പത്തനംതിട്ട: യുവതിക്ക് നേരെ നടുറോഡില്‍ ആസിഡ് ആക്രമണം. പെരുനാട് വെണ്‍കുളം സ്വദേശി പ്രീജയുടെ മുഖത്തും ശരീരത്തിലുമാണ് ആസിഡ് ഒഴിച്ചത്.

ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം. ഭര്‍ത്താവ് ബിനീഷ് ഫിലിപ്പാണ് യുവതി ദേഹത്ത് ആസിഡ് ഒഴിച്ചത്. പരിക്കേറ്റ പ്രീജയെ റാന്നി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവ് കണ്ണൂര്‍ സ്വദേശി ബിനീഷ് ഫിലിപ്പിനെ നാട്ടുകാര്‍ തടഞ്ഞുവച്ച് പെരുനാട് പോലീസിന് കൈമാറി.

പ്രീജയും ഭര്‍ത്താവ് ബിനീഷും തമ്മില്‍ കുടുംബ പ്രശ്‌നങ്ങളുണ്ടായിരുന്നെന്നും ഇതാണ് ആസിഡ് ആക്രമണത്തിലേക്ക് നയിച്ചതെന്നുമാണ് പ്രാഥമിക വിലയിരുത്തല്‍.