Video Stories

തിരുവല്ലയില്‍ യുവതിയെ നടുറോഡില്‍ തീക്കൊളുത്തി; യുവാവ് പിടിയില്‍

By chandrika

March 12, 2019

തിരുവല്ലയില്‍ യുവാവ് യുവതിയെ നടുറോഡില്‍ തീക്കൊളുത്തി. ബസ്റ്റോപ്പ് പരിസരത്ത് നിന്നും യുവതിയെ പെട്രോളൊഴിച്ച് തീക്കൊളുത്തുകയായിരുന്നു.

സംഭവത്തില്‍ ആയിരൂര്‍ സ്വദേശിനിക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇവരെ നാട്ടുകാര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

വിവാഹ ആഭ്യര്‍ത്ഥന നിരസിച്ചതാണ് യുവാവിനെ പ്രകോപിപ്പിച്ചതെന്നാണ് വിവരം. സ്വകാര്യ സ്ഥാപനത്തില്‍ പഠിക്കാന്‍ പോകുന്ന വഴിക്കായിരുന്നു അക്രമണം. സംഭവത്തില്‍ തിരുവല്ല കുമ്പനാട് സ്വദേശി അജിന്‍ റെജി മാത്യൂ അറസ്റ്റിലായി.