ആലപ്പാട്: ഖനനം നിര്‍ത്താതെ ചര്‍ച്ചക്കില്ലെന്ന് സമരസമിതി

കൊല്ലം: ആലപ്പാട് കരിമണല്‍ ഖനന വിഷയത്തില്‍ നിലപാട് കടുപ്പിച്ച് സമരസമിതി. ഖനനം നിര്‍ത്താതെ ആരുമായും ചര്‍ച്ചക്കില്ലെന്ന് സമരസമിതി നേതാക്കള്‍ വ്യക്തമാക്കി. ചര്‍ച്ചക്ക് തയ്യാറാണെന്ന സര്‍ക്കാര്‍ നിലപാട് സ്വാഗതാര്‍ഹമാണ്. എന്നാല്‍ ഖനനം നിര്‍ത്താതെ ചര്‍ച്ച ചെയ്യുന്നതില്‍ അര്‍ഥമില്ലെന്നും നേതാക്കള്‍ വ്യക്തമാക്കി.

നേരത്തെ പ്രശ്‌നത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞിരുന്നു. അശാസ്ത്രീയമായ ഖനനം പാടില്ല എന്ന് തന്നെയാണ് സര്‍ക്കാര്‍ നിലപാടെന്ന് പറഞ്ഞ മന്ത്രി നിയമസഭാ പരിസ്ഥിതി സമിതിയുടെ ശുപാര്‍ശകള്‍ നടപ്പാക്കുമെന്നും വ്യക്തമാക്കിയിരുന്നു.

SHARE