kerala

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നാലാം ശനി അവധി നല്‍കുമോ? തീരുമാനം ഇന്ന്

By webdesk11

January 10, 2023

നാലാം ശനി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അവധി നല്‍കുമോ എന്ന കാര്യത്തില്‍ തീരുമാനം ഇന്ന്. ചീഫ് സെക്രട്ടറി വിളിച്ച യോഗം ഉച്ചയ്ക്ക് രണ്ട് മണിക്ക് ഓണ്‍ലൈനായി നടക്കും. സര്‍വീസ് സംഘടനകളും യോഗത്തില്‍ പങ്കെടുക്കും.

നാലാം ശനി അവധിയാക്കാന്‍ തന്നെയാണ് സര്‍ക്കാര്‍ ആലോചന. ഇതിനായി രാവിലത്തേയും വൈകീട്ടത്തേയും സമയക്രമത്തില്‍ മാറ്റം വരും. സര്‍വീസ് സംഘടനകളുടെ അഭിപ്രായം പരിഗണിച്ചായിരിക്കും ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊള്ളുക. ഇന്നത്തെ യോഗത്തില്‍ ആശ്രിത നിയമനവുമായി ബന്ധപ്പെട്ട ചര്‍ച്ചകളും നടന്നേക്കും.