Culture
പാകിസ്താനെ എറിഞ്ഞിട്ട് വിൻഡീസ്; വിജയലക്ഷ്യം 106
നോട്ടിങ്ങാം: ലോകകപ്പ് ക്രിക്കറ്റിലെ രണ്ടാം മത്സരത്തിൽ കരുത്തരായ പാകിസ്താനെ എറിഞ്ഞു വീഴ്ത്തി വെസ്റ്റ് ഇൻഡീസ്. ടോസ് നേടി എതിരാളികളെ ബാറ്റിങ്ങിനയച്ച കരീബിയൻ സംഘം പാകിസ്താനെ 21.4 ഓവറിൽ 105 റൺസിനു പുറത്താക്കി. 27 റൺസിന് നാലു വിക്കറ്റെടുത്ത ഒഷിയൻ തോമസിന്റെയും 42 റൺസിന് മൂന്നു വിക്കറ്റെടുത്ത ജേസൺ ഹോൾഡറിന്റെയും മികവിലാണ് വിൻഡീസ് തകർത്താടിയത
മൂന്നാം ഓവറിൽ ഇമാമുൽ ഹഖിനെ (2) വിക്കറ്റ് കീപ്പറുടെ കൈകളിലെത്തിച്ച് ഷെൽഡൻ കോട്ട്‌റൽ തുടങ്ങിവെച്ച വിക്കറ്റ്‌കൊയ്ത്ത് മറ്റു ബൗളർമാരും ഏറ്റെടുത്തതോടെ പാകിസ്താന്റെ നില പരുങ്ങലിലായി. ഫഖർ സമാൻ (22), ബാബർ അസം (22) എന്നിവരാണ് പാകിസ്താന്റെ ടോപ് സ്‌കോറർമാർ. ഇരുവരും ചേർന്ന രണ്ടാം വിക്കറ്റ് പാകിസ്താന് പ്രതീക്ഷ പകർന്നിരുന്നെങ്കിലും പിന്നീട് ടീം കൂട്ടത്തകർച്ച നേരിടുകയായിരുന്നു. വിൻഡീസ് ബൗളർമാരുടെ ഷോർട്ട്പിച്ച് പന്തുകൾക്കു മുന്നിൽ പാക് ബാറ്റ്‌സ്മാന്മാർക്ക് ചുവടുപിഴച്ചു.
ഒമ്പത് വിക്കറ്റിന് 83 എന്ന നിലയിൽ തകർന്ന പാകിസ്താനെ മൂന്നക്കം കടത്തിയത് വഹാബ് റിയാസിന്റെ (18) വെടിക്കെട്ടാണ്. 11 പന്തിൽ രണ്ട് സിക്‌സറും ഒരു ബൗണ്ടറിയുമടങ്ങുന്നതായിരുന്നു റിയാസിന്റെ ഇന്നിങ്‌സ്.
-
india1 day agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala1 day ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala1 day agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala1 day agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala1 day agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News1 day agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം
-
News1 day agoനാനോ ബനാന 2 ഉടന്‍ വരുന്നു; പുതിയ ഇമേജ് ജനറേഷന് മോഡലിനെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ ആവേശം കൂട്ടുന്നു
-
Video Stories10 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
