Connect with us

kerala

‘യുവജനങ്ങൾ നാടുവിടുന്നു’: മുഖ്യമന്ത്രിയെ വേദിയിലിരുത്തി ജോസഫ് പെരുന്തോട്ടത്തിന്റെ വിമർശനം

നമ്മുടെ നാട്ടില്‍ ജീവിക്കാന്‍ പറ്റാതായിട്ടൊന്നും ഇല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

Published

on

യുവജനങ്ങള്‍ നാടുവിട്ടു പുറത്തേക്ക് പോകുന്നുവെന്ന് സീറോ മലബാര്‍ സഭ ചങ്ങനാശേരി രൂപത ആര്‍ച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ജീവിതം വിജയിപ്പിക്കാന്‍ കഴിയില്ല എന്ന് കരുതുന്നവരുണ്ടെന്ന് ജോസഫ് പെരുന്തോട്ടം പറഞ്ഞു.

മുഖ്യമന്ത്രിയെ വേദിയിലിരുത്തിയായിരുന്നു പെരുന്തോട്ടത്തിന്റെ വിമര്‍ശം. നമ്മുടെ നാട്ടില്‍ ജീവിക്കാന്‍ പറ്റാതായിട്ടൊന്നും ഇല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. സിറോ മലബാര്‍ സഭക്ക് സര്‍ക്കാരിനെ കുറിച്ച് ഒരു പരാതിയും ഇല്ല.

പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോള്‍ സര്‍ക്കാര്‍ നിഷ്പക്ഷ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടിലിന് തിരുവനന്തപുരത്ത് നല്‍കിയ സ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.

അതേസമയ, ബിഷപ് ജോസഫ് പെരുന്തോട്ടത്തിന്റെ സര്‍ക്കാര്‍ വിമര്‍ശനത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പിന്തുണച്ചു. ജോസഫ് പെരുന്തോട്ടം പങ്കുവെച്ചത് വലിയ ഉത്കണ്ഠയെന്ന് വിഡി സതീശന്‍ പറഞ്ഞു. കുട്ടികള്‍ വിദേശത്തേക്ക് പോകുന്നത് ലാഘവത്തോടെ കാണാന്‍ കഴിയില്ല. ഉന്നത വിദ്യാഭ്യാസ മേഖല അപകടകരമായ നിലയിലാണെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

Trending