ഡല്‍ഹി: സാങ്കേതിക തകരാറിനെ തുടര്‍ന്ന് ജനപ്രിയ വീഡിയോ ഷെയറിങ് ആപ്ലിക്കേഷന്‍ യൂട്യൂബ് പ്രവര്‍ത്തന രഹിതമായി. എന്നാല്‍ പിന്നീട് പുന:സ്ഥാപിച്ചു. വ്യാഴാഴ്ച രാവിലെ ഏറെ നേരം യൂട്യൂബ് സേവനം ലഭ്യമായിരുന്നില്ല.

ലോകവ്യാപകമായിട്ടാണ് പ്രവര്‍ത്തനം നിലച്ചത്. അപ്ലിക്കേഷന്‍ പ്രവര്‍ത്തന രഹിതമായ കാര്യം യൂട്യൂബ് സ്ഥിരീകരിച്ചിരുന്നു. പ്രശ്‌നങ്ങളുണ്ടെന്നും അത് പരിഹരിക്കാന്‍ ശ്രമിക്കുകയാണെന്നും യൂട്യൂബ് ട്വിറ്ററിലൂടെ അറിയിച്ചു.

ഉപഭോക്താക്കള്‍ക്ക് വിഡിയോ ലോഡ് ചെയ്യുന്നതില്‍ വ്യാപകമായി തടസം നേരിട്ടിരുന്നു. യൂട്യൂബ് പ്രവര്‍ത്തനരഹിതമായ വിവരം ട്വിറ്ററിലൂടെയാണ് പലരും പങ്കുവെച്ചത്.

എന്നാല്‍ നിലവില്‍ വീഡിയോ ലോഡ് ചെയ്യുന്നതില്‍ പ്രശ്‌നങ്ങളില്ല. എന്നാല്‍ പ്രശ്‌നം പരിഹരിച്ച വിവരം യൂട്യൂബ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.