Connect with us

kerala

മരം വീണ് സ്ത്രീ മരിച്ചു

Published

on

വൈത്തിരി: പൂഞ്ചോല എസ്റ്റേറ്റില്‍ മരം വീണ് സ്ത്രീ മരിച്ചു. ചാരിറ്റി അംബേദ്കര്‍ കോളനി (പൂഞ്ചോല എസ്റ്റേറ്റ്) മരിയ(55) ആണ് മരിച്ചത്. ഭര്‍ത്തവ്: മരിയദാസ്.

 

 

 

kerala

കോഴിക്കോട് എട്ടാം ക്ലാസുകാരി ജീവനൊടുക്കാന്‍ ശ്രമിച്ചു; ലഹരിക്കടിമയാണെന്ന് കുട്ടിയുടെ വെളിപ്പെടുത്തല്‍

ഇന്നലെ ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Published

on

കുന്നമംഗലത്ത് എട്ടാം ക്ലാസുകാരി ആത്മഹത്യക്ക് ശ്രമിച്ചു. ലഹരിയുടെ അമിത ഉപയോഗമാണ് തന്നെ ജീവനൊടുക്കാനുള്ള ശ്രമത്തിലേക്ക് എത്തിച്ചതെന്ന് കുട്ടി മൊഴി നല്‍കി.പുറത്തു നിന്നുള്ളവരും സുഹൃത്തുക്കളുമാണ് ലഹരി എത്തിക്കുന്നത്. വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് കുന്നമംഗലം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇന്നലെ ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

 

 

 

Continue Reading

kerala

നാനൂറോളം സ്ത്രീകളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചതിന് കേസെടുത്തു; പിന്നാലെ യുവാവ് ജീവനൊടുക്കി

കഴിഞ്ഞ ഞായറാഴ്ചയാണ് ഇദ്ദേഹത്തിനെതിരെ ഐടി ആക്ട് പ്രകാരം പൊലീസ് കേസെടുത്തത്.

Published

on

സ്ത്രീകളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസിലെ പ്രതി ജീവനൊടുക്കി. കൂത്തുപറമ്പ് സ്വദേശി എം മുരളീധരന്‍ ആണ് മരിച്ചത്. കേസെടുത്തതിന് പിന്നാലെ ഇയാള്‍ തൂങ്ങിമരിക്കുകയായിരുന്നു.

കഴിഞ്ഞ ഞായറാഴ്ചയാണ് ഇദ്ദേഹത്തിനെതിരെ ഐടി ആക്ട് പ്രകാരം പൊലീസ് കേസെടുത്തത്. സ്ത്രീകളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചതിനാണ് കേസ്. സിപിഎം പ്രവര്‍ത്തകനായിരുന്ന ഇദ്ദേഹത്തെ കഴിഞ്ഞദിവസം ലോക്കല്‍ കമ്മിറ്റി പുറത്താക്കിയിരുന്നു.

 

 

Continue Reading

kerala

രാഹുൽ ഗാന്ധിക്കെതിരെ ഭരണകൂട വേട്ട; മുസ്‌ലിം ലീഗ് പ്രൊഫൈൽ പിക്ചർ കാമ്പയിൻ നാളെ

ഉച്ചക്ക് 12 മണിക്ക് സംസ്ഥാന പ്രസിഡന്റ്‌ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രൊഫൈൽ പിക്ചർ മാറ്റി ഉദ്ഘാടനം ചെയ്യും.

Published

on

കോഴിക്കോട്: രാജ്യത്തെ ജനാധിപത്യ, മതേതര മൂല്യങ്ങളെ തച്ചുടക്കുകയും ഭരണകൂടത്തിന്റെ അരുതാഴ്മകള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്ന പ്രതിപക്ഷ നേതാക്കളെ കള്ളക്കേസില്‍ കുടുക്കി നിശബ്ദരാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഫാസിസ്റ്റ് ഭരണകൂട നടപടികള്‍ക്കെതിരെയും രാഹുല്‍ ഗാന്ധിയുടെ പാര്‍ലിമെന്റ് അംഗത്വം അന്യായമായി റദ്ദാക്കിയ നടപടിക്കെതിരെയും മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന സോഷ്യൽ മീഡിയ പ്രൊഫൈൽ പിക്ചർ കാമ്പയിൻ നാളെ ( ചൊവ്വ) നടക്കും.

ഉച്ചക്ക് 12 മണിക്ക് സംസ്ഥാന പ്രസിഡന്റ്‌ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രൊഫൈൽ പിക്ചർ മാറ്റി ഉദ്ഘാടനം ചെയ്യും. തുടർന്ന് മുഴുവൻ പ്രവർത്തകരും സമൂഹമാധ്യമങ്ങളിൽ പ്രൊഫൈൽ പിക്ചർ മാറ്റി ഈ ക്യാമ്പിന്റെ ഭാഗമാവണമെന്ന് അഭ്യർത്ഥിക്കുന്നു.

Continue Reading

Trending