Connect with us

kerala

വൈദ്യുതി നിരക്ക് വർധന പിൻവലിക്കുക: മുസ്‌ലിംലീഗ് കെ.എസ്.ഇ.ബി ഓഫീസ് ധർണ്ണ മറ്റന്നാള്‍

സാധാരണക്കാരന് മേൽ അമിത ഭാരം അടിച്ചേൽപ്പിക്കുന്ന ഇടത് സർക്കാർ നയത്തിനെതിരെ കേരളത്തിലെ കെ.എസ്.ഇ.ബി ഓഫീസുകൾക്ക് മുമ്പിൽ മറ്റന്നാള്‍
 മുസ്‌ലിംലീഗ് പ്രവർത്തകർ പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കും

Published

on

കോഴിക്കോട്: നവംബർ ഒന്ന് മുതൽ വൈദ്യുതി നിരക്ക് ക്രമാതീതമായി വർധിപ്പിച്ച് സാധാരണക്കാരന് മേൽ അമിത ഭാരം അടിച്ചേൽപ്പിക്കുന്ന ഇടത് സർക്കാർ നയത്തിനെതിരെ കേരളത്തിലെ കെ.എസ്.ഇ.ബി ഓഫീസുകൾക്ക് മുമ്പിൽ മറ്റന്നാള്‍
മുസ്‌ലിംലീഗ് പ്രവർത്തകർ പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കും.

കെട്ടിട നികുതി, വസ്തു നികുതി, പെട്രോളിയം ഉൽപന്നങ്ങളുടെ സെസ് തുടങ്ങിയവ വർധിപ്പിച്ചതും അവശ്യസാധനങ്ങളുടെ വിലവർധനയും ഉൾപ്പെടെ സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾ കാരണം ജീവിതം ദുസ്സഹമായ ജനങ്ങളുടെ മേൽ ഇരുട്ടടി എന്നോണമാണ് വൈദ്യുതി ചാർജ്ജ് വർധിപ്പിച്ചിരിക്കുന്നത്. യൂണിറ്റിന് ശരാശരി 20 പൈസ വരെയാണ് വർധിപ്പിച്ചത്.

ഗാർഹിക ഉപഭോക്താക്കളെ ഇത് ഏറെ പ്രയാസപ്പെടുത്തും. സ്‌കൂളുകൾ, കോളേജുകൾ, ആശുപത്രികൾ എന്നിവക്ക് രണ്ടര ശതമാനം താരിഫ് വർധന ഉണ്ടായിട്ടുണ്ട്. 2022 ജൂണിൽ വൈദ്യുതി ചാർജ്ജ് വർധിപ്പിച്ച സർക്കാർ തന്നെയാണ് ഒരു വർഷം കൊണ്ട് വീണ്ടും ജനങ്ങളെ പിഴിയുന്നത്. 2023-24 വർഷത്തെ 720 കോടി കമ്മി നികത്താനാവാത്തതാണ് ഇത്തരമൊരു ക്രൂരതക്ക് കാരണമായി പറയുന്നത്.

സാമ്പത്തിക ഞെരുക്കം കൊണ്ട് വീർപ്പുമുട്ടുന്ന കേരളത്തിൽ ധൂർത്തും ആഡംബരങ്ങളും നിർബാധം നടത്തിക്കൊണ്ടിരിക്കുന്ന സർക്കാർ അതിന്റെ ഭാരം മുഴുവൻ ജനങ്ങളുടെ തലയിൽ ചുമത്തുകയാണ്. ജനപിന്തുണ നഷ്ടമായ സർക്കാറിന്റെ മുഖം മിനുക്കാൻ ആഘോഷങ്ങളും കോടിക്കണക്കിന് രൂപയുടെ പരസ്യങ്ങളും നൽകി ഖജനാവ് കാലിയാക്കുന്നതിന്റെ മുഴുവൻ ദുരിതവും പേറേണ്ടി വരുന്ന കേരള ജനതയുടെ പ്രതിഷേധം ഈ ധർണ്ണയിൽ പ്രതിഫലിക്കും.

വിവിധ ഓഫീസുകൾക്ക് മുന്നിലെ പ്രതിഷേധ ധർണ്ണകൾ ബന്ധപ്പെട്ട പഞ്ചായത്ത്/ മണ്ഡലം കമ്മിറ്റികൾ ഏകോപിപ്പിക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

പാർട്ടി ഓഫീസില്‍ ആണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗം അറസ്റ്റില്‍

തിരഞ്ഞെടുപ്പ് ദിവസം സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

Published

on

സി.പി.എം ബ്രാഞ്ച് കമ്മിറ്റിയംഗം ആണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി. ആണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് ലൈംഗികാതിക്രമം നടത്തിയതിന് സി.പി.എം പ്രവര്‍ത്തകനെ കൊയിലാണ്ടി പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ചിങ്ങപുരം കിഴക്കെക്കുനി ബിജീഷിനെയാണ് (38) കൊയിലാണ്ടി പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. തിരഞ്ഞെടുപ്പ് ദിവസം സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചിങ്ങപുരത്ത് സി.പി.എം ഓഫീസിനുള്ളില്‍ ആളില്ലാത്ത സമയം ആണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതായാണ് പരാതി.

 

 

Continue Reading

kerala

‘ഇ പി ജയരാജൻ- ജാവഡേക്കർ കൂടിക്കാഴ്ച ലാവലിൻ കേസ് ഒത്തുതീർക്കാൻ’; ടി ജി നന്ദകുമാർ

ഇ.പി ജയരാജന്റെ മകന്റെ ഫ്‌ളാറ്റിലെ കൂടിക്കാഴ്ച്ചയില്‍ ശോഭ സുരേന്ദ്രനില്ല. ശോഭ സുരേന്ദ്രന്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകാന്‍ ശ്രമിച്ചെന്നും ടി ജി നന്ദകുമാര്‍ പറഞ്ഞു.

Published

on

ഇ.പി ജയരാജന്‍- ജാവഡേക്കര്‍ കൂടിക്കാഴ്ച 45 മിനിറ്റ് നീണ്ടെന്ന് ടി ജി നന്ദകുമാര്‍. ഇ.പി ജയരാജന്‍ ജാവഡേക്കറെ കണ്ടത് പിണറായി വിജയന്റെ അറിവോടെ. ഇ.പി ജയരാജന്റെ മകന്റെ ഫ്‌ളാറ്റിലെ കൂടിക്കാഴ്ച്ചയില്‍ ശോഭ സുരേന്ദ്രനില്ല. ശോഭ സുരേന്ദ്രന്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകാന്‍ ശ്രമിച്ചെന്നും ടി ജി നന്ദകുമാര്‍ പറഞ്ഞു.

ഇ.പി ജയരാജന്‍- ജാവഡേക്കര്‍ കൂടിക്കാഴ്ച ലാവലിന്‍ കേസ് ഒത്തുതീര്‍ക്കാണെന്ന് ടി ജി നന്ദകുമാര്‍. തൃശൂരില്‍ ബിജെപിയെ ജയിപ്പിച്ചാല്‍ ലാവലിന്‍ കേസ് ഒത്തുതീര്‍ക്കാമെന്ന് വാഗ്ദാനം. തന്നോട് അമിത് ഷായാണ് നിര്‍ദേശം മുന്നോട്ട് വച്ചത്.

പ്രധാനമന്ത്രിക്കും അമിത് ഷായ്ക്കും തന്നെ നന്നായി അറിയാം. ബിജെപി കേരള നേതൃത്വത്തെ ജയരാജന്‍ വിഷയം കേന്ദ്ര നേതൃത്വം അറിയിച്ചില്ല. ലാവലിന്‍ ഒത്തുതീര്‍ക്കുമെന്ന് അറിഞ്ഞപ്പോള്‍ ഇ.പി ജയരാജന് ആവേശമായി. പിണറായി വിജയന്റെ അറിവോടെയായിരുന്നു നീക്കം. ഡിഐസി രൂപീകരണം എല്‍ഡിഎഫിന് തുണയായി.

പാപി പരാമര്‍ശം തന്നെ കുറിച്ചല്ല. അത് മറ്റാരെയോ കുറിച്ചാണെന്നും ടി ജി നന്ദകുമാര്‍ വ്യക്തമാക്കി. ഇ പി ജയരാജന്‍ വിഷയത്തില്‍ ശോഭ സുരേന്ദ്രന്‍ പറയുന്നത് പച്ചക്കള്ളമെന്നും ടി ജി നന്ദകുമാര്‍ വ്യക്തമാക്കി. ശോഭ സുരേന്ദ്രന്‍ ചര്‍ച്ചയില്‍ പങ്കാളിയല്ലെന്നും ടി ജി നന്ദകുമാര്‍ വ്യക്തമാക്കി.

Continue Reading

kerala

‘റോഡ് നിന്റെ അച്ഛന്റെ വകയാണോ?’, ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ യദു

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു

Published

on

മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവും മോശമായി പെരുമാറിയെന്ന ആരോപണവുമായി തിരുവനന്തപുരത്തെ കെഎസ്ആര്‍ടിസി െ്രെഡവര്‍ യദു. മേയറുടെ കാര്‍ ഇടത് വശത്തൂടെ മറികടക്കാന്‍ ശ്രമിച്ചുവെന്ന് യദു പറയുന്നു. ബസ് തടഞ്ഞിട്ട് സച്ചിന്‍ ദേവ് എം എല്‍ എ അസഭ്യം പറഞ്ഞു. മേയര്‍ ആര്യ രാജേന്ദ്രനും മോശമായാണ് പെരുമാറിയത്. സച്ചിന്‍ ദേവ് എംഎല്‍എ ബസില്‍ കയറി യാത്രക്കാരെ ഇറക്കിവിട്ടു. തന്റെ ജോലി കളയുമെന്ന് ഇരുവരും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയതായും യദു മാധ്യമങ്ങളോട് പറഞ്ഞു.

‘പട്ടം സ്‌റ്റോപ്പില്‍ ആളെ ഇറക്കിയ ശേഷം വണ്ടിയെടുക്കുകയായിരുന്നു ഞാന്‍. രണ്ടുകാറുകള്‍ പാസ് ചെയ്തുപോയെങ്കിലും മൂന്നാമതൊരു കാര്‍ പുറകെ ഹോണടിച്ച് വരികയായിരുന്നു. ഒതുക്കി കൊടുത്തിട്ടും കയറി പോയില്ല. പാളയം വരെയും പിന്നില്‍ ഹോണടിച്ച് വരികയായിരുന്നു. ആളെയിറക്കാന്‍ നിര്‍ത്തുമ്പോള്‍ പുറകില്‍ ബ്രെക്ക് ചെയ്ത നിര്‍ത്തുന്നതല്ലാതെ കയറിപ്പോയില്ല. സിഗ്‌നലില്‍ എത്തിയപ്പോള്‍ ആ കാര്‍ സീബ്രാ ക്രോസില്‍ കൊണ്ടിട്ട് ഒരാള്‍ ഇറങ്ങി വന്നു. നിന്റെ അച്ഛന്റെ വകയാണോടാ റോഡ് എന്നായിരുന്നു ആദ്യത്തെ ചോദ്യം. എംഎല്‍എ ആണെന്ന കാര്യം എനിക്കറിയില്ല. കയര്‍ത്ത് സംസാരിച്ചു. പിന്നാലെ ചുരിദാറിട്ട ഒരു ലേഡി ഇറങ്ങിവന്നു. അവരും മേയര്‍ ആണെന്ന് പിന്നീടാണ് അറിഞ്ഞത്. നീയെന്നെ മോശമായ ആംഗ്യം കാണിച്ചുവെന്നാണ് അവര്‍ പറഞ്ഞത്. ഡ്രൈവിങ്ങിനിടെ എന്ത് മോശം ആംഗ്യം കാണിക്കാനാണെന്ന് തിരിച്ച് ചോദിച്ചു. തുടര്‍ന്നായിരുന്നു ഭീഷണി.’; യദു പറയുന്നു.

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു. കാര്‍ ബസിന് കുറുകെ ഇട്ട് ട്രിപ് മുടക്കിയെന്നും മോശമായി പെരുമാറിയെന്നും കാണിച്ച് യദു പൊലീസിന് പരാതി നല്‍കിയെങ്കിലും കേസെടുത്തിട്ടില്ല. അതേസമയം, കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Continue Reading

Trending