വാഷിങ്ടണ്‍: ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണത്തെ ശക്തമായി എതിര്‍ക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്. ചൊവ്വാഴ്ച നടത്തിയ ഉത്തര കൊറിയുടെ മിസൈല്‍ പരീക്ഷണത്തെ തുടര്‍ന്നാണ് ട്രംപിന്റെ പ്രസ്താവന . അലാസ്‌ക, ഹവായ്, യുഎസ് പസിഫിക് വടക്കുപടിഞ്ഞാറന്‍ തുടങ്ങിയ പ്രദേശങ്ങളില്‍ മിസൈലിനു പതിക്കാന്‍ കഴിയുമെന്നും വലിയ ആണവയുദ്ധം വഹിക്കാന്‍ ഇനിയും ഞങ്ങള്‍ക്ക് സാധിക്കുമെന്ന് ഉത്തരകൊറിയ പറഞ്ഞിരുന്നു. ‘ഉത്തര കൊറിയ ഒരു ഭീഷണിയാണ്. ഞങ്ങള്‍ അത് ശക്തമായി അഭിമുഖീകരിക്കും’ ട്രംപ് അറിയിച്ചു. പോളണ്ടിന്റെ പ്രസിഡന്റ് ആന്‍ഡ്രസിജ് ദുഡയുമായുള്ള വാര്‍ത്താ സമ്മേളനത്തില്‍ വച്ചാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.