crime
ത്സാർഖണ്ഡിൽ വനിത കലാകാരിയെ കാറിൽ കൂട്ടബലാത്സംഗം ചെയ്തു
സംസ്ഥാന തലസ്ഥാനമായ റാഞ്ചിയിൽ നിന്ന് 200 കിലോമീറ്റർ അകലെ വിശ്രംപൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ശനിയാഴ്ച വൈകിട്ടാണ് സംഭവം.
ത്സാർഖണ്ഡിലെ പലാമു ജില്ലയിൽ ഛത്തീസ്ഗഡിൽ നിന്നുള്ള 21കാരിയായ വനിത കലാകാരിയെ സഹപ്രവർത്തകർ കൂട്ടബലാത്സംഗം ചെയ്തു. പലാമു സ്വദേശികളായ 3 സഹപ്രവർത്തകർ കാറിൽ കയറ്റി ലഹരി പദാർത്ഥം നൽകിയ ശേഷം പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തതായും പെൺകുട്ടിയെ പലാമുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും വിശ്രംപൂർ സബ് ഡിവിഷണൽ പോലീസ് ഓഫീസർ രാകേഷ് സിങ് പി.ടി.ഐയോട് പറഞ്ഞു. സംസ്ഥാന തലസ്ഥാനമായ റാഞ്ചിയിൽ നിന്ന് 200 കിലോമീറ്റർ അകലെ വിശ്രംപൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ശനിയാഴ്ച വൈകിട്ടാണ് സംഭവം. ഛത്തീസ്ഗഡിൽ നിന്ന് പലാമു ജില്ലയിലെ വിശ്രംപൂരിൽ പരിപാടിക്കായി എത്തിയതായിരുന്നു വനിതാ കലാകാരിയെന്ന് പൊലീസ് പറഞ്ഞു.
പരിപാടി നടക്കാത്തതിനാൽ അവർ സഹപ്രവർത്തകർക്കൊപ്പം ഹുസൈനാബാദിലെ മറ്റൊരു ചടങ്ങിനായി പോവുകയായിരുന്നു. എന്നാൽ, യാത്രാമധ്യേ, പ്രതികൾ പെൺകുട്ടിക്ക് ലഹരി പദാർത്ഥം നൽകി കാറിൽ വെച്ച് കൂട്ട ബലാത്സംഗം ചെയ്യുകയായിരുന്നു.
അബോധാവസ്ഥയിലായ പെൺകുട്ടിയെ റോഡരികിൽ ഉപേക്ഷിച്ച് പ്രതികൾ ഓടിപ്പോവുകയായിരുന്നുവെന്ന് രാകേഷ് സിങ് പറഞ്ഞു. ഞായറാഴ്ചയാണ് സംഭവത്തെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചത്. തുടർന്ന് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു. മൂന്നാമത്തെയാൾക്കായി തിരച്ചിൽ തുടരുകയാണ്.
crime
പാലക്കാട് നഗരമധ്യത്തില്‍ ദുർഗന്ധം പരത്തി കവറില്‍ പൊതിഞ്ഞനിലയില്‍ മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും
crime
സൗദിയില്‍ മര്‍ച്ചന്റ് നേവി ജോലി വാഗ്ദാനം; 27കാരന്‍ അറസ്റ്റില്‍
ജോലി ലഭിക്കാതെയും പണം തിരികെ നല്‍കാതെയും വന്നതിനെ തുടര്‍ന്ന്..
ഷൊര്‍ണ്ണൂര്‍: സൗദിയില്‍ മര്‍ച്ചന്റ് നേവിയില്‍ ജോലി ലഭ്യമാക്കാമെന്ന് പറഞ്ഞ് വന്‍തുക തട്ടിയ കേസില്‍ 27കാരനായ ആദര്‍ശിനെ ഷൊര്‍ണ്ണൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം വടമണ്‍ തെക്കേക്കര സ്വദേശിയാണ് പ്രതി. മേയ്, സെപ്റ്റംബര്‍ മാസങ്ങളിലായി വടനക്കുറിശ്ശി സ്വദേശിയില്‍ നിന്നു 3,85,000 രൂപയാണ് തട്ടിയെടുത്തത്.
ജോലി ലഭിക്കാതെയും പണം തിരികെ നല്‍കാതെയും വന്നതിനെ തുടര്‍ന്ന് പരാതിക്കാരി പൊലീസിനെ സമീപിക്കുകയായിരുന്നു. ഇതേ സ്വഭാവത്തിലുള്ള മറ്റൊരു കേസില്‍ കണ്ണൂര്‍ ആറളം പൊലീസ് സ്റ്റേഷനിലും ആദര്‍ശിനെതിരെ കേസ് നിലവിലുണ്ട്. കൂടുതല്‍ പരാതികളും ലഭിച്ചുവരുന്നുവെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
crime
പതിമൂന്നുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന് 78 വർഷം കഠിന തടവും പിഴയും
-
kerala1 day agoയുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വ്യാജ ചിത്രവുമായി സിപിഎമ്മുകാരുടെ വര്‍ഗീയ പ്രചാരണം; കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി
-
kerala3 days agoപിഎം ശ്രീ- ജോണ്‍ ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്
-
kerala2 days agoസ്വര്‍ണക്കൊള്ള ഒരു ജനതയുടെ നെഞ്ചിനേറ്റ മുറിവ്
-
health19 hours agoഡയറ്റ് പ്ലാനിങ്ങിലുണ്ടോ? നമുക്കാവശ്യമായ ഭക്ഷണ ശൈലി ഇങ്ങനെ ക്രമീകരിക്കാം
-
kerala3 days agoസംഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ മാത്രമേ ഇതുവരെ രാഹുലിന് ഞാന്‍ നല്‍കിയിട്ടുള്ളൂ: ഷാഫി പറമ്പില്‍
-
GULF3 days agoഒരു മാസം എനിക്ക് അന്നം തന്നവരാണ് KMCC, കൊറോണ കാരണം ജോലി പോയപ്പോൾ അവരാണ് സഹായിച്ചത്: ഡാബ്സി
-
news19 hours agoക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച; തിരുവാഭരണം മോഷണം പോയി
-
news20 hours agoകടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനം വകുപ്പ് ജീവനക്കാരന് കൊല്ലപ്പെട്ടു

