ന്യൂഡല്‍ഹി: റാഫേല്‍ കരാര്‍ അഴിമിതിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുണച്ചിട്ടില്ലെന്ന് എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍. താന്‍ മോദിയെ പിന്തുണച്ചിട്ടില്ലെന്നും ഒരിക്കലും പിന്തുണക്കുകയില്ലെന്നുമാണ് ശരദ് പവാര്‍ നിലപാട് തിരുത്തിയത്.

റാഫേല്‍ വിമാനങ്ങള്‍ വാങ്ങുന്ന കാര്യത്തില്‍ മോദിയുടെ ഉദ്ദേശശുദ്ധിയെ സംശയിക്കേണ്ടെന്നായിരുന്നു പവാറിന്റെ പ്രസ്താവന. ഇതേത്തുടര്‍ന്ന് നിരവധി പേര്‍ എന്‍.സി.പി പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചിരുന്നു. ഇതിനു പിന്നാലെയാണ് നിലപാട് തിരുത്തി പവാര്‍ രംഗത്തെത്തിയത്. മഹാരാഷ്ട്രയില്‍ ഒരു പാര്‍ട്ടി യോഗത്തില്‍ സംസാരിക്കവെയാണ് പവാര്‍ നിലപാട് മാറ്റിയത്.

ആദ്യം 650 കോടി വില നിശ്ചയിച്ചിരുന്ന വിമാനത്തിന്റെ വില 1600 കോടിയായി ഉയര്‍ന്നത് എങ്ങനെയാണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കണമെന്നും ശരദ് പവാര്‍ ആവശ്യപ്പെട്ടു.