kerala

കലോത്സവത്തിലെ സ്വാ​ഗത​ഗാന വിവാദം; മാതാ പേരാമ്പ്രയ്ക്കെതിരെ കേസെടുത്തു

By webdesk15

March 31, 2023

സംസ്ഥാന സ്കൂൾ കലോത്സവത്തിലെ സ്വാ​ഗത ​ഗാന വിവാദത്തിൽ മാതാ പേരാമ്പ്രയ്ക്കെതിരെ കേസെടുത്തു. നടക്കാവ് പൊലീസ് ആണ് കേസെടുത്തത്. മാതാ പേരാമ്പ്ര കേന്ദ്ര ഡയറക്ടർ കനകദാസ്, കണ്ടാലറിയാവുന്ന പത്ത് പേർക്കുമെതിരേയുമാണ് കേസ്. കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നിർദേശ പ്രകാരമാണ് കേസെടുത്തത്. അറുപത്തിയൊന്നാമത് സ്കൂൾ കലോത്സവത്തിന്റെ സ്വാ​ഗത ​ഗാനത്തിലാണ് വിവാദമായ ദൃശ്യവിഷ്കാരം അവതരിപ്പിച്ചത്. തീവ്രവാദിയായി മുസ്ലിം വേഷധാരിയെ അവതരിപ്പിച്ചതാണ് വിവാദമായത്.