Connect with us

News

വിക്കിപീഡിയക്ക് പാകിസ്താനില്‍ വിലക്ക്

Published

on

ഇസ്‌ലാമാബാദ്: ദൈവനിന്ദാപരമായ ഉള്ളടക്കത്തിന്റെ പേരില്‍ വിക്കിപീഡിയക്ക് വിലക്കേര്‍പ്പെടുത്തി പാകിസ്താന്‍. പരാമര്‍ശം നീക്കണമെന്ന് പാകിസ്താന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഉള്ളടക്കം നീക്കം ചെയ്യാനോ വിശദീകരണം നല്‍കാനോ വിക്കിപീഡിയ തയാറായില്ല.

കഴിഞ്ഞ ദിവസങ്ങളില്‍ 48 മണിക്കൂര്‍ നേരത്തേക്ക് സൈറ്റിന്റെ സേവനം മരവിപ്പിച്ചിരുന്നു. തുടര്‍ന്നാണ് സമ്പൂര്‍ണ വിലക്ക് പ്രഖ്യാപിച്ചത്. വിവാദ ഉള്ളടക്കം നീക്കിയാല്‍ നിരോധനം പിന്‍വലിക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കേരള തീരത്ത് ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യത

അതേസമയം കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Published

on

കേരള തീരത്ത് ഇന്ന് അർദ്ധരാത്രി വരെ 0.8 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.മുന്നറിയിപ്പ് കണക്കിലെടുത്ത് മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിർദേശം നൽകി. മത്സ്യബന്ധന യാനങ്ങളുടെയും ഉപകരണങ്ങളുടെയും സുരക്ഷ ഉറപ്പാക്കണമെന്നും ബീച്ചിലേയ്ക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്. അതേസമയം കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Continue Reading

india

മോദിയുടെ ബിരുദ വിവരങ്ങൾ നൽകേണ്ട: അരവിന്ദ് കെജ്‌രിവാളിന് പിഴ വിധിച്ചു ഗുജറാത്ത് ഹൈക്കോടതി

2016-ലാണ് കേന്ദ്ര വിവരാവകാശ കമ്മീഷൻ നരേന്ദ്ര മോദിയുടെ ബിരുദ, ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റുകളുടെ വിശദശാംശങ്ങൾ അപേക്ഷകനായ അരവിന്ദ് കെജ്‌രിവാളിന് കൈമാറാൻ ഉത്തരവിട്ടത്

Published

on

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങൾ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് കൈമാറണമെന്ന ഉത്തരവ് ഗുജറാത്ത് ഹൈക്കോടതി റദ്ദാക്കി. കേന്ദ്ര വിവരാവകാശ കമ്മീഷൻ ഗുജറാത്ത് സർവ്വകലാശാലയ്ക്ക് നൽകിയ നിർദേശമാണ് ഹൈക്കോടതി റദ്ദാക്കിയത്. കൂടാതെ അരവിന്ദ് കെജ്‌രിവാളിന് 25,000 രൂപ പിഴയും ഹൈക്കോടതി ചുമത്തി.

2016-ലാണ് കേന്ദ്ര വിവരാവകാശ കമ്മീഷൻ നരേന്ദ്ര മോദിയുടെ ബിരുദ, ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റുകളുടെ വിശദശാംശങ്ങൾ അപേക്ഷകനായ അരവിന്ദ് കെജ്‌രിവാളിന് കൈമാറാൻ ഉത്തരവിട്ടത്.എന്നാൽ സർവകലാശാലയെ കേൾക്കാതെ ഏകപക്ഷീയമായിട്ടാണ് തീരുമാനമെന്ന് കാട്ടിയാണ് ഗുജറാത്ത് സർവകലാശാല ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. ഈ അപ്പീലിലാണ് ഇന്നത്തെ വിധി.

Continue Reading

gulf

ഹൃദയാഘാതം; ദമ്മാമിൽ തൃശൂർ സ്വദേശി മരണപ്പെട്ടു

മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നതായി കമ്പനി വൃത്തങ്ങൾ അറിയിച്ചു.

Published

on

അഷ്‌റഫ് ആളത്ത്, ദമ്മാം.

സഊദിയിലെ ദമ്മാമിൽ പ്രവാസി മലയാളി ഹൃദയാഘാതംമൂലം മരണപ്പെട്ടു. തൃശൂർ വാടാനപ്പള്ളി പരേതനായ പുതിയ വീട്ടിൽ മുഹമ്മദിൻറെ മകൻ അബ്ദുൽ റസാഖ് (52) ആണ് മരിച്ചത്. ഇന്നലെ താമസസ്ഥലത്ത് വെച്ച് നോമ്പ് തുറന്നുകൊണ്ടിരിക്കെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.
ഉടനെ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. രണ്ടു പതിറ്റാണ്ടിലധികമായി പ്രവാസിയായായ ഇദ്ദേഹം നിലവിൽ ദമ്മാമിലെ സ്വാകാര്യ അഡ്വർഡൈസിംഗ് കമ്പനിയിൽ ജീവനക്കാരനാണ്. ഇന്നലെ വൈകീട്ട് അഞ്ചുമണിവരെ ജോലിയിൽ ഉണ്ടായിരുന്ന അബ്ദുൽ റസാഖ് സഹപ്രവർത്തകരെ തിരിച്ചെത്തിച്ച ശേഷമാണ് താമസസ്ഥലത്തേക്ക് മടങ്ങിയത്.മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നതായി കമ്പനി വൃത്തങ്ങൾ അറിയിച്ചു. മാതാവ് ഫാത്തിമ.ഭാര്യ.നസീറ.ഒരു പെൺകുട്ടിയടക്കം മൂന്ന് മക്കളുണ്ട്.

Continue Reading

Trending