ജനപ്രിയ സീരിയലായ ‘ഉപ്പും മുളകും തട്ടിയെടുക്കാന്‍ മറ്റൊരു ചാനല്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. ഫ്‌ളവേഴ്‌സ് ചാനല്‍ സംപ്രേഷണം ചെയ്യുന്ന സീരിയലാണ് ‘ഉപ്പും മുളകും’.

നേരത്തേയും ഇതു സംബന്ധിച്ച് ആക്ഷേപം ഉയര്‍ന്നിരുന്നു. സിനിമയിലെ ഒരു ഹാസ്യനടനാണ് സീരിയല്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. ചാനലിന്റെ വാര്‍ത്താ വെബ്‌സൈറ്റും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

മറ്റു ചാനലിലെ പ്രവര്‍ത്തകര്‍ ചര്‍ച്ചക്കാണെന്ന് പറഞ്ഞ് വിളിപ്പിക്കുകയായിരുന്നു. എന്നാല്‍ സീരിയല്‍ തട്ടിയെടുക്കാനാണ് ശ്രമമെന്നറിഞ്ഞ സീരിയലിന്റെ സാങ്കേതിക പ്രവര്‍ത്തകന്‍ ചര്‍ച്ചയില്‍ നിന്നും പിന്‍വാങ്ങുകയായിരുന്നു. ഏത് ചാനലാണ് സംഭവത്തിനു പിന്നിലെന്ന് ഇവര്‍ വെളിപ്പെടുത്തിയിട്ടില്ല.