crime

രാത്രിയില്‍ സ്‌കൂട്ടറില്‍ കറങ്ങി ലഹരിവില്‍പന: 1.51 ഗ്രാം എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍

By webdesk13

February 09, 2023

31.51 ഗ്രാം എംഡിഎംഎയുമായി രണ്ടു യുവാക്കള്‍ എക്‌സൈസ് പിടിയില്‍. കേളേശ്വരം ആലുവിള സ്വദേശി അജയ് കൃഷ്ണ (28) പഴയ കാരയ്ക്കാമണ്ഡപം സ്വദേശി ശ്രീക്കുട്ടന്‍ എന്ന രാഹുല്‍ രാജന്‍ ( 27)എന്നിവരെയാണ് പിടികൂടികൂടിയത്. എക്‌സൈസിന്റെ നടത്തിയ രാത്രികാല പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. പിടിയിലായ അജയ് ബാംഗ്ലൂരില്‍ വന്‍തോതില്‍ എംഡിഎംഎ ഇടപാട് നടത്തുന്നതായി കണ്ടെത്തി.

രാത്രി പന്ത്രണ്ട് മുതല്‍ പുലര്‍ച്ചെ നാല് മണിവരെ എംഡിഎംഎയുമായി സ്‌കൂട്ടറില്‍ കറങ്ങി നടന്ന് വില്‍പ്പന നടത്തുന്നതാണ് ഇവരുടെ രീതി. സുപരിചിതമായ ചില കോഡുകള്‍ പറഞ്ഞാണ് ഇടപാടുകാര്‍ സാധനം വാങ്ങുന്നത്. ആദ്യം ചെറിയ വിലയ്ക്ക് എംഡിഎംഎ നല്‍കും. മയക്കുമരുന്നിനു അടിമയായിക്കഴിഞ്ഞാല്‍ പിന്നെ വില കൂട്ടുമെന്ന് പിടിയിലായ യുവാക്കള്‍ പറഞ്ഞു.