Culture
റഷ്യയില്‍ നാളെ കൊടിയിറങ്ങും; 2022 ലോകകപ്പിന്റെ ദീപശിഖ പുടിനില്‍ നിന്നും ഖത്തര്‍ അമീര്‍ ഏറ്റുവാങ്ങും
ആര്‍ റിന്‍സ്
ദോഹ: റഷ്യന്‍ ലോകകപ്പിന് നാളെ കൊടിയിറങ്ങുന്നതോടെ ഖത്തര്‍ ലോകകപ്പിനായുള്ള കാത്തിരിപ്പിനു തുടക്കമാകും. നാളെ ഫ്രാന്‍സ്- ക്രൊയേഷ്യ കലാശപ്പോരാട്ടത്തിനുശേഷം ലോകകപ്പിന്റെ ആതിഥ്യം ഔദ്യോഗികമായി ഖത്തര്‍ ഏറ്റുവാങ്ങും. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനില്‍ നിന്നും അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ദീപശിഖ സ്വീകരിക്കുമെന്ന് ക്രെംലിന്‍ വക്താവ് വ്യക്തമാക്കി. ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റിനൊയ്‌ക്കൊപ്പം അമീറും റഷ്യന്‍ പ്രസിഡന്റും കലാശപ്പോരാട്ടം വീക്ഷിക്കും.
അതേസമയം 2022ലെ ഖത്തര്‍ ലോകകപ്പ് നവംബര്‍- ഡിസംബര്‍ മാസങ്ങളില്‍ തന്നെ നടക്കും. മുന്‍നിശ്ചയിച്ച തീയതികളില്‍ യാതൊരു മാറ്റവുമുണ്ടാകില്ലെന്ന് ഫിഫ പ്രഖ്യാപിച്ചു. റഷ്യന്‍ ലോകകപ്പിന്റെ സമാപനത്തോടനുബന്ധിച്ച് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റിനോ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഖത്തര്‍ ലോകകപ്പിന്റെ തീയതി മാറ്റില്ലെന്ന് അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചത്. 2022 നവംബര്‍ 21നാണ് ഖത്തര്‍ ലോകകപ്പിന്റെ കിക്കോഫ്.
ഫൈനല്‍ ഡിസംബര്‍ 18ന് നടക്കും. 28 ദിവസം നീണ്ടുനില്‍ക്കുന്ന ക്രമത്തിലാണ് ഫിഫ തീയതി പ്രഖ്യാപിച്ചത്. ഫിക്‌സ്ചര്‍ പിന്നീട് പ്രഖ്യാപിക്കും. ഖത്തറിന്റെ ദേശീയദിനത്തിലാണ് ഫൈനല്‍ എന്നത് ഡിസംബര്‍ 18ലെ ആഘോഷ രാവിന്റെ മാറ്റുകൂട്ടും. തീയതി മാറ്റില്ലെന്ന് ഇതുസംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഫിഫ പ്രസിഡന്റ് മറുപടി നല്‍കി. വിവിധ ഫുട്‌ബോള്‍ലീഗുകളെ ബാധിക്കാത്ത വിധത്തിലായിരിക്കും ലോകകപ്പ് ക്രമീകരിക്കുക. നവംബര്‍- ഡിസംബര്‍ മാസങ്ങളിലായിരിക്കും ലോകകപ്പെന്ന് യൂറോപ്യന്‍ലീഗിനെയും ലോകത്തെമ്പാടുമുള്ള മറ്റു ലീഗുകളെയും ഔദ്യോഗികമായി തന്നെ അറിയിച്ചിട്ടുണ്ട്. അവര്‍ അതിനനുസരിച്ച് മത്സരങ്ങള്‍ ക്രമീകരിക്കും. ഇക്കാര്യം നേരത്തെ തന്നെ തീരുമാനിച്ചതാണ്.
അതില്‍ യാതൊരു മാറ്റവുമുണ്ടാകില്ലെന്ന് ഇന്‍ഫന്റിനോ അറിയിച്ചു. ഖത്തര്‍ ലോകകപ്പില്‍ ടീമുകളുടെ എണ്ണം ഉയര്‍ത്തുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. നിലവില്‍ 32 ടീമുകള്‍ പങ്കെടുക്കുന്ന ലോകകപ്പായാണ് വിഭാവനം ചെയ്തിരിക്കുന്നത്. ടീമുകളുടെ എണ്ണം 48 ആയി വര്‍ധിപ്പിക്കണമെങ്കില്‍ ആദ്യം ഖത്തറുമായി ചര്‍ച്ച ചെയ്യണം. ഇക്കാര്യത്തില്‍ തീരുമാനമൊന്നുമുണ്ടായിട്ടില്ലെന്നും സാധ്യതകളെല്ലാം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. യൂറോപ്യന്‍ പ്രീമിയര്‍ ലീഗ് നിര്‍ത്തിവച്ചായിരിക്കും 2022ലെ ലോകകപ്പ് നടക്കുന്നത്. 2019 മുതല്‍ 2024 വരെയുള്ള രാജ്യാന്തര മത്സരകലണ്ടര്‍ പരിശോധിച്ചശേഷമാണ് തീയതിയില്‍ ഫിഫ നേരത്തെ തീരുമാനമെടുത്തത്. ലോകകപ്പില്‍ പങ്കെടുക്കുന്ന 32 രാജ്യങ്ങളുടെയും കളിക്കാരെ നവംബര്‍ പതിന്നാലിന് മുമ്പ് അവരവരുടെ രാജ്യങ്ങള്‍ക്ക് വിട്ടുനല്‍കാന്‍ ബന്ധപ്പെട്ട ക്ലബ്ബുകള്‍ തയാറാകണമെന്ന് ഫിഫ നിര്‍ദേശിച്ചിട്ടുണ്ട്. 2022 ഒക്ടോബറില്‍ കോണ്ടിനെന്റല്‍ ചാമ്പ്യന്‍ഷിപ്പുകള്‍ക്കോ സൗഹൃദ മത്സരങ്ങള്‍ക്കോ തീയതി നിശ്ചയിക്കരുതെന്നും ഫിഫ നിര്‍ദേശിച്ചിട്ടുണ്ട്. ഡിസംബര്‍ ഒന്നിന് ലോകകപ്പിലെ ഗ്രൂപ്പ് മത്സരങ്ങള്‍ അവസാനിക്കും. ലോകകപ്പ് ഫൈനലിന് പിന്നാലെ ഡിസംബര്‍ 26 യൂറോപ്യന്‍ പ്രീമിയര്‍ ലീഗ് പുനരാരംഭിക്കും.
സാധാരണയേക്കാള്‍ ഏറ്റവും നീളം കുറഞ്ഞ ലോകകപ്പ് കൂടിയാകും ഖത്തര്‍ ലോകകപ്പ്.

മോസ്‌കോയിലെ മജ്‌ലിസ് ഖത്തര്‍ ഫിഫ ജനറല്‍ സെക്രട്ടറി ഫാത്തിമ സമൂറ സന്ദര്‍ശിക്കുന്നു
നവംബര്‍- ഡിസംബര്‍ മാസങ്ങളില്‍ ലോകകപ്പ് നടത്തുകയെന്നത് അസാധാരണവും ചരിത്രപരവുമായ തീരുമാനമാണ്. ദേശീയ ദിനത്തില്‍ ഫൈനല്‍ നടക്കുന്നത് ഖത്തറിന്റെ സംബന്ധിച്ചിടത്തോളം ഇരട്ടിമധുരമാണ്. ലോകകപ്പിന്റെ ചരിത്രത്തിലാദ്യമായിട്ടാണ് ശൈത്യകാലത്ത് ലോകകപ്പ് നടക്കുന്നത്. നിരവധി ചര്‍ച്ചകള്‍ക്കും ചര്‍ച്ചകള്‍ക്കും കൂടിയാലോചനകള്‍ക്കും വിലയിരുത്തലുകള്‍ക്കുംശേഷമാണ് തീയതി സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകുന്നത്. സാധാരണഗതിയില്‍ ജൂണ്‍-ജൂലൈ മാസങ്ങളിലാണ് ലോകകപ്പ് നടക്കാറുള്ളത്. അതില്‍ നിന്നും വ്യത്യസ്തമായി ഖത്തറിലെ കാലാവസ്ഥ കണക്കിലെടുത്താണ് ലോകകപ്പ് വര്‍ഷാവസാനത്തേക്ക് മാറ്റാന്‍ ഫിഫ തീരുമാനിച്ചിരിക്കുന്നത്.
ഏതു സാഹചര്യത്തിലും മത്സരങ്ങള്‍ നടത്താന്‍ സന്നദ്ധമാണെന്നാണ് ഇക്കാര്യത്തില്‍ ഖത്തര്‍ തുടക്കംമുതല്‍ നിലപാട് എടുത്തിരുന്നു. 2022ല്‍ ഖത്തറില്‍ നടക്കുന്ന ഫിഫ ലോകകപ്പിനായുള്ള ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. ലോകകപ്പ് സംഘാടകരായ സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസിയാണ് ഇതിനു നേതൃത്വം നല്‍കുന്നത്.
അടിസ്ഥാനസൗകര്യവികസനപദ്ധതികളെല്ലാം മികച്ച രീതിയില്‍ പോകുന്നു. എട്ടു സ്‌റ്റേഡിയങ്ങളുടെ നിര്‍മാണപ്രവര്‍ത്തികളാണ് ഇപ്പോള്‍ വിവിധ ഘട്ടങ്ങളിലായി നടക്കുന്നത്.
20,000 കോടി ഡോളറാണ് ലോകകപ്പിനായി രാജ്യം ചെലവഴിക്കുന്നത്. സ്റ്റേഡിയങ്ങളുടെ നിര്‍മാണത്തിനു പുറമെ റോഡുകള്‍, പുതിയ വിമാനത്താവളം, ആസ്പത്രികള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികളും ഉള്‍പ്പെടുന്നുണ്ട്.
മിഡില്‍ഈസ്റ്റില്‍ ഇതാദ്യമായാണ് ലോകകപ്പ് നടക്കുന്നതെന്ന സവിശേഷതയുണ്ട്. മധ്യപൂര്‍വ മേഖലയുടേയും അറബ് ലോകത്തിന്റെയും ഖത്തറിന്റേയും പൈതൃകം പ്രതിഫലിപ്പിക്കുന്നതും അത്യാധുനിക സൗകര്യങ്ങളുള്ളതുനായിരിക്കും സ്റ്റേഡിയങ്ങളെല്ലാം.
Film
മമ്മൂട്ടി-വിനായകന്‍ ചിത്രം ‘കളങ്കാവല്‍’: വിനായകന്‍ ചെയ്ത വേഷം ആദ്യം പൃഥ്വിരാജിനായി കരുതിയതെന്ന് സംവിധായകന്‍
ണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല.
മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘കളങ്കാവല്‍’യെ കുറിച്ച് സംവിധായകന്‍ ജിതിന്‍ കെ. ജോസ് രസകരമായ വിവരങ്ങള്‍ പങ്കുവെച്ചു. സംവിധായകന്റെ പറയുന്നതനുസരിച്ച്, ഇപ്പോള്‍ വിനായകന്‍ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രം ആദ്യം പൃഥ്വിരാജിനെക്കായിരുന്നാണ് പദ്ധതിയിട്ടിരുന്നത്. രണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല. തുടര്‍ന്ന് മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരം കഥാപാത്രം വിനായകനായി മാറി. വേഷനിര്‍ണ്ണയത്തിനെക്കുറിച്ചും സംവിധായകന്‍ പറഞ്ഞു. ഒരുകഥാപാത്രത്തിന് മമ്മൂട്ടി ഏറ്റവും അനുയോജ്യനാണെന്ന് തോന്നിയതിനാല്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിവേക് ദാമോദരന്‍ വഴിയാണ് മമ്മൂട്ടിയെ സമീപിച്ചത്. ഇതിനകം തന്നെ തങ്ങള്‍ക്ക് മനസ്സിലുണ്ടായിരുന്നതുപോലെ തന്നെയാണ് പൃഥ്വിരാജും ആ വേഷം മമ്മൂക്ക ചെയ്യണം എന്ന് നിര്‍ദേശിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. ജിതിന്‍ കെ. ജോസ് പറഞ്ഞു പോലെ, വിനായകന്‍ അവതരിപ്പിച്ച വേഷം തന്നെയാണ് ആദ്യം പൃഥ്വിരാജിന് പരിഗണിച്ചത്. മമ്മൂട്ടി കമ്പനി നിര്‍മിച്ച ‘കളങ്കാവല്‍’ നവംബര്‍ 27ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും.
india
‘വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് sir കൊണ്ടുവന്നത്’: അഡ്വ. ഹാരിസ് ബീരാൻ എംപി
സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനെതിരെ അഡ്വ. ഹാരിസ് ബീരാന്‍ എം.പി. കേരളത്തില്‍ ഇപ്പോള്‍ ഒരു മാസത്തിനുള്ളില്‍ മൂന്ന് തവണ ഒരു ബിഎല്‍ഒ വീടുകള്‍ കയറിയിറങ്ങണം. ഫോമുകള്‍ പൂരിപ്പിച്ച് വാങ്ങണം. അവര്‍ക്ക് ടാര്‍ഗറ്റുകള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതൊരു മനുഷ്യത്വരഹിതമായ പ്രവൃത്തിയായിട്ടാണ് നാം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് ഈ സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണമെന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Film
എസ് എസ് രാജമൗലി- മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ പ്രേക്ഷകരിലേക്ക്
മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു.
പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന എസ് എസ് രാജമൗലി മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ റിലീസായി. ചിത്രത്തിൽ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ നടന്ന പ്രൗഢ ഗംഭീര ഇവെന്റിലാണ് ചിത്രത്തിന്റെ ട്രയ്ലർ റിലീസ് ചെയ്തത്. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു. കീരവാണിയാണ് വാരണാസിയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
മണിക്കൂറുകൾക്കുള്ളിൽ അഞ്ചു മില്യണിൽപ്പരം കാഴ്ചക്കാരുമായി ട്രയ്ലർ ലോകവ്യാപകമായി ട്രെൻഡിങ്ങിൽ മുന്നിലാണ്.
പ്രേക്ഷകർക്ക് ദൃശ്യവിസ്മയം സമ്മാനിക്കുന്ന വാരാണസിയുടെ ട്രയ്ലർ റാമോജി ഫിലിം സിറ്റിയിൽ നടന്ന ഇവെന്റിൽ 130×100 ഫീറ്റിൽ പ്രത്യേകമായി സജ്ജീകരിച്ച സ്‌ക്രീനിലാണ് പ്രദർശിപ്പിച്ചത് . സിഇ 512-ലെ വാരാണസി കാണിച്ചുകൊണ്ടാണ് ട്രെയിലര്‍ തുടങ്ങുന്നത്. പിന്നീട് 2027-ല്‍ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ശാംഭവി എന്ന ഛിന്നഗ്രഹമാണ് കാണിക്കുന്നത്. തുടര്‍ന്നങ്ങോട്ട് അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബിസിഇ 7200-ലെ ലങ്കാനഗരം, വാരാണസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയവയെല്ലാം വിസ്മയക്കാഴ്ചകളായി ട്രെയിലറില്‍ അനാവരണം ചെയ്യുന്നു.കൈയില്‍ ത്രിശൂലവുമേന്തി കാളയുടെ പുറത്തേറി വരുന്ന മഹേഷ് ബാബുവിന്റെ രുദ്ര എന്ന കഥാപാത്രം സ്‌ക്രീനിൽ അവസാനം എത്തിയപ്പോൾ വേദിയിലും മഹേഷ് ബാബു കാളയുടെ പുറത്തു എൻട്രി ചെയ്തപ്പോൾ അറുപത്തിനായിരത്തിൽപ്പരം കാഴ്ചക്കാർ നിറഞ്ഞ ഇവന്റിലെ സദസ്സ് ഹർഷാരവം കൊണ്ട് വേദിയെ ധന്യമാക്കി. ഐമാക്‌സിലാണ് ചിത്രം ഒരുങ്ങുന്നത് എന്നതിനാല്‍ തന്നെ തിയേറ്ററുകളില്‍ ഗംഭീരമായ കാഴ്ചാനുഭൂതി സമ്മാനിക്കുമെന്നുറപ്പാണ്.ബാഹുബലിയും ആർ ആർ ആറും ഒരുക്കിയ രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം വാരണാസി 2027ൽ തിയേറ്ററുകളിലേക്കെത്തും. പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റ് : പ്രതീഷ് ശേഖർ.
-
india2 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF3 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News2 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india1 day agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
kerala11 hours agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala1 day agoവാഹനാപകടത്തില്‍ കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് 1.15 കോടി നഷ്ടപരിഹാരം നല്കാന് കോടതി
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
Sports1 day agoഎമേര്‍ജിങ് സ്റ്റാര്‍സ് ഏഷ്യ കപ്പില്‍ ഒമാനെ തകര്‍ത്ത് ഇന്ത്യ

