വാഷിങ്ടണ്‍: അമേരിക്കയും പാകിസ്താനും തമ്മിലുള്ള നയതന്ത്രബന്ധം കൂടുതല്‍ രൂക്ഷമായി. പാകിസ്താനെതിരെ 48 മണിക്കൂറുകള്‍ക്കുള്ളില്‍ കടുത്ത നടപടിയെടുക്കുമെന്ന് വൈറ്റഹൗസ് വൃത്തങ്ങള്‍ അറിയിച്ചതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായത്.

വാചകങ്ങളിലൂടെ മാത്രം അമേരിക്കയുമായി ചേര്‍ന്നു പ്രവര്‍ത്തിച്ച പാകിസ്താനു മേല്‍ തീവ്രവാദവ ിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി സമ്മര്‍ദ്ദതന്ത്രം പ്രയോഗിക്കുമെന്ന് വൈറ്റ്ഹൗസ് വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.

തീവ്രവാദത്തിനെതിരെ പ്രവര്‍ത്തിക്കാന്‍ സ്വയം തയാറായില്ലെങ്കില്‍ അവരെ കൊണ്ട് പ്രവര്‍ത്തിപ്പിക്കാന്‍ അമേരിക്കക്കറിയാമെന്ന് വൈറ്റ് ഹൗസ് വക്താവ് സാറാ സാന്റേഴ്‌സ് പറഞ്ഞു.

പാകിസ്താന്‍ അമേരിക്കയെ വിഡ്ഡിയാക്കുകയായിരുന്നുവെന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതുവര്‍ഷ ട്വീറ്റാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാക്കിയത്.