ശ്രീനഗര്‍: തത്സമയ അഭിമുഖത്തിനിടെ എഴുത്തുകാരി കുഴഞ്ഞുവീണു മരിച്ചു. ദൂരദര്‍ശനിലെ തത്സമയ അഭിമുഖത്തിനിടെയാണ് എഴുത്തുകാരി റിത ജിതേന്ദ്ര(86) അന്തരിച്ചത്.

ദൂരദര്‍ശന്റെ കാശ്മീര്‍ ചാനല്‍ സംപ്രേഷണം ചെയ്യുന്ന ‘ഗുഡ്‌മോണിംഗ് കാശ്മീര്‍’പരിപാടിയില്‍ തിങ്കളാഴ്ച റിതയുടെ ജീവിതത്തെ കുറിച്ചുള്ള അഭിമുഖം നടക്കുന്നതിനിടെ ശ്വാസതടസം നേരിട്ട് ബോധരഹിതയാവുകയായിരുന്നു. ഉടന്‍ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ബോളിവുഡ് താരം ദിലീപ് കുമാറിനെപ്പറ്റി സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് റിത കുഴഞ്ഞു വീണത്. മൃതദേഹം അന്ത്യകര്‍മങ്ങള്‍ക്കായി ജമ്മുവിലേക്കു കൊണ്ടുപോയി. ജമ്മു കാശ്മീര്‍ കലാ, സാംസ്‌കാരിക, ഭാഷാ അക്കാദമി മുന്‍ സെക്രട്ടറിയാണ് റിത.