crime
അവൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ല; പൊട്ടിക്കരഞ്ഞ് ആതിരയുടെ അമ്മ
പ്രാഥമിക പോസ്റ്റുമോർട്ടത്തിന്റെ അടിസ്ഥാനത്തിൽ ആത്മഹത്യയാണെന്നാണ് പൊലീസിന്റെ നിഗമനം
തിരുവനന്തപുരം: ആത്മഹത്യയാണെന്ന് പൊലീസ് നിഗമനത്തിലെത്തിയ കേസിൽ ദുരൂഹത ആരോപിച്ച് കുടുംബം. കല്ലമ്പലത്ത് നവവധുവിനെ ഭർതൃഗൃഹത്തിൽ കഴുത്തും കൈഞരമ്പും മുറിഞ്ഞ് മരിച്ച നിലയിൽ കണ്ടത്തിയ സംഭവത്തിലാണ് ആരോപണം ഉയർന്നത്. മരിച്ച ആതിരയുടെ കുടുംബത്തിനൊപ്പം ഭർത്താവ് ശരത്തിന്റെ കുടുംബവും കൊലപാതക സാധ്യത ആരോപിക്കുകയുണ്ടായി. പ്രാഥമിക പോസ്റ്റുമോർട്ടത്തിന്റെ അടിസ്ഥാനത്തിൽ ആത്മഹത്യയാണെന്നാണ് പൊലീസിന്റെ നിഗമനം.
വർക്കല വെന്നിക്കോട് ശാന്താമന്ദിരത്തിൽ ഷാജിശ്രീന ദമ്പതികളുടെ മകളും മുത്താന സ്വദേശി ശരത്തിന്റെ ഭാര്യയുമായ ആതിരയെ വെള്ളിയാഴ്ച ഉച്ചയോടെയാണ് മരിച്ചനിലയിൽ കണ്ടത്. ഒന്നര മാസം മുൻപ് വിവാഹിതയായ ആതിര ഭർത്താവിന്റെ വീട്ടിലെ കുളിമുറിയിലാണ് മരിച്ച് കിടന്നത്. കഴുത്തിലും കൈഞരമ്പിലും മുറിവുണ്ടായിരുന്നു.
ബലപ്രയോഗം നടന്നതിന്റെ അടയാളങ്ങളൊന്നും ശരീരത്തിലില്ലെന്നും കത്തികൊണ്ടുണ്ടായ മുറിവാണ് കഴുത്തിലും കൈത്തണ്ടകളിലുമെന്ന് പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർമാർ അറിയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്ന കുളിമുറിയിൽനിന്ന് കത്തി കണ്ടെടുത്തിട്ടുണ്ട്. മരണം നടന്നതായി കരുതുന്ന സമയം ആരും വീട്ടിലില്ലായിരുന്നുവെന്ന് മൊഴികളിൽ നിന്ന് വ്യക്തമാണെന്നും പൊലീസ് പറഞ്ഞു.
എന്നാൽ മകൾ ആത്മഹത്യ ചെയ്യില്ലെന്ന് ഉറപ്പിച്ച് പറയുകയാണ് ആതിരയുടെ അമ്മ. അവൾക്ക് രക്തം പേടിയാണ്. ഒരു മുള്ളു കൊണ്ടാൽ പോലും അവൾക്കു എടുക്കാൻ സാധിക്കില്ലെന്നും അമ്മ പറയുന്നു. വെള്ളിയാഴ്ച രാവിലെ ശരത്തും ഭർതൃപിതാവും കൂടി ആശുപത്രിയിൽ പോയിരുന്നു. ഭർതൃമാതാവും ജോലിക്കായി പുറത്തേക്ക് പോയി. ഇതിനിടെ ആതിരയുടെ അമ്മ വീട്ടിലെത്തി. വീട്ടിൽ ആരെയും കാണാതെ സമീപത്തുള്ളവരോട് അന്വേഷിക്കുന്നതിനിടെ ശരത്തും ഭർതൃപിതാവും തിരികെയെത്തി. തുടർന്ന് എല്ലാവരും കൂടി അന്വേഷിക്കുന്നതിനിടെയാണ് കുളിമുറി അടച്ചിട്ടതായി കാണുന്നതും അടിച്ച് തുറന്നതും. സാഹചര്യങ്ങളിൽ സംശയം തോന്നിയതായി ഭർതൃപിതാവും പറഞ്ഞതായി പൊലീസ് വ്യക്തമാക്കി. എന്നാൽ ആത്മഹത്യാണെന്ന് പ്രാഥമിക നിഗമനത്തിലെത്തിയെങ്കിലും പൊലീസും ഇക്കാര്യത്തിൽ സംശയം പ്രകടിപ്പിച്ചു. എന്നാൽ ഭർത്താവിന്റെയും ബന്ധുക്കളുടെയും മൊഴിയെടുത്തിട്ടും വ്യക്തമായ സൂചന ലഭിച്ചില്ലെന്നാണ് റി്‌പ്പോർട്ട്.
crime
പഞ്ചാബില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ മുത്തച്ഛനും മുത്തശ്ശിയും കൊലപ്പെടുത്തി
പഞ്ചാബിലെ ജലന്ധറില്‍ ആറ് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മുത്തച്ഛനും മുത്തശ്ശിയും ചേര്‍ന്ന് കൊലപ്പെടുത്തി.
പഞ്ചാബിലെ ജലന്ധറില്‍ ആറ് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മുത്തച്ഛനും മുത്തശ്ശിയും ചേര്‍ന്ന് കൊലപ്പെടുത്തി. കുഞ്ഞിന്റെ അമ്മ കാമുകനോടൊപ്പം ഒളിച്ചോടിയതിന് പിന്നാലെയായിരുന്നു കൊലപാതകം നടന്നത്.
മൂന്നാം വിവാഹത്തിന് ശേഷമായിരുന്നു കുഞ്ഞിന്റെ അമ്മ കാമുകന്റെ കൂടെ ഒളിച്ചോടിയതെന്ന് ജലന്ധര്‍ റൂറല്‍ എസ്പി ഡി. സരബ്ജിത് സിങ് റായ് പറഞ്ഞു. കുഞ്ഞിനെ വീട്ടില്‍ ഉപേക്ഷിച്ചാണ് കാമുകന്റെ കൂടെ യുവതി ഒളിച്ചോടിയത്.
അമ്മയില്ലാത്തതു കാരണം കുഞ്ഞ് നിരന്തരമായി കരയുമായിരുന്നു. കുഞ്ഞിനെ പരിപാലിക്കാന്‍ കഴിയാതെ വന്ന യുവതിയുട പിതാവും മാതാവും ചേര്‍ന്ന് കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
കൊലപാതകം നടത്തിയതിനു ശേഷം മൃതദേഹം ദേശീയപാതയിലെ കലുങ്കില്‍ അവര്‍ വലിച്ചെറിയുകയായിരുന്നു. പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകം പുറത്തറിഞ്ഞത്. പ്രതികളെ കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതായി സരബ്ജിത് റായ് പറഞ്ഞു.
crime
ക്ഷേത്രത്തില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ വയോധികയെ പീഡിപ്പിച്ചു; പ്രതി പിടിയില്‍
കൊല്ലം: കൊല്ലത്ത് വയോധികയെ ബലാത്സംഗം ചെയ്ത യുവാവ് പിടിയില്‍. കണ്ണനെല്ലൂരിലാണ് സംഭവം. അറുപത്തിയഞ്ചുകാരിയെ ബലാത്സംഗത്തിനിരയാക്കിയ കുന്നത്തൂര്‍ സ്വദേശിയായ അനൂജ് (27) ആണ് പിടിയിലായത്. കണ്ണനെല്ലൂര്‍ പൊലീസാണ് പ്രതിയെ പിടികൂടിയത്.
ഇന്ന് രാവിലെയായിരുന്നു സംഭവം നടന്നത്. ക്ഷേത്രത്തില്‍ പോയി തിരികെ വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന വയോധികയെയാണ് യുവാവ് പിന്തുടര്‍ന്നെത്തി പീഡിപ്പിച്ചത്. കുറ്റിക്കാട്ടിലേയ്ക്ക് വലിച്ചിഴച്ചുകൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് വയോധികയുടെ കുടുംബം പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ തിരച്ചിലിലാണ് യുവാവ് പിടിയിലാകുന്നത്. ഇയാള്‍ ലഹരിക്കടിമയാണെന്നാണ് പൊലീസ് പറയുന്നത്.
crime
ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്: കൊല്ലം സ്വദേശിനി പിടിയിൽ
ന്യൂസിലാൻ്റിലെ സീ പോർട്ടിലേക്ക് തൊഴിലാളികളെ ആവശ്യമുണ്ടെന്ന് കാണിച്ച് പരസ്യം നൽകിയായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്
ന്യൂസിലാൻഡിൽ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ സംഭവത്തിൽ കൊല്ലം സ്വദേശിനി പിടിയിൽ. എറണാകുളം കലൂരിൽ നിന്നാണ് ചിഞ്ചു അനീഷിനെ പുനലൂർ പൊലീസ് പിടികൂടുന്നത്. സമൂഹ മാധ്യമങ്ങൾ വഴി പരസ്യം നൽകിയായിരുന്നു ഇവർ തട്ടിപ്പ് നടത്തിയത്. പരാതി ഉയർന്നതിനെ തുടർന്ന് ചിഞ്ചു അനീഷ് ഒളിവിൽ കഴിയുകയായിരുന്നു.
ന്യൂസിലാൻ്റിലെ സീ പോർട്ടിലേക്ക് തൊഴിലാളികളെ ആവശ്യമുണ്ടെന്ന് കാണിച്ച് പരസ്യം നൽകിയായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്. എറണാകുളം പെരുമ്പാവൂരിലെ ഫ്ലൈ വില്ലാ ട്രീ, ടാലൻ്റ് വിസാ കൺസൽട്ടൻസി എന്നീ സ്ഥാപനങ്ങളുടെ മറവിലാണ് ചിഞ്ചു അനീഷും സംഘവും പണം തട്ടിയത്. വ്യാജ ഓഫർ ലെറ്റർ ചമച്ച് പലരെയും കബളിപ്പിച്ചുവെന്നും പരാതി ഉണ്ട്.
പെരുമ്പാവൂരിലെ ഫ്ലെ വില്ലാ ട്രീ ഉടമകളിൽ ഒരാളായ ബിനിൽ കുമാറിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കൊല്ലം സ്വദേശിയായ നിഷാദിൻ്റെ പരാതിയിലാണ് നടപടിയെടുത്തത്. നിഷാദിൽ നിന്ന് മാത്രം 11 ലക്ഷം ഇവർ തട്ടിയെടുത്തിട്ടുണ്ടെന്നാണ് പരാതിയിൽ പറയുന്നത്. കിടപ്പാടം പോലും നഷ്ടമാകുന്ന സ്ഥിതിയിലാണ് ഇപ്പോൾ ഉള്ളതെന്നും നിഷാദ് വെളിപ്പെടുത്തി.
തട്ടിപ്പിനിരയായവരിൽ കൂടുതൽ പേർക്കും ക്രൂയിസ് ഷിപ്പ് ക്രൂ ജോയിനിങ് വിസിറ്റ് വിസയാണ് നൽകിയത്. 12,000 രൂപ മാത്രം ഫീസ് ഉള്ള വിസക്ക് പോലും പത്തും,പന്ത്രണ്ടും ലക്ഷമാണ് വാങ്ങിയത്. തട്ടിപ്പ് നടത്തിയ കേസിൽ എറണാകുളം നോർത്ത് പൊലീസ് നേരത്തെ ചിഞ്ചുവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നിലവിൽ കസ്റ്റഡിയിലുള്ള ചിഞ്ചുവിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്.
-
GULF15 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
india2 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
News4 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala1 day agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്
