Connect with us

Culture

റഷ്യന്‍ ലോകകപ്പ് ; ഗ്രൂപ്പ് ലൈനപ്പായി

Published

on

മോസ്‌കോ: 2018ല്‍ റഷ്യയില്‍ അരങ്ങേറിയുന്ന ഫുട്‌ബോള്‍ ലോകകപ്പ് ഗ്രൂപ്പ് ലൈനപ്പായി. മോസ്‌കോയിലെ ചരിത്രപ്രസിദ്ധമായ ക്രെംലിന്‍ കൊട്ടാരത്തില്‍ അരങ്ങേറിയ നറുക്കെറുപ്പിലാണ് ഗ്രൂപ്പ് ചിത്രം വ്യക്തമായത്.

ഗ്രൂപ്പ് എ യില്‍ ആതിഥേയരായ റഷ്യ, സൗദി അറേബ്യയെ നേരിടുന്നതോടെ ലോക ഫുട്‌ബോള്‍ മാമങ്കത്തിന് തുടക്കമാവും. ഈജിപ്തും ഉറുഗ്വെയുമാണ് ഗ്രൂപ്പിലെ മറ്റു സാന്നിധ്യം. പോര്‍ചുഗലും സ്‌പെയ്‌നും പോരാടുന്ന ഗ്രൂപ്പ് ബിയാണ്  താരതമ്യേന ശക്തമായ ഗ്രൂപ്പ്‌. നിവലിലെ ജേതാക്കളായ ജര്‍മനി ഗ്രൂപ്പ് എഫിലാണ്, മുന്‍ ജേതാക്കളും ലാറ്റിന്‍ ശക്തികളുമായ അര്‍ജന്റീനയും ബ്രസിലും യഥാക്രമം ഗ്രൂപ്പ് ഡിയും എഫിലും പോരാടും. ഫ്രാന്‍സ് ഗ്രൂപ്പ് സിലാണ്. ബെല്‍ജിയവും ഇംഗ്ലണ്ടും ഗ്രൂപ്പ് ജിലാണ് നോക്കൗട്ടിനായി പോരാടുക.

ഫുട്‌ബോള്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന നടുക്കെടുപ്പിന് മുന്‍ ഇംഗ്ലീഷ് ഫുട്‌ബോള്‍ ഇതിഹാസം ഗാരി ലിനേക്കര്‍, റഷ്യന്‍ ജേര്‍ണലിസ്റ്റ് മരിയ കോമണ്‍റ്റനായ എന്നിവരാണ് നേതൃത്വം നല്‍കിയത്്.ഫുട്‌ബോള്‍ ഇതിഹാസങ്ങളായ ഡീഗോ ഫോര്‍ലാന്‍, ഡീഗോ മറഡോണ, ലോറെന്റ് ബ്ലാങ്ക്, ഗോര്‍ഡന്‍ ബാങ്ക്‌സ്, ഫാബിയോ കാനവാരോ, കാര്‍ലോസ് പുയോള്‍, മിറോസ്ലാവ് ക്‌ളോസെ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

 

അടുത്ത വര്‍ഷം ജൂണ്‍ 14നു തുടങ്ങുന്ന ലോകകപ്പില്‍ എട്ടു ഗ്രൂപ്പുകളിലായി 32 ടീമുകളാണ് മത്സരിക്കുന്നത്. ജൂലൈ 15നാണ് കലാശപ്പോര്.

ഗ്രൂപ്പ് എ: റഷ്യ, ഉറുഗ്വെയ്, ഈജിപ്ത്, സൗദി അറേബ്യ

ഗ്രൂപ്പ് ബി: പോര്‍ച്ചുഗല്‍, സ്‌പെയിന്‍, ഇറാന്‍, മൊറോക്കോ

ഗ്രൂപ്പ് സി: ഫ്രാന്‍സ്,പെറു, ഡെന്‍മാര്‍ക്ക്, ഓസ്‌ട്രേലിയ

ഗ്രൂപ്പ് ഡി: അര്‍ജന്റീന, ക്രൊയേഷ്യ, ഐസ്‌ലന്‍ഡ്, നൈജീരിയ

ഗ്രൂപ്പ് ഇ: ബ്രസീല്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, കോസ്റ്ററിക്ക, സെര്‍ബിയ

ഗ്രൂപ്പ് എഫ്: ജര്‍മനി, മെക്‌സിക്കോ, സ്വീഡന്‍, ദക്ഷിണ കൊറിയ

ഗ്രൂപ്പ് ജി: ബല്‍ജിയം, ഇംഗ്ലണ്ട്, തുനീസിയ, പനാമ

ഗ്രൂപ്പ് എച്ച്: പോളണ്ട്, കൊളംബിയ, സെനഗല്‍,ജപ്പാന്‍

 

 

 

Film

രജനീകാന്ത് പിറന്നാളിന് ഡബിള്‍ ട്രീറ്റ്: ‘പടയപ്പ’ വീണ്ടും തിയറ്ററുകളില്‍; ആരാധകര്‍ക്ക് വലിയ ആഘോഷം

”നമ്മുടെ തലൈവറിന്റെ അതുല്യമായ ആധിപത്യത്തിന്റെ 50 വര്‍ഷങ്ങള്‍ ആഘോഷിക്കുകയാണ്. ശൈലിയുടെ, സ്‌റ്റൈലിന്റെ, താരപദവിയുടെ പ്രതീകമായ ഈ യാത്രയില്‍ ‘പടയപ്പ’ എന്ന പ്രതിഭാസത്തെ വീണ്ടും കൊണ്ടുവരുന്നത് ഞങ്ങളുടെ അഭിമാനമാണ്.”സൗന്ദര്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു

Published

on

ചെന്നൈ: സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ പിറന്നാള്‍ ദിനമായ ഡിസംബര്‍ 12ന് ആരാധകര്‍ക്ക് ഇരട്ട സമ്മാനം. നേരത്തെ പ്രഖ്യാപിച്ച ‘അണ്ണാമലൈ’യുടെ റീ-റിലീസിനൊപ്പം രജനീകാന്തിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ‘പടയപ്പ’യും വീണ്ടും തിയറ്ററുകളില്‍ എത്തുന്നു. ഈ വിവരം നടന്റെ മകളും സംവിധായികയുമായ സൗന്ദര്യ രജനീകാന്ത് ഔദ്യോഗികമായി സ്ഥിരീകരിച്ചു.

”നമ്മുടെ തലൈവറിന്റെ അതുല്യമായ ആധിപത്യത്തിന്റെ 50 വര്‍ഷങ്ങള്‍ ആഘോഷിക്കുകയാണ്. ശൈലിയുടെ, സ്‌റ്റൈലിന്റെ, താരപദവിയുടെ പ്രതീകമായ ഈ യാത്രയില്‍ ‘പടയപ്പ’ എന്ന പ്രതിഭാസത്തെ വീണ്ടും കൊണ്ടുവരുന്നത് ഞങ്ങളുടെ അഭിമാനമാണ്.”സൗന്ദര്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു

ക്ലാസിക് മാസ് എന്റര്‍ടെയ്നര്‍ വീണ്ടും വെള്ളിത്തിരയില്‍ കെ.എസ്. രവികുമാര്‍ സംവിധാനം ചെയ്ത 1999-ലെ പടയപ്പയില്‍ ശിവാജി ഗണേശന്‍, രമ്യ കൃഷ്ണന്‍, സൗന്ദര്യ, രാധ രവി, മണിവണ്ണന്‍, ലക്ഷ്മി എന്നിവര്‍ പ്രധാന വേഷങ്ങളിലുണ്ടായിരുന്നു.
രമ്യ കൃഷ്ണന്‍ അവതരിപ്പിച്ച നീലാംബരി – രജനീകാന്ത് അവതരിപ്പിച്ച പടയപ്പാ തമ്മിലുള്ള ശക്തമായ സംഘര്‍ഷങ്ങള്‍ തമിഴ് സിനിമയിലെ ക്ലാസിക്കായി വിലയിരുത്തപ്പെടുന്നു.

രജനീകാന്തിന്റെ ”മാസ് സീനുകള്‍” തിയറ്ററില്‍ നേരിട്ട് അനുഭവിക്കാന്‍ പുതുതലമുറക്ക് ഇപ്പോള്‍ അവസരം.
തലൈവറുടെ 50-ാം സിനിമാ വര്‍ഷം ആഘോഷിക്കുന്ന വേളയിലാണ് ‘പടയപ്പ’യുടെ റീ-റിലീസ് നടക്കുന്നത്.

Continue Reading

Film

മമ്മൂട്ടിയുടെ ‘കളങ്കാവലി’യുടെ വ്യാജ പതിപ്പ് പ്രചരിക്കുന്നു; സൈബര്‍ പരിശോധന ശക്തമാക്കി

‘Tamil Movies’ എന്ന വാട്ടര്‍മാര്‍ക്കോടുകൂടിയാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

Published

on

കോഴിക്കോട്: മമ്മൂട്ടി അഭിനയിച്ച ‘കളങ്കാവലി’ എന്ന ചിത്രത്തിന്റെ വ്യാജ പതിപ്പ് ഓണ്‍ലൈനില്‍ പ്രചരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. സീറോ ഗോ മൂവീസ് എന്ന വെബ്‌സൈറ്റിലൂടെയാണ് പൈറേറ്റഡ് പതിപ്പ് പുറത്തിറക്കിയത്. ‘Tamil Movies’ എന്ന വാട്ടര്‍മാര്‍ക്കോടുകൂടിയാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

ടെലഗ്രാം ഗ്രൂപ്പുകള്‍ സൃഷ്ടിച്ച് ലിങ്കുകള്‍ വ്യാപകമായി പങ്കുവയ്ക്കുന്നത്.

Continue Reading

news

ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച; തിരുവാഭരണം മോഷണം പോയി

ഭണ്ഡാരത്തിലെ കാശും കൊണ്ട് പോയി.

Published

on

കാസര്‍കോട്: നീലേശ്വരം പാലായി അയ്യങ്കുന്നത്ത് ഭഗവതി ക്ഷേത്രത്തില്‍ മോഷണം. വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന തിരുവാഭരണവും ഭണ്ഡാരവും കവര്‍ച്ച ചെയ്തു. നീലേശ്വരം പാലായി അയ്യങ്കുന്നത്ത് ഭഗവതി ക്ഷേത്രത്തില്‍ നടന്ന കവര്‍ച്ച പുറത്തറിയുന്നത് ശനിയാഴ്ച രാവിലെ. ഭണ്ഡാരത്തിലെ കാശും കൊണ്ട് പോയി.

ശ്രീകോവിലിന്റെ വാതില്‍ കുത്തിത്തുറന്നാണ് മോഷ്ടാക്കള്‍ അകത്ത് പ്രവേശിച്ചത്. ക്ഷേത്രത്തില്‍ പതിവ് പൂജകള്‍ക്കായി എത്തിയ ആചാര സ്ഥാനക്കാരനാണ് വാതില്‍ തകര്‍ന്ന നിലയിലും ഭണ്ഡാരപ്പെട്ടി തുറന്ന നിലയും കണ്ടത്. നീലേശ്വരം പൊലീസ് സംഘമെത്തി തെളിവുകള്‍ ശേഖരിച്ചു. പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചാണ് അന്വേഷണം. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി.

Continue Reading

Trending