സിനിമയില്‍ അവസരം തേടിയെത്തുന്ന സ്ത്രീകള്‍ കാസ്റ്റിങ് കൗച്ചിന് ഇരയാകുന്ന വാര്‍ത്തകള്‍ പുതിയതല്ല. എന്നാല്‍ ഒരു നടന്‍ അതിന് ഇരയായതായി വെളിപ്പെടുത്തിയത് ഇതാദ്യം. യുവ നടന്‍ നവജിത് നാരായണനാണ് തനിക്ക് നേരിട്ട ദുരനുഭവത്തെകുറിച്ച് വെളിപ്പെടുത്തിയത്. സംവിധായകന്‍ മോശമായ രീതിയില്‍ പെരുമാറിയെന്നാണ് നവജിത് പറയുന്നത്. സംവിധായകന്റെ പേര് വെളിപ്പെടുത്താതെയാണ് നവജിത്തിന്റെ തുറന്നുപറച്ചില്‍. കമല്‍ സംവിധാനം ചെയ്ത ആമി എന്ന മഞ്ജു വാര്യര്‍ ചിത്രത്തില്‍ ചങ്ങമ്പുഴയായി വേഷമിട്ടത് നവജിത് ആണ്. സിനിമയില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ മാത്രമേ ചര്‍ച്ച ചെയ്യപ്പെടുനുളളു എന്നും എന്തുകൊണ്ട് ആണുങ്ങള്‍ക്ക് നേരെയുള്ളത് ഒരു പരിതിയില്‍ കൂടുതല്‍ ചര്‍ച്ച ചെയ്യുന്നില്ല എന്നും ചോദിച്ചാണ്് നടന്‍ അനുഭവം വിവരിക്കുന്നത്. അവസരം തേടി സംവിധായകന്റെ ഫഌറ്റിലെത്തിയപ്പോള്‍ തന്റെ തുടയില്‍ കൈവെച്ചെന്നും നിനക്കൊരു കഥാപാത്രം തന്നാല്‍ എനിക്കെന്താ ലാഭം എന്ന്. ചോദ്യമുന്നയിക്കുകയും ചെയ്തതായി നവജിത് പറയുന്നു. മോശമായി പെരുമാറിയ സംവിധായകന്റെ ചെകിട്ടത്ത് ഒരു അടി കൊടുത്ത ശേഷം അവിടെ നിന്നും ഇറങ്ങിപ്പോന്നതായും സമൂഹമാധ്യമത്തിലെഴുതിയ കുറിപ്പില്‍ നവജിത് വ്യക്തമാക്കി.