ടോക്‌സ് ഇഞ്ചക്ഷന്‍, ഡെര്‍മല്‍ ഫില്ലേഴ്‌സ് തുടങ്ങിയ രീതികള്‍ പ്രയോജനകരമാകുന്നു. ഇവയിലൂടെ മുഖത്തുണ്ടാകുന്ന ചുളിവുകളും, വരകളും ചര്‍മ്മം തൂങ്ങിപ്പോകുന്ന അവസ്ഥയും ഒരു പരിധിവരെ പ്രതിരോധിക്കാന്‍ സാധിക്കും. ഇത് യുവത്വവും സൗന്ദര്യവും നിലനിര്‍ത്തുന്നതിന് സഹായകരമാകുകയും ചെയ്യുന്നു.

3) ബോഡി കോണ്ട്യൂരിംഗ്

അമിതവണ്ണവും കൊഴുപ്പും ഉള്‍പ്പെടെയുള്ള കാരണങ്ങള്‍ മൂലമുണ്ടാകുന്ന ബുദ്ധിമുട്ടികള്‍ക്ക് ബോഡി കോണ്ട്യൂരിംഗ് ഫലപ്രദമായ പരിഹാരമായി മാറുന്നുണ്ട്. ടമ്മി ടക്ക്, ലൈപ്പോസക്ഷന്‍, ബോഡി ലിഫ്റ്റ് തുടങ്ങിയ രീതികള്‍ ഫലപ്രദമായി ഉപയോഗിക്കുന്നതിലൂടെ ഈ അവസ്ഥയെ തരണം ചെയ്യാന്‍ സാധിക്കും. ഇത് ആകാരവടിവിനും, ശരീരഭാരം കുറയ്ക്കുന്നതിനും സാഹയകരമാകുകയും ചെയ്യുന്നു.

നെറ്റിയിലെ ചുളിവുകളും വരകളും ഇല്ലാതാക്കാന്‍ സഹായകരമാകുന്ന ബ്രോലിഫ്റ്റ്, മുഖത്തെ ചുളിവുകളും തൊലി അയഞ്ഞ് തൂക്കുന്നതും തടയാന്‍ സഹായകരമാകുന്ന ഫെയ്‌സ് ലിഫ്റ്റ്, അതി സൂക്ഷ്മമായ ചുളിവുകള്‍ നീക്കം ചെയ്യാന്‍ സഹായകരമാകുന്ന ലേസര്‍ പീല്‍, മുഖക്കുരുവിന്റെ പാടുകള്‍ നീക്കം ചെയ്യാന്‍ സഹായകരമാകുന്ന ഡെര്‍മാബ്രേഷന്‍, കണ്ണുകള്‍ക്ക് താഴെയും മുകളിലുമുള്ള പോളകളിലെ അഭംഗി നീക്കാന്‍ സഹായകരമാകുന്ന ബ്ലെറോപ്ലാസ്റ്റി തുടങ്ങിയവയും ഇതില്‍ ഉള്‍പ്പെടുന്നും.

4) റൈനോപ്ലാസ്റ്റി, ഓട്ടോപ്ലാസ്റ്റി

മൂക്കിന്റെ അഭംഗി മുഖകാന്തിക്ക് സൃഷ്ടിക്കുന്ന വൈകൃതത്തെ അതിജീവിക്കുവാന്‍ റൈനോപ്ലാസ്റ്റി സഹായകരമാകുന്നു. ഇതിലൂടെ മൂക്കിന്റെ വലുപ്പം കൂട്ടുവാനും കുറയ്ക്കുവാനും വൈകല്യങ്ങള്‍ ഇല്ലാതാക്കുവാന്‍ സാധിക്കും. ചെവികളുടെ വലുപ്പത്തിലെ ഏറ്റക്കുറച്ചിലുകളെ ക്രമീകരിക്കുവാനും, ചെവിയുടെ ദളങ്ങള്‍ ജന്മനാല്‍ ഇല്ലാത്ത അവസ്ഥയ്ക്ക് പരിഹാരമേകുവാനും ഓട്ടോപ്ലാസ്റ്റി സഹായകരമാകുന്നു.

5) അബ്‌ഡൊമിനോപ്ലാസ്റ്റി

പ്രസവത്തിന്റെയും മറ്റും ഭാഗമായി വയറിലെ ചര്‍മ്മം അയഞ്ഞ് തൂങ്ങിപ്പോകുന്നത് സ്ത്രീകള്‍ അനുഭവിക്കുന്ന പൊതുവായ ബുദ്ധിമുട്ടാണ്. കുടവയറിനും മറ്റും കാരണമാകുന്ന ഈ അവസ്ഥമൂലം സ്ത്രീകള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ക്ക് പ്രതിവിധിയാണ് അബ്‌ഡൊമിനോപ്ലാസ്റ്റി. വയറില്‍ അടിഞ്ഞ് കൂടിയ കൊഴുപ്പിനേയും അമിത ചര്‍മ്മത്തേയും നീക്കം ചെയ്ത് വയറിലെ പേശികള്‍ ബലപ്പെടുത്തുന്ന രീതിയാണഅ ഇതില്‍ അവലംബിക്കുന്നത്.

മുകളില്‍ പറഞ്ഞ ചികിത്സാ രീതികളെല്ലാം തന്നെ സങ്കീര്‍ണ്ണതകള്‍ നിറഞ്ഞതും ഗൗരവതരമായി സമീപിക്കേണ്ടതുമാണ്. അതിനാല്‍ തന്നെ ചികിത്സയ്ക്കായി സമീപിക്കുന്ന വ്യക്തി പരിചയ സമ്പന്നനായ പ്ലാസ്റ്റിക് സര്‍ജന്‍ തന്നെയാണ് എന്ന് ഉറപ്പ് വരുത്തേണ്ടത് പരമപ്രധാനമാണ്.

തയാറാക്കിയത്: ഡോ.സെബിന്‍ വി തോമസ് {ഹെഡ് & സീനിയര്‍ കണ്‍സള്‍ട്ടന്റ് പ്ലാസ്റ്റിക് സര്‍ജറി ആസ്റ്റര്‍ മിംസ് കോഴിക്കോട്}

Continue Reading

Article

അഞ്ച് ഭാഷകളിലെ ശബ്ദഗാംഭീര്യം; സാദിഖലിയുടെ അനൗൺസ്മെൻറ് 25-ാം വർഷത്തിലേക്ക്

Published

on

റഹൂഫ് കൂട്ടിലങ്ങാടി

മലപ്പുറം: കാൽപന്തുകളിയിൽ മൈതാനങ്ങളിൽ കാണികളെ ത്രസിപ്പിക്കുന്ന വാക്ചാതുരിയോടെ ആവേശത്തിൻ്റെ കൊടുമുടിയിലേക്ക് എത്തിക്കുന്ന ശബ്ദഗാംഭീര്യവുമായി കൂട്ടിലങ്ങാടിയിലെ ഒ.പി.എം. സാദിഖലിയുടെ അനൗൺസ്മെൻ്റ്
ഇരുപത്താം വർഷത്തിലേക്ക്.

പതിനെട്ടാം വയസ്സിൽ സ്വന്തം നാട്ടിലെ വയൽ മൈതാനങ്ങളിൽ കോളാമ്പിയിലൂടെ തുടങ്ങിയ അനൗൺസ്മെൻറ് ഇന്ന് നാട്ടിൻ പുറങ്ങൾ കടന്ന് സംസ്ഥാനമൊട്ടാകെയുള്ള മൈതാനങ്ങളിൽ പ്രകമ്പനം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു .

സ്കൂൾ പഠനകാലത്ത് നാടകമത്സരങ്ങളിൽ സ്ഥിരമായി പങ്കെടുത്ത് നേടിയ കഴിവുകൾ തിരിച്ചറിഞ്ഞ അധ്യാപകരുടെയും സുഹൃത്തുക്കളുടെയും പ്രോത്സാഹനമാണ് അനൗൺസ്മെൻ്റ് രംഗത്തേക്ക് കടന്നു വരാൻ പ്രചോദനമായത്.
ദൈവം കനിഞ്ഞു നൽകിയ ശബ്ദ വിസ്മയം കൊണ്ട് കണ്ഠനാളങ്ങളിൽ നിന്ന് ഉതിർന്നു വീഴുന്ന അക്ഷരസ്ഫുടതയോടെയുള്ള ഘനഗാംഭീര്യമുള്ള ചാട്ടുളി പോലൊത്ത വാക്കുകളിലൂടെ കാണികളുടെ മനം കവർന്നുകൊണ്ട് മൈതാനങ്ങളിൽ നിന്നും മൈതാനങ്ങളിലേക്ക് ജൈത്രയാത്ര തുടരുകയാണ് നാൽപത്തിരണ്ടുകാരനായ സാദിഖലി .

നാട്ടിൻ പുറങ്ങൾ മുതൽ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ മത്സരങ്ങൾ വരെ നൂറു കണക്കിന് ടൂർണ്ണമെൻ്റുകളിൽ അനൗൺസ്മെൻറ് നടത്തി ശ്രദ്ധേയനായ സാദിഖ് ഒട്ടേറെ പുരസ്ക്കാരങ്ങളും നേടി നാടിന് അഭിമാനമായി മാറിയിരിക്കുകയാണ്.
മലയാളത്തിന് പുറമെ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നട, തെലുങ്ക് എന്നീ ഭാഷകളിലുള്ള അനൗൺസ്മെൻറുകളിലൂടെ കാണികളെ കയ്യിലെടുക്കാനുള്ള അപാരമായ കഴിവാണ് സാദിഖലിയെ വ്യത്യസ്ഥനാക്കുന്നത്.
ഫുട്ബോൾ മേളകൾക്ക് പുറമെ രാഷ്ട്രീയ പാർട്ടി പരിപാടികൾ, തെരെഞ്ഞെടുപ്പ് അനൗൺമെൻ്റ് കൾ, വാണിജ്യ സ്ഥാപനങ്ങളുടെ പരസ്യങ്ങൾ, പൊതുപരിപാടികൾ തുടങ്ങിയ അനൗൺമെൻ്റുകളിലും തിളങ്ങി നിൽക്കുന്ന സാദിഖലി ഓൾ കേരള അനൗൺസ്മെൻറ് അസോസിയേഷൻ എക്സിക്യൂട്ടീവ് മെമ്പറായി പ്രവർത്തിക്കുന്നു.

ഒരിക്കൽ പാണക്കാട് വെച്ച് നടന്ന ശിഹാബ് തങ്ങൾ അനുസ്മരണ സമ്മേളനത്തിൽ അനൗൺസ് ചെയ്ത ശബ്ദം കേട്ട ഹൈദരലി ശിഹാബ് തങ്ങൾ എന്നെന്നും ഈ ശബ്ദം നിലനിൽക്കട്ടെ എന്ന് പറഞ്ഞു അനുഗ്രഹിച്ചത് പ്രൊഫഷണൽ രംഗത്ത് വളർന്ന് വരാൻ മാനസികമായി ഏറെ സഹായിച്ചു.

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending