ഇംഗ്ലണ്ടിലും വെയില്‍സിലുമായി നടക്കുന്ന ക്രിക്കറ്റ് ലോകകപ്പില്‍ സെമിഫൈനല്‍ ലൈനപ്പാകുമ്പോള്‍ ഇന്ത്യയുടെ എതിരാളി ആര്?. നിലവില്‍ മൂന്ന് ടീമുകളാണ് സെമിഫൈനലിലേക്ക് യോഗ്യത നേടിയത്. ഇന്ന് നടക്കുന്ന ബംഗ്ലാദേശ് – പാകിസ്താന്‍ മത്സരത്തില്‍ പാകിസ്താന്‍ നല്ല റണ്‍റേറ്റിന് വിജയിക്കുകയാണെങ്കില്‍ പാകിസ്താന്‍ ന്യൂസിലാന്റിനെ മറികടന്ന് സെമിഫൈനലിലെത്തും.

ഇന്ത്യ നിലവില്‍ രണ്ടാം സ്ഥാനത്താണ്. നാളെ നടക്കുന്ന ശ്രീലങ്കയുമായുള്ള മത്സരത്തില്‍ വിജയിക്കുകയും ഒന്നാം സ്ഥാനത്തുള്ള ആസ്‌ട്രേലിയ ദക്ഷിണാഫ്രിക്കയോട് തോല്‍ക്കുകയും ചെയ്താല്‍ ഇന്ത്യ ഒന്നാം സ്ഥാനത്തെത്തും. പാകിസ്താന്‍ നാലാം സ്ഥാനക്കാരായി സെമിഫൈനലില്‍ ഇടം പിടിച്ചാല്‍ വീണ്ടും ഒരു ക്ലാസ്സിക്ക് പോരാട്ടത്തിന് വഴി തെളിയും.

എന്നാല്‍ ആസ്‌ട്രേലിയ ജയിച്ചാല്‍ ഇന്ത്യയുടെ എതിരാളി ആതിഥേയരായ ഇംഗ്ലണ്ടാവും. പ്രാഥമിക ഘട്ട മത്സരത്തില്‍ നിലവില്‍ ഇംഗ്ലണ്ടിനോട് ഇന്ത്യ പരാജയപ്പെട്ടിരുന്നു. 2011 -ല്‍ ഇന്ത്യയില്‍ നടന്ന ലോകകപ്പിലെ പാകിസ്താന്‍ – ഇന്ത്യ സെമിഫൈനല്‍ ആവര്‍ത്തിക്കുമോ എന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്.