Connect with us

News

മഞ്ഞും വെള്ളവും ചേര്‍ന്ന് മനം കുളിര്‍പ്പിക്കുന്ന നയാഗ്ര വെള്ളച്ചാട്ടം. -വീഡിയോ

Published

on

അമേരിക്കയില്‍ കടുത്ത ശൈത്യത്തില്‍ മരണം 70 കഴിഞ്ഞു. കടുത്ത ശൈത്യത്തിന്റെ ഭീകരതയാണ് ഒരിടത്തെങ്കില്‍ മറ്റൊരിടത്ത് അതൊരു നയനാനന്ദകാഴ്ചയാണ് കാണികള്‍ക്ക് സമ്മാനിക്കുന്നത്. അമേരിക്കയിലെ ന്യൂയോര്ക്കിനും കാനഡയിലെ ഒന്‍ോറിയോക്കും ഇടയിലാണ് ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ നയാഗ്ര. ഇപ്പോഴിവിടെ കാണുന്നത് മഞ്ഞും വെള്ളവും കലര്‍ന്ന ത്രസിപ്പിക്കുന്ന ദൃശ്യവിരുന്നാണ്.
വീഡിയോ ദൃശ്യം..!

 

https://twitter.com/i/status/1608092421493035009

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍

മരിച്ച ഓരോ തീര്‍ഥാടകരുടെയും കുടുംബത്തില്‍ നിന്ന് രണ്ട് അംഗങ്ങളെ വീതം തെലങ്കാന സര്‍ക്കാറിന്റെ ചെലവില്‍ സൗദിയിലേക്ക് കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങളും ഒരുക്കുന്നുണ്ട്.

Published

on

മദീനക്കടുത്ത് ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസപകടത്തില്‍ പെട്ട് മരിച്ച സംഭവത്തില്‍ ഹൈദരാബാദ് സ്വദേശികളുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം പ്രഖ്യാപിച്ച് തെലങ്കാന സര്‍ക്കാര്‍. തിങ്കളാഴ്ച സെക്രട്ടേറിയറ്റില്‍ ചേര്‍ന്ന സംസ്ഥാന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. ഹൈദരാബാദിലെ ആസിഫ് നഗര്‍, ഝിറ, മെഹദിപട്ടണം, ടോളിചൗക്കി പ്രദേശങ്ങളിലെ താമസക്കാരായ 17 പുരുഷന്മാരും 18 സ്ത്രീകളും 10 കുട്ടികളുമാണ് അപകടത്തില്‍ മരിച്ചത്. അപകടത്തില്‍ ഒരു കുടുംബത്തിലെ 18 അംഗങ്ങളെയാണ് ഒറ്റയടിക്ക് നഷ്ടപ്പെട്ടത്.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും കുടുംബാംഗങ്ങളെ സഹായിക്കുന്നതിനുമായി തെലങ്കാന സംസ്ഥാന ന്യൂനപക്ഷ ക്ഷേമ മന്ത്രി മുഹമ്മദ് അസ്ഹറുദ്ദീന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ സംഘം സൗദിയിലേക്ക് തിരിക്കും. സംഘത്തില്‍ എം.എല്‍.എമാരും, ന്യൂനപക്ഷ സമുദായത്തില്‍ നിന്നുള്ള ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനും ഉള്‍പ്പെടും. കൂടാതെ, മരിച്ച ഓരോ തീര്‍ഥാടകരുടെയും കുടുംബത്തില്‍ നിന്ന് രണ്ട് അംഗങ്ങളെ വീതം തെലങ്കാന സര്‍ക്കാറിന്റെ ചെലവില്‍ സൗദിയിലേക്ക് കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങളും ഒരുക്കുന്നുണ്ട്.

 

Continue Reading

kerala

ശബരിമല വ്രതമെടുത്ത് കറുപ്പ് വസ്ത്രം ധരിച്ചെത്തിയ വിദ്യാര്‍ഥികളെ സ്‌കൂളില്‍നിന്ന് പുറത്താക്കിയതായി പരാതി

കറുപ്പ് വസ്ത്രം ധരിച്ചെത്തിയ സയന്‍സ് ഗ്രൂപ്പിലെ രണ്ട് വിദ്യാര്‍ത്ഥികളെയാണ് ക്ലാസ് ടീച്ചറും സ്റ്റാഫ് സെക്രട്ടറിയും ചേര്‍ന്ന് ക്ലാസില്‍ നിന്ന് ഇറക്കിവിട്ടത്.

Published

on

ശബരിമല വ്രതം എടുത്ത് കറുപ്പ് വസ്ത്രം ധരിച്ചെത്തിയ വിദ്യാര്‍ഥികളെ സ്‌കൂളില്‍നിന്ന് പുറത്താക്കിയതായി പരാതി. അളഗപ്പനഗര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ആണ് സംഭവം. കറുപ്പ് വസ്ത്രം ധരിച്ചെത്തിയ സയന്‍സ് ഗ്രൂപ്പിലെ രണ്ട് വിദ്യാര്‍ത്ഥികളെയാണ് ക്ലാസ് ടീച്ചറും സ്റ്റാഫ് സെക്രട്ടറിയും ചേര്‍ന്ന് ക്ലാസില്‍ നിന്ന് ഇറക്കിവിട്ടത്.

യൂണിഫോം ധരിക്കാതെ ക്ലാസില്‍ ഇരുത്താന്‍ സമ്മതിക്കില്ലെന്ന് പറഞ്ഞായിരുന്നു സംഭവം. യൂണിഫോം ധരിച്ചുവരാന്‍ പറഞ്ഞ് പുറത്താക്കിയ കുട്ടികള്‍ ബാഗ് എടുക്കാതെ വീട്ടിലേക്ക് പോകുകയായിരുന്നു. സ്‌കൂളിലേക്ക് കോണ്‍ഗ്രസ്, ബിജെപി, സിപിഎം നേതാക്കളും നാട്ടുകാരും പ്രതിഷേധവുമായെത്തി. പ്രശ്‌നം പരിഹരിക്കാന്‍ കഴിയാതെ തര്‍ക്കത്തിലേക്ക് നീങ്ങിയതോടെ പുതുക്കാട് പോലീസ് സ്ഥലത്തെത്തി. തുടര്‍ന്ന് സ്‌കൂള്‍ അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍ കുട്ടികളെ കറുപ്പ് വസ്ത്രം ധരിച്ച് ക്ലാസിലിരുത്തി.

Continue Reading

kerala

ശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി

ശ്രീകോവിലില്‍ സ്ഥാപിച്ചിട്ടുള്ള സ്വര്‍ണപ്പാളികളികളില്‍ നിന്ന് ശാസ്ത്രീയ പരിശോധനക്കായി സാമ്പിള്‍ ശേഖരിച്ചു. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് താന്ത്രിക അനുമതിയോടെയായിരുന്നു പരിശോധന.

Published

on

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി. ശ്രീകോവിലില്‍ സ്ഥാപിച്ചിട്ടുള്ള സ്വര്‍ണപ്പാളികളികളില്‍ നിന്ന് ശാസ്ത്രീയ പരിശോധനക്കായി സാമ്പിള്‍ ശേഖരിച്ചു. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് താന്ത്രിക അനുമതിയോടെയായിരുന്നു പരിശോധന.

സന്നിധാനത്ത് ശബരിമല സ്വര്‍ണ്ണ കവര്‍ച്ചയുമായി ബന്ധപ്പെട്ട ശാസ്ത്രീയ തെളിവ് ശേഖരണം ആണ് എസ്പി ശശിധരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം നടത്തിയത്. യുബി ഗ്രൂപ്പ് 1998 ല്‍ നല്‍കിയ സ്വര്‍ണത്തിന്റെ മൂല്യം കണക്കാക്കാനും അറ്റകുറ്റപ്പണികള്‍ക്ക് ശബരിമലയില്‍ നിന്നും കൊണ്ടുപോയ കട്ടിള പാളി , ദ്വാരപാലക ശില്‍പ്പത്തിലെ പാളികള്‍ എന്നിവയില്‍ കൃത്രിമത്വം നടന്നിട്ടുണ്ടോ എന്ന കാര്യങ്ങള്‍ വ്യക്തമാക്കാനാണ് പരിശോധന നടത്തിയത്.

ഉച്ചക്ക് ഒരു മണിക്ക് നട അടച്ചപ്പോള്‍ തുടങ്ങിയ സാമ്പിള്‍ ശേഖരണം വൈകിട്ട് 3 മണിയോടെ അവസാനിച്ചു . ശ്രീകോവിന്റെ ചുമരിലെ തൂണുകള്‍, കട്ടിള പാളി , ദ്വാരപാലക ശില്‍പ്പപീഠങ്ങള്‍ എന്നിവ പരിശോധനക്കായി ഇളക്കി മാറ്റി. ഇളക്കി മാറ്റിയ സ്വര്‍ണ്ണ പാളികളില്‍ ശാസ്ത്രീയ പരിശോധന നടത്തിയ ശേഷം ഇവ യഥാസ്ഥാനങ്ങളില്‍ പുന:സ്ഥാപിക്കും.

Continue Reading

Trending