Connect with us

kerala

വിദേശ ഉച്ചകോടിയില്‍ മന്ത്രി വി മുരളീധരന് ഒപ്പം; സ്വപ്‌നയ്ക്ക് പിന്നാലെ വിവാദ നായികയായി സ്മിത മേനോന്‍

നേതാക്കള്‍ക്ക് പരിചയമില്ലാത്ത ഒരാള്‍ എങ്ങനെയാണ് സംസ്ഥാന നേതൃത്വത്തിലെത്തിയത് എന്ന ചോദ്യവും ഉയരുന്നുണ്ട്.

Published

on

ന്യൂഡല്‍ഹി: യുഎഇയില്‍ നടന്ന മന്ത്രിതല സമ്മേളനത്തില്‍ കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരന് ഒപ്പം പങ്കെടുത്ത സ്മിത മേനോനെ ചൊല്ലി വിവാദം ചൂടുപിടിക്കുന്നു. സംഭവത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വിദേശകാര്യമന്ത്രാലയത്തിന് കീഴിലുള്ള പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തില്‍ നിന്ന് വിശദീകരണം തേടി. അണ്ടര്‍ സെക്രട്ടറി അരുണ്‍ കെ ചാറ്റര്‍ജിയോട് ഇതു സംബന്ധിച്ച് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പിഎംഒ ആവശ്യപ്പെട്ടു.

2019 നവംബറിലായിരുന്നു 22 രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഒത്തുകൂടിയ അബുദാബിയിലെ വേദിയില്‍ ഔദ്യോഗിക പ്രതിനിധിപോലും അല്ലാത്ത യുവതി എത്തിയത്. അടുത്തിടെ പ്രഖ്യാപിച്ച മഹിളാ മോര്‍ച്ച ഭാരവാഹി പട്ടികയില്‍ സ്മിതമേനോനെ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളായും തിരഞ്ഞെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് ഇവരെ കുറിച്ചുള്ള വിവാദം കൊഴുത്തത്.

പിആര്‍ ഏജന്‍സിയുടെ പ്രതിനിധിയെന്ന നിലയില്‍ മന്ത്രിയുടെ അനുമതിയോടെയാണ് താന്‍ പങ്കെടുത്തത് എന്നാണ് സ്മിത മേനോന്‍ പറയുന്നത്. സ്വന്തം ചെലവിലാണ് കൊച്ചിയില്‍ നിന്ന് അബുദാബിയിലേക്ക് പോയത് എന്നും പിആര്‍ മാധ്യമപ്രവര്‍ത്തക എന്ന നിലയിലാണ് പങ്കെടുത്തത് എന്നും അവര്‍ വിശദീകരിക്കുന്നു. എന്നാല്‍ പിആര്‍ പ്രൊഫഷണലുകള്‍ ഒന്നും പരിപാടിയില്‍ പങ്കെടുത്തിട്ടില്ലെന്ന് അബുദാബിയിലെ ഇന്ത്യന്‍ എംബസി പറയുന്നു.

കൊച്ചിയിലെ പിആര്‍ ഏജന്‍സി മാനേജറാണ് സ്മിത മേനോന്‍. ശാസ്ത്ര, ബിസിനസ് കോണ്‍ഫറന്‍സുകള്‍ക്കുള്ള പബ്ലിക് റിലേഷന്‍ ജോലികളാണ് ഇവരുടെ കമ്പനി നടത്താറുള്ളത്.

സംസ്ഥാന ബിജെപിക്ക് ഉള്ളിലും സ്മിത മേനോന്‍ വിവാദം പുകയുകയാണ്. ഇതിനെച്ചൊല്ലി മുരളീധര പക്ഷവും കൃഷ്ണദാസ് പക്ഷവും പോര് ആരംഭിച്ചു കഴിഞ്ഞു. സ്വര്‍ണക്കടത്ത് കേസില്‍ നയതന്ത്ര ബാഗേജ് വഴിയല്ല കള്ളക്കടത്ത് നടന്നത് എന്ന മുരളീധരന്റെ പരാമര്‍ശം നേരത്തെ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഇതിനു പുറമേയാണ് കൃഷ്ണദാസ് പക്ഷത്തിന് മറ്റൊരു ആയുധം കൂടി ലഭിച്ചിരിക്കുന്നത്.

മഹിള മോര്‍ച്ച സംസ്ഥാന സെക്രട്ടറിയാകും വരെ സ്മിത മേനോനെ അറിയില്ലെന്നായിരുന്നു ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശും വ്യക്തമാക്കിയിരുന്നത്. നേതാക്കള്‍ക്ക് പരിചയമില്ലാത്ത ഒരാള്‍ എങ്ങനെയാണ് സംസ്ഥാന നേതൃത്വത്തിലെത്തിയത് എന്ന ചോദ്യവും ഉയരുന്നുണ്ട്. ഇവര്‍ മുരളീധരന്റെ നോമിനിയാണോ എന്നാണ് എതിര്‍പക്ഷത്തിന്റെ ചോദ്യം.

kerala

യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദിച്ചതായി പരാതി; പ്രൊബേഷന്‍ എസ്‌ഐക്ക് സ്ഥലമാറ്റം

എസ്‌ഐ ധനീഷിനെ ജില്ലാ സായുധ ആസ്ഥാനത്തേക്ക് സ്ഥലം മാറ്റിയത്.

Published

on

ബേപ്പൂര്‍ സ്‌റ്റേഷനിലെ പ്രൊബേഷന്‍ എസ്‌ഐക്ക് സ്ഥലമാറ്റം. യുവാവിനെ മര്‍ദിച്ചെന്ന പരാതിയിലാണ് എസ്‌ഐ ധനീഷിനെ ജില്ലാ സായുധ ആസ്ഥാനത്തേക്ക് സ്ഥലം മാറ്റിയത്.

എസ്‌ഐ ധനീഷ് ഉള്‍പ്പെടെ നാലു പേര്‍ മര്‍ദിച്ചെന്നായിരുന്നു യുവാവിന്റെ പരാതി. ഇരുചക്ര വാഹനത്തില്‍ മൂന്നു പേര്‍ സഞ്ചരിച്ചതിനാണ് പരാതിക്കാരനായ അനന്ദുവിനെ സ്‌റ്റേഷനിലെത്തിച്ചത്. പൊലീസ് പട്ടിക ഉപയോഗിച്ച് നിരവധി തവണ അടിച്ചുവെന്ന് യുവാവ് ആരോപിക്കുന്നു.

Continue Reading

kerala

തൃശൂരില്‍ വയോധികനെ കല്ല് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി

അരിപ്പാലം ചീനക്കുഴി സ്വദേശി രാജന്‍ പിള്ളയെ (65) ആണ് തലക്കടിച്ച് കൊലപ്പെടുത്തിത്.

Published

on

തൃശൂരില്‍ വയോധികനെ കല്ല് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. അരിപ്പാലം ചീനക്കുഴി സ്വദേശി രാജന്‍ പിള്ളയെ (65) ആണ് തലക്കടിച്ച് കൊലപ്പെടുത്തിത്. ഉച്ചയ്ക്ക് രണ്ട് മണിയോടെ വെള്ളാങ്കല്ലൂര്‍ സെന്ററില്‍ സെന്റ് ജോസഫ് ചര്‍ച്ചിന് എതിര്‍വശത്തുള്ള കടകള്‍ക്ക് മുന്നില്‍ വെച്ചാണ് കൊലപാതകം നടന്നത്.

മാനസിക വിഭാന്ത്രിയുള്ള ബാബു ചാമക്കുന്ന് എന്നയാളാണ് കൊലപാതകം നടത്തിയത്. ഇയാളെ ഇരിങ്ങാലക്കുട പോലീസ് കസ്റ്റഡിയില്‍ എടുത്തു. മദ്യപിച്ച് എത്തിയ രാജന്‍പിള്ളയും ബാബുവും തമ്മിലുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

Continue Reading

kerala

ആതിരപ്പിള്ളിയില്‍ പനി ബാധിച്ച് മരിച്ചയാള്‍ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു

വാഴച്ചാല്‍ ഉന്നതിയിലെ രാമനാണ് പനി ബാധിച്ച് മരിച്ചത്.

Published

on

തൃശൂര്‍ ആതിരപ്പിള്ളിയില്‍ പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചയാള്‍ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. വാഴച്ചാല്‍ ഉന്നതിയിലെ രാമനാണ് പനി ബാധിച്ച് മരിച്ചത്. ഇന്നലെ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ ഡോക്ടര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പേവിഷ ബാധ സ്ഥിരീകരിച്ചത്.

ജൂണ്‍ 22ന് ആണ് രാമന്‍ മരിച്ചത്. രാമന് എങ്ങനെയാണ് പേവിഷ ബാധയേറ്റതെന്ന കാര്യം വ്യക്തമല്ല.
തൃശൂര്‍ മെഡിക്കല്‍ കോളജിലാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. തിരുവനന്തപുരത്തെ ലാബിലാണ് പരിശോധന നടത്തിയത്.

Continue Reading

Trending