കോഴിക്കോട്: വനിതാ സിവില്‍ പോലീസ് ഓഫീസറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അത്തോളി പോലീസ് സ്‌റ്റേഷനിലെ ബിജുല(43) ആണ് തൂങ്ങി മരിച്ചത്.

ഇന്നലെ രാത്രിയാണ് സംഭവം. കടുത്ത അസുഖമാണ് ആത്മഹത്യക്ക് കാരണമെന്നാണ് പോലീസ് നല്‍കുന്ന പ്രാഥമിക സൂചന. കടുത്ത വിഷാദരോഗത്തിനും ഇവര്‍ അടിമയായിരുന്നുവെന്ന് വിവരമുണ്ട്. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് കൊണ്ടുപോയി.